- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
Author: admin
മദ്യമില്ലെങ്കില്‍ ലഹരിമരുന്ന് വ്യാപിക്കുമെന്ന ന്യായീകരണത്തോടെയാണ് ഒന്‍പതു വര്‍ഷം മുന്‍പ് 29 വിദേശമദ്യബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ഇടതുമുന്നണി സര്‍ക്കാര്‍ 1,040 ആയി വര്‍ധിപ്പിച്ചത്. ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം ഇത്രകണ്ടു പെരുകിയിട്ടും നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമുള്ള ലഹരിമരുന്നു കേസുകള്‍ 2024-ല്‍ കേരളത്തില്‍ പഞ്ചാബിലേതിനെക്കാള്‍ മൂന്നിരട്ടിയായി.
കേരളത്തിലെ 14 ജില്ലകളിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിലുമായി വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പെട്ട ആയിരത്തോളം ആരാധനാലയങ്ങളിലും, ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ഏതാനും ക്ഷേത്രങ്ങളിലും, പല സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലും ചില മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും മഡോണ പള്‍സേറ്റര്‍ മണി മുഴങ്ങുന്നുണ്ട്. മലയാളക്കരയിലെ നൂറുകണക്കിനു കപ്യാര്‍മാര്‍ക്കും ഒരായുസില്‍ അടിച്ചുതീര്‍ക്കാനാവുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ് മഡോണ പള്‍സേറ്റര്‍ മണികളുടെ പ്രേഷിതസാക്ഷ്യം!
സമൂഹത്തിന് നന്മയും ഭാവിയിലേക്കുള്ള കരുതലും നീക്കിവെച്ച് നന്മയുടെ പാതയില്‍ നടന്ന രണ്ടു വൈദിക ശ്രേഷ്ഠര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറിയ ഒരു പുസ്തകമുണ്ട്. രണ്ടുപേരും കൈമാറിയ പുസ്തകങ്ങള്‍ ഒന്നുതന്നെയായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫലദായകമായ പൗരോഹിത്യ ജീവിതത്തിന് സഹായകമാകുന്ന ധ്യാന പുസ്തകം ‘എനിക്ക് ദാഹിക്കുന്നു.’
യഥാര്‍ത്ഥ ട്രാന്‍സ് വുമണായ ‘കാര്‍ല സോഫിയ ഗാസ്‌കോണാണ് ‘മാനിറ്റാസ്’ ആയും എമിലിയ ആയും ഇരട്ട വേഷത്തില്‍ വരുന്നത്. ആദ്യമായാണു മികച്ച നടിക്കുള്ള നോമിനേഷന്‍ ഒരു ട്രാന്‍സ് പേഴ്‌സണ് ലഭിക്കുന്നത്. ഗാസ്‌കോണ്‍ ഇരട്ട വേഷത്തില്‍ തന്റെ അഭിനയ ശ്രേണിയും ആലാപനവും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ആദ്യം, മയക്കുമരുന്ന് മാഫിയ തലവനായ മാനിറ്റാസ് ഡെല്‍ മോണ്ടെയായും, പിന്നീട് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ തിരയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു മനുഷ്യസ്‌നേഹിയായ എമിലിയ പെരെസായും.
നിര്‍ത്താതെ കരയുന്ന നവജാതശിശുവിനെ 50 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കണോ? ജാപ്പനീസ് ഡോക്ടര്‍ ഹജിമേ മുറൂക്കയുടെ ‘LULLABY FROM THE WOMB’ എന്ന ആല്‍ബത്തിലെ സംഗീതം കേള്‍പ്പിച്ചാല്‍ മതി.
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു . ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ ലോക്സഭയിൽ വെച്ചത് . 8 മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ധാരണയായിരുന്നു. അതിൽ മുഴുവൻ ഇൻഡ്യാ സഖ്യ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംപിമാരുമായും രാഹുൽഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തി. സിപിഐഎം എം പിമാരോട് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്നും സഭയിലെത്തി ബില്ലിനെ എതിർക്കാനും അദ്ദേഹം നിർദേശിച്ചു. അതേസമയം ബിൽ ഒരുവിഭാഗത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഏപ്രിൽ 1 വരെ നടന്നിരുന്ന സ്വർഗ്ഗീയാഗ്നി – കണ്ണൂർ ബൈബിൾ കൺവെൻഷൻ്റെ സമാപന ദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുകയായിരുന്നു ബിഷപ്പ്. മനുഷ്യൻ ദൈവത്തിങ്കലേക്ക് അടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ നന്മകൾ ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത്, ഫാ ജോർജജ് പൈനാടത്ത് , ഫാ മാർട്ടിൻ രായപ്പൻ , കത്തീഡ്രൽ വികാരി ഡോ ജോയ് പൈനാടത്ത്, ഫാ. മാത്യു തൈക്കൽ , ഫാ . തോംസൺ കൊറ്റിയത്ത്, ഫാ.ജോമോൻ ചെമ്പകശ്ശേരി, ഫാ ആഷ്ലി കളത്തിൽ, മാർട്ടിൻ മാത്യു , ഫാ ആൻ്റണി കുരിശിങ്കൽ, ഫാ. ഷിജു അബ്രഹാം എന്നിവർ സഹകാർമ്മികരായിരുന്നു. ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ…
വെളളറട: രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ മൂന്നാം ദിനം തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. അപ്രതീഷിതമായി ഉച്ചയ്ക്ക് പെയ്ത വേനൽ മഴ തീർത്ഥാടകർക്ക് ആശ്വാസമായി . രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര രൂപത സംഘടിപ്പിച്ച യുവത – 2K 25 യുവജന സംഗമം ഫാ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. യുവജനം ക്രിസ്തുവിലേയ്ക്ക് എന്നതായിരുന്നു വിഷയം. ഫാ. അരുൺ പി. ജിത്ത് ആമുഖ സന്ദേശം നൽകി. പുതിയ കാലവും രാസലഹരിയും എന്ന വിഷയത്തിൽ കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ക്ലാസ് എടുത്തു. തുടർന്ന് നടന്ന പെന്തിഫിക്കൽ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത സഹ മെത്രാൻ ഡോ. സെൽവരാജൻ ദാസൻ മുഖ്യ കാർമ്മികത്വം വഹിച്ചു. സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന തിരുകർമ്മങ്ങൾക്ക് ഫാ.സുരേഷ് ബാബു, ഫാ. അനു, ഫാ. അരുൺ പി. ജിത്ത്, ഫാ.ജസ്റ്റിൻ ഫ്രാൻസീസ്,, ഫാ.ജോയി മത്യാസ്, ഫാ. സാബു ക്രിസ്‌റ്റീൻ, ഫാ.ജിപിൻദാസ്,…
കൊച്ചി :വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ നടത്തി . വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു . ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർഗ്ഗാത്മകവുമായ വളർച്ച പുതുതലമുറയ്ക്ക് നേടാനാവൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപത വിദ്യാഭ്യാസ കോർപസ് ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളിൽനിന്നും, ഇടവകകളിൽനിന്നുമുള്ള സംഭാവനയും തദവസരത്തിൽ അദ്ദേഹം സ്വീകരിച്ചു. നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. അലക്സ് കുരിശുപറമ്പിൽ, ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ മുന്നോടിയായി വിദ്യാഭ്യാസ സമിതി ഭാരവാഹികൾക്ക് നവദർശൻ ഡയറക്ടറുടെ പ്രത്യേക ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാഗതം ആശംസിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
