- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള് പ്രാര്ഥനയാകുമ്പോള്
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത സഹായത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനെ കുറ്റം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക് എടുത്ത ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ ആദ്യഘട്ടം മുതൽ അതിവേഗ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സമ്മതിക്കേണ്ടി വന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയാനില്ലെന്നും ജോർജുകുര്യൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ എല്ലാ രേഖകളും നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനും ജോർജ് കുര്യനായില്ല .കേരളത്തിലെ ഒരു പ്രത്യേക സഹായവും നൽകാത്ത കേന്ദ്രസർക്കാരിനോടുള്ള കേരളത്തിൻറെ വികാരത്തെ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രം ഇതൊക്കെ പരിശോധിക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഉള്ള രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. വയനാട്…
കൊച്ചി:വരാപ്പുഴ അതിരൂപത യുവജന വർഷം സമാപിച്ചു. സമാപനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യുവജന റാലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് എറണാകുളം സെൻറ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ സമാപന സന്ദേശം നൽകി.യുവജനവർഷ സ്മരണിക വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ.എബിജിൻ അറക്കൽ പ്രകാശനം ചെയ്തു. വിവിധ മേഖലകളിലെ യുവജനപ്രതിഭകളെ സമ്മേളനം ആദരിച്ചു.റ്റി ജെ വിനോദ് എംഎൽഎ, ഫാ. യേശുദാസ് പഴമ്പിള്ളി (മിനിസ്ട്രി കോഡിനേറ്റർ), ഫാ. ജിജു ക്ലീറ്റസ് തിയ്യാടി (യൂത്ത് കമ്മീഷൻ ഡയറക്ടർ)രാജീവ് പാട്രിക് (കെസിവൈഎം അതിരൂപത പ്രസിഡൻറ്) അലൻ ടൈറ്റസ് (സി എൽ സി അതിരൂപത പ്രസിഡന്റ്),റോജൻ ജീസസ് അതിരൂപത ലീഡർ ഫാ. ഷിനോജ് ആറഞ്ചേരി കെസിവൈഎം ഡയറക്ടർ, ഫാ.ആനന്ദ് മണാലിൽ (ജീസസ് യൂത്ത്പ്രൊമോട്ടർ) ഫ്രാൻസിസ് ഷെൻസൻ, സിബിൻ യേശുദാസ് എന്നിവർ സംസാരിച്ചു
കൊച്ചി : വരാപ്പുഴ അതിരൂപത സി എൽ സി യുടെ പുതിയ ഭാരവാഹികൾ ആർച്ച് ബിഷപ്പ് റവ ഡോ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. സന്തോഷത്തോടെ പുതിയ ഭാരവാഹികളെ സ്വീകരിക്കുകയും സ്വാഗതം ചെയ്ത അദ്ദേഹം ക്രിസ്മസ് സന്ദേശം നല്‍കിയ ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ അർപ്പിക്കുകയും മുന്നോട്ടുള്ള സി.എൽ.സി യുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും ആശീര്‍വാദം നല്‍കുകയും ചെയ്തു. വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, ആനിമേറ്റർ സി. ടീന, ദുരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ് ജനറൽ സെക്രട്ടറി ഡോണ് എണസ്റ്റിൻ ട്രഷറർ അമൽ മാർട്ടിൻ വൈസ് പ്രസിഡന്റ്മാരായ അഖിൽ ജോർജ്, അനീറ്റ ജോൺ ജോയിന്റ് സെക്രട്ടറിമാരായ ആൻ മേരി എവുസേവിയുസ്, സുജിത് അർമീഷ് മീഡിയ ഫോറം കോർഡിനേറ്റർ അന്റോണിയോ ടോം ജെസ്വിൻ വുമൺസ് ഫോറം കോർഡിനേറ്റർ ഡോ. നേഹ ആൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.
സോൾ: 179 പേർ മരിച്ച ദക്ഷിണ കൊറിയൻ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം. തകരാർ മൂലം ബെല്ലി ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതും വേണ്ട രീതിയിൽ ഫലവത്തായില്ല എന്നാണ് നിഗമനം. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്‍ട്രോള്‍ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോളേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്‌ഡേ സന്ദേശം പൈലറ്റുമാർ നൽകിയിരുന്നു. അതേസമയം, 179 പേർ മരിച്ച വിമാനാപകടത്തിൽ ഇന്ത്യ അനുശോചിച്ചു. അതീവദുഃഖത്തോടെയാണ് ഈ വാർത്ത തങ്ങൾ കേൾക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് ഈ നിമിഷത്തിൽ ഇന്ത്യൻ എംബസി എന്നും സോളിലെ ഇന്ത്യൻ സ്ഥാനാധിപതി അമിത് കുമാർ അറിയിച്ചു.
