- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
തിരുവനന്തപുരം: പട്ടിക വര്‍ഗക്കാര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലത്തെ ഇനി കോളനിയെന്ന് വിളിക്കേണ്ട. പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍, വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കണം. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആ പേരുകള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുന്‍പായാണ് കെ രാധാകൃഷ്ണന്‍…
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയിലെ പി.പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫില്‍ നിന്ന് മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു.
വൈപ്പിൻ:KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേത്യത്വത്തിൽ 2500 ഗ്രോ ബാഗുകളുടെയും പച്ചക്കറി തൈ കളുടെയും വിതരണോത്‌ഘാടനം ബഹു: എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എൽസി ജോർജ് നിർവഹിച്ചു. Organic Vegitable എല്ലാ ഭവനങ്ങളിലും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള Mother’s Garden എന്ന ഒച്ചന്തുരുത്ത് KLCA യുടെ Dream Project ആണ് ഇന്നിവിടെ പ്രാവർത്തികമായത്. KLCA യൂണിറ്റ് ഡയറക്ടർ ബഹു: ഡെന്നി പാലക്കപ്പറമ്പിൽ അച്ചന്റെ ഉപദേശവും KLCA പ്രവർത്തകരുടെ അർപ്പണമനോഭാവവുമാണ് ഇന്നീ പദ്ധതി സാക്ഷാൽക്കരിച്ചതിന്റെ പിന്നിള്ളത്. ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ലൈജു കളരിക്കൽ അധ്യക്ഷത വഹിച്ചു. ഡെന്നിയച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.KLCA വൈപ്പിൻ മേഘല സെക്രട്ടറി ആന്റണി ബാബു അട്ടിപ്പേറ്റി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സൈമൺ അട്ടിപ്പേറ്റി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡെൽസി ആന്റണി, PRO . ആന്റണി സജി,സ്മിത അനിൽ കളരിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും പരിസ്ഥിതി കൺവീനർ ശ്രീ…
വൈപ്പിൻ :നായരമ്പലം നെടുങ്ങാട് സെന്റ് അഗസ്റ്റിൻ ദേവാലയത്തിനും മുൻപിലുള്ള പഴയ പാലം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവശ്യം . ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഭീമ ഹർജിയിലെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർന്ന യോഗം വാടേൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡെ ന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ലിബിൻ ജോസ് കൂളിയത്ത് അലോഷ്യസ് പി. ആർ ബ്രദർ ജിതിൻ ആന്റണി വടശ്ശേരി,ജസ്റ്റിൻ വടശ്ശേരി സംബന്ധിച്ചു.
കൊച്ചി :ഗാർഹിക തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഏർപ്പെടുത്തണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ളകേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ സി ബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ഡൊമസ്റ്റിക് വർക്കേഴ് സ്ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് അദ്ധ്യക്ഷയായിരുന്നു. , കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.ആന്റണി സിജൻ, ജോസ് മാത്യു ഊക്കൻ ,ബിജു പുത്തൻപുരക്കൽ,ശോഭ ആന്റണി, മിനി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ഗാർഹിക തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന വിധം നടത്തുന്ന നിയമ നിർമ്മാണ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ യുവജനവർഷത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ ലീഡർഷിപ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.ആശീർഭവനിൽ നടന്ന പരിപാടിയിൽ 70 യുവതി യുവാക്കൾ പങ്കെടുത്തു. സമാപന സമ്മേളനം വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യുകയും പരിശീലനം പൂർത്തിയാക്കിയയുവതി യുവാക്കൾക്ക് സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുകയും ചെയ്തു.വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർറവ. ഫാ. ജിജു ക്ലീറ്റസ് തീയ്യാടി അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത മിനിസ്റ്ററി കോഡിനേറ്ററും ബിസിസി ഡയറകടറുമായ റവ. ഫാ. യേശുദാസ് പഴമ്പിള്ളി, കെസിവൈഎം പ്രൊമോട്ടർ റവ. ഫാ. ഷിനോജ് ആറാജേരി,സി എൽ സി പ്രൊമോട്ടർ റവ ഫാ. ജോബി, ജീസസ്സ് യൂത്ത് പ്രൊമോട്ടർ റവ. ഫാ. ആൻ്റണി ആനന്ദ് മണ്ണാളിൽ,കെ.സി.വൈ.എം സംസ്ഥാന അസി. ഡയറകർ സി. നോർബട്ടാ സി.ടി. സി ,അതിരൂപത കെ. സി .വൈ .എം പ്രസിഡൻ്റ് രാജീവ് പാട്രിക്ക്…
