- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ന്യൂഡല്‍ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് സ്‌റ്റാൻഡേർഡ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഓസോൺ ഫാർമസ്യൂട്ടിക്കൽസ് നിര്‍മിക്കുന്ന ഗ്ലിംപ്രൈഡ്, പിയോഗ്ലിടാസോൺ ഹൈഡ്രോക്ലോറൈഡ് & മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തി. ഇത്തരം ഗുളികകള്‍ പ്രമേഹം അള്‍സര്‍ എന്നിവക്ക് ഉപയോഗിക്കുന്നതാണ്. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവക്ക് ആശ്വാസം നൽകുന്ന മരുന്നുകളും ഇവിടെ നിന്നാണ് നിര്‍മ്മിക്കുന്നത്. ഗുജറാത്തിലെ ഭാവ്നഗറിലെ പാർ ഡ്രഗ്‌സ് ആൻഡ്…
കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി. ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം.
വത്തിക്കാൻ: ലോകം കടുത്ത പരീക്ഷണങ്ങളിലുടെ കടന്നു പോകുകയും അനേകം നാടുകൾ അക്രമത്തിൻറെയും യുദ്ധത്തിൻറെയും വേദികളാക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കലിൻറെയും സാഹോദര്യത്തിൻറെയും അരൂപിയിൽ ഒത്തുചേരുക എന്നത് അത്യധികം പ്രാധാന്യമർഹിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. എസ്തോണിയയുടെ തലസ്ഥാനമായ ടാല്ലിന്നിൽ ടെസെ എക്യുമെനിക്കൽ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന നാല്പത്തിയേഴാം യൂറോപ്യൻ യുവജന സമ്മേളനത്തിൻറെ ഉദ്ഘാടന ദിനമായിരുന്ന ഇന്നലെ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ പ്രസ്തുത സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച ടാല്ലിൻ പഞ്ചദിന യുവജന സമ്മേളനം 2025 ജനുവരി 1-നാണ് സമാപിക്കുക.
അജ്മാൻ:ഫോണിലൂടെ തട്ടിപ്പ് നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ .യുഎഇയിലെ അജ്മാൻ എമിറേറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ 15 അംഗ സംഘമാണ് പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച 19 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടികൂടി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘമാണ് പിടിയിലായത്. അജ്മാൻ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിലെ പ്രശ്നങ്ങൾ തീർക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വിളിക്കുന്നത്. തുടർന്ന് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെുക്കുകയായിരുന്നു. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് 15 അംഗ സംഘം വലയിലായത്. പിടിയിലായവരെല്ലാം ഏഷ്യൻ സ്വദേശികളാണെന്നും ഇവരിൽ നിനന് 19 മൊബെൽ ഫോണുകളുൾപ്പെടെ പിടികൂടിയതായും അജ്മാൻ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി, പറഞ്ഞു. പൊലീസ് ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിന്‍ നമ്പറുകളോ ബാങ്ക് വിശദാംശങ്ങളോ ഫോൺ മുഖേന ആവശ്യപ്പെടാറില്ലെന്നും ഫോണ്‍ വഴി അത്തരം വിവരങ്ങള്‍ ആര് ചോദിച്ചാലും നല്‍കരുതെന്നും അജ്മാൻ…
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. മൻ മോഹൻ സിംഗിൻ്റെ മൃതദേഹം ഡൽഹിയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്. ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.