കൊച്ചി: മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്. സർക്കാർ ഊർജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട്. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്. മാർ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണ്. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ…
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി. അഭിവന്ദ്യ തോമസ് ജെ.നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടിയാണ് ജൂബിലിവർഷം ആരംഭിച്ചത്. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ പെരെര മറ്റനേകം വൈദീകരും സന്യസ്ഥരും സന്നിഹിതരായിരുന്നു. ദിവ്യബലി മധ്യേ ലോഗോ പ്രകാശനവും ചെയ്തു. വി. കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരാകാം എന്നതാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ആപ്തവാക്യം
കണ്ണൂർ: പരിശുദ്ധ ഫ്രാൻസീസ് പാപ്പ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ 2025 ജൂബിലി വർഷത്തിന് കണ്ണൂർ രൂപതാതല ആഘോഷങ്ങൾക്ക് രൂപതായുടെ ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തുടക്കമായി. സെന്റ് തെരേസാസ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രാർഥനയും കുരിശ്ശാശീർവാദവും നടന്നു. തുടർന്നു പ്രത്യാശയുടെ കുരിശ് വഹിച്ചു കൊണ്ട് കത്തീഡ്രലിലേക്കക്ക് പ്രദക്ഷിണമായി അഭിവന്ദ്യ പിതാക്കന്മാരും, വൈദീക – സന്യസ്ത – അല്മായ പ്രതിനിധികളും , ജൂബിലി ലോഗോ കൈകളിലേന്തി രൂപതയിലെ പാരിഷ് കൗൺസിൽ സെക്രട്ടറിമാരും, മതാദ്ധ്യാപകരും പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രത്യാശയുടെ കുരിശ് കത്തീഡ്രൽ ദൈവാലയത്തിൽ സ്ഥാപിച്ചു.പ്രതീക്ഷയുടെ തീർത്ഥാടകർ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രതൃക്ഷീകരണ തിരുനാൾ ദിനത്തിൽ ജൂബിലി വർഷം ഔദ്യോഗികമായി സമാപിക്കും. വലിയ പ്രതിസന്ധികൾക്കു നടുവിലും ജീവനിലേയ്ക്കുള്ള പ്രത്യാശയോടെ ജീവിക്കാൻ നാം വിളിക്കപ്പെട്ടിരീക്കുന്നു. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രധാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളിൽ’ വിശ്വാസകൾക്ക് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യപ്രവ്യത്തികൾ ചെയ്യാനും അവരുടെ പാപങ്ങൾ…
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ്സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി.ലൂക്കയുടെ സുവിശേഷം സമർപ്പിക്കാൻ ഒത്തുചേർന്നത്. എറണാകുളം സെൻ്റ് ആൽബർട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സുവിശേഷദീപം പരിപാടിയിൽഅവർ എഴുതി തയ്യാറാക്കിയ സുവിശേഷഗ്രന്ഥങ്ങൾ സമർപ്പിച്ചു.എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സുവിശേഷ ദീപസംഗമംവരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. 24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്ത് പൂർത്തിയാക്കിയാണ്കുട്ടികളും അധ്യാപകരും ചരിത്രസംഗമത്തിൽ പങ്കെടുത്തത്.വരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻറണി സിജൻ മണുവേലിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത മിനിസ്ട്രി ജനറൽ കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി,കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ജോജു…
കോഴിക്കോട് :നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ തുടര്‍ന്നുവരുന്ന പാരമ്പര്യമനുസരിച്ച് 2025 ജൂബിലി വർഷമായി ആചരിക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് തുടക്കമായി. രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് തുടക്കം കുറിച്ചു. മദർ ഓഫ് ഗോഡ് കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 4ന് നടന്ന ശുശ്രൂഷകളിൽ കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലയ്‌ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവമായ ദിവ്യബലി അർപ്പിച്ചു ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന ഭദ്രാസന ദേവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങൾ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. ഈ ദിവ്യബലിയിൽ ആശീർവദിക്കുന്ന ജൂബിലി കുരിശ് എല്ലാ ഇടവകയിലേക്കും കൊണ്ടുവരുന്നതായിരിക്കുമെന്നും അഭിവന്ദ്യ വർഗീസ് ചക്കാലയ്‌ക്കൽ പിതാവ് അറിയിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓർമിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയിൽ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും ഇടവകകളിലും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വർധിപ്പിക്കുന്നതിന് സഹായിക്കട്ടെയെന്ന് അഭിവന്ദ്യ പിതാവ്…
കോട്ടപ്പുറം : ആഗോള കത്തോലിക്കാസഭയിൽ 2025 ജൂബിലി വർഷം ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയിൽ നിന്നും കോട്ടപ്പുറം കത്തീഡ്രൽ ലേക്ക് നടന്ന വിളംബര ജാഥയ്ക്ക് കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നേതൃത്വം നൽകി.ബിഷപ്പിന്റെ നേതൃത്വത്തിൽ വൈദികർ, സന്യസ്ഥർ, സംഘടനാ ഭാരവാഹികൾ, മത അധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, അല്മായർ ഒന്നുചേർന്ന് പ്രതീക്ഷിണമായി കത്തീഡ്രലിന്റെ മുമ്പിൽ എത്തുകയും ബിഷപ്പ് ഡോ. അംബ്രോസിൻ്റെ നേതൃത്വത്തിൽ കത്തീഡ്രലിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ രൂപതയിലെ എല്ലാ വൈദികരും സഹകാർമികരായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരങ്ങൾ ജൂബിലി ആഘോഷ ആരംഭ പരിപാടികളിൽ പങ്കെടുത്തു. ജൂബിലി വർഷത്തിൽ ഇടവക കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികൾക്കാണ് രൂപത ഊന്നൽ നൽകുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 28 വരെയാണ് ജൂബിലി ആഘോഷങ്ങൾ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