കിങ്‌സ്‌ടൗണ്‍: ട്വന്‍റി- 20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. നാല് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ മത്സരിക്കുന്നത്. മുന്‍ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്, സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി.ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് 1 : ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്ഗ്രൂപ്പ് 2 : ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്,…
ഡുസെല്‍ഡോര്‍ഫ്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് ജയം. ഓസ്‌ട്രിയക്കെതിരെ ഫ്രഞ്ച് പട ജയം സ്വന്തമാക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. കിലിയൻ എംബാപ്പെ, അന്‍റോയിൻ ഗ്രീസ്‌മാൻ, ഒസ്‌മാൻ ഡെംബലെ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഓസ്‌ട്രിയയുടെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ഫ്രാൻസ്. യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ലോകകപ്പ് റണ്ണര്‍ അപ്പുകളായ ഫ്രഞ്ച് നിരയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രിയ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കീഴടങ്ങിയത്. ഓസ്‌ട്രിയൻ പ്രതിരോധ നിരതാരം മാക്‌സിമിലിയൻ വോബറിന്‍റെ സെല്‍ഫ് ഗോളായിരുന്നു മത്സരത്തില്‍ ഫ്രാൻസിന് തുണയായത്. കരുത്തരായ ഫ്രാൻസിനെ വരിഞ്ഞുമുറുക്കുന്നതായിരുന്നു മത്സരത്തില്‍ ഓസ്‌ട്രിയയുടെ പ്രകടനം. ഫ്രഞ്ച് പടയുടെ ആക്രമണങ്ങഴള്‍ക്ക് കൃത്യമായി തന്നെ തടയിടാൻ അവര്‍ക്കായി. മറുവശത്ത് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയും അവര്‍ ആരാധകരുടെ കയ്യടി നേടി.
കൊച്ചി :കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ് കണക്കുകൾ. അഞ്ചുവയസ്സിൽ താഴെയുള്ള 20 കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കാക്കനാട് ഫ്ലാറ്റിലെ 340 ഓളം പേരാണ് ഭക്ഷ്യ വിഷബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ട ലക്ഷണങ്ങൾ. കുട്ടികൾക്കും രോഗബാധയെറ്റിട്ടുണ്ട്. 5 വയസിൽ താഴെയുള്ള ഇരുപത് കുട്ടികൾക്കും രോഗ ബാധയെറ്റിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്കുകൾ. കുടിവെള്ളത്തിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗബാധ ഏറ്റത്തെന്നാണ് സംശയിക്കുന്നത്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിലുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ…
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഒഴിയാനും റായ്ബറേലി നിലനിർത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിന് നേരെ ആരോപണങ്ങളുമായി ബിജെപി. കോൺഗ്രസ് വംശീയ രാഷ്ട്രീയം നടത്തുകയാണെന്നും, പാർട്ടി കുടുംബത്തിൻ്റെ കമ്പനിയാണെന്നും ബിജെപി പറഞ്ഞു. പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ചുരം കയറുമ്പോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രണ്ടുവട്ടം രാഹുല്‍ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിര്‍ത്തുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്. രാഹുല്‍ ഗാന്ധി ഒഴിയുന്ന സാഹചര്യത്തില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി ജനവിധി തേടും. ഇക്കാര്യത്തില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