കൊച്ചി: മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിച്ചു വന്നിരുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്‍റെ തീരുമാനം നിയമപരമായും ധാര്‍മ്മികമായും നിലനില്ക്കാത്തതാണെന്നു കെആര്‍എല്‍സിസി. മുനമ്പത്തെ പ്രശ്ന പരിഹാരത്തിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് കെആര്‍എല്‍സിസി ഇത് വ്യക്തമാക്കിയത്. 2019 ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്‍റെ തീരുമാനം പൂര്‍ണമായും തെറ്റും അനുചിതവും ആണ്. വഖഫ് ആധാരം എന്ന് പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ യഥാര്‍ത്ഥ കൈവശാവകാശികള്‍, ആ കാലയളവില്‍ നിലനിന്നിരുന്ന നിയമ വ്യവസ്ഥകള്‍, തീരുമാനത്തിന്‍റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് തീരുമാനം സ്വീകരിക്കുകയായിരുന്നു. ഫറൂഖ് കോളെജിന് ഭൂമി കൈമാറുന്നതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആധാരത്തില്‍ വഖഫ് ആധാരമെന്ന് ശീര്‍ഷകം ചെയ്തിട്ടുണ്ടെങ്കിലും ക്രയവിക്രയ സ്വതന്ത്യം നല്കുന്നതിലൂടെ വഖഫിന്‍റെ നിര്‍വ്വചിത സ്വഭാവമായ ശാശ്വത സമര്‍പ്പണമെന്നത്…
കൊച്ചി : മലയാള സാഹിത്യത്തിന്റെ കുലപതി ശ്രീ എം ടി വാസുദേവൻ നായരുടെയും , ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെയും നിര്യാണത്തിൽ KLCA സംസ്ഥാന എക്സിക്യൂട്ടീവ് അഗാതമായ ദുഃഖം രേഖപെടുത്തി. 2024 ഡിസംബർ 27 ന് ചേർന്ന യോഗത്തിൽ KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , വൈസ് പ്രസിഡന്റ്മാരായ ബേബി ജി ഭാഗ്യോദയം , നൈജു അറക്കൽ , വിൻസി ബൈജു , ജസ്റ്റിൻ കരിപാട്ട് , സാബു കാനക്കാപള്ളി സംസ്ഥാന സെക്രട്ടറിമാരായ സാബു വി തോമസ് , ഷൈജ ആന്റണി , ഫോറം കൺവീനർമാരായ എബി കുന്നേപറമ്പിൽ , ലൂയിസ് തണ്ണിക്കോട്ട് , വിൻസ് പെരിഞ്ചേരി , വികാസ് കുമാർ എൻ വി, KCF വൈസ് പ്രസിഡന്റ് ഇ ഡി ഫ്രാൻസിസ് എന്നിവർ…
പള്ളിപ്പുറം : മനുഷ്യർ സങ്കുചിതത്വത്തിൽ നിന്ന് വിശാലതയിലേക്ക് വളരണമെന്ന് മന്ത്രി പി.രാജീവ്. കണ്ണൂർ രൂപത സഹായ മെത്രാനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാതൃ ഇടവക പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും ചേർന്ന് നല്കിയ സ്വീകരണത്തിൻ്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മറ്റുള്ളവരിൽ തന്നെ തന്നെ കാണാൻ കഴിയുന്ന വിശാലത യുണ്ടാവണം. പല കാരണങ്ങളാൽ മനുഷ്യർ തന്നിലേക്ക് തന്നെ ചുരുങ്ങുന്നത് പുരോഗതിക്ക് ഗുണപ്രദമല്ല. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ സേവനം ചെയ്ത അനുഭവ സമ്പത്താണ് ഡെന്നിസ് പിതാവിൻ്റേത്. അത് നാടിൻ്റെ പുരോഗതിക്കും മനുഷ്യസ്നേഹത്തിൻ്റെ പുതിയ കടമകൾ നിർവ്വഹിക്കാനും സഹായിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. നാല് ബിഷപ്പുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞ പള്ളിപ്പുറം മഞ്ഞു മാത ഇടവക മഹത്ത്വമുള്ളതാണെന്നും മന്ത്രി പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കോട്ടപ്പുറം രൂപത ചാൻസലർ…
ഗസ്സ: ഉത്തര ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ഇസ്രായേൽ സേന ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗികളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആക്രമണത്തിൽ തകർന്ന ഇന്തോനേഷ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 75 രോഗികളിൽ 25 പേരും 180 ജീവനക്കാരിൽ 60 പേരും ആശുപത്രിയിൽതന്നെ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
