Author: admin

കൊച്ചി: വരാപ്പുഴ അതിരൂപത ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഏപ്രിൽ മാസം എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന ജൂബിലി രോഗി സംഗമത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നടത്തി. തേവര സെന്റ് ജോസഫ് ആന്റ് സെന്റ്‌ ജൂഡ് പള്ളിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ദിവ്യബലിക്കും തൈലം പൂശൽകർമ്മത്തിനും ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ, ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ. സേവ്യർ പനക്കൽ എന്നിവർ സഹ കാർമികരായിരുന്നു.

Read More

ന്യൂ ഡൽഹി: ഉത്തരേന്ത്യ കനത്ത ചൂടിലേക്ക്. ദില്ലിയിൽ ഈ സീസണിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഇന്നും യെല്ലോ അലർട്ട് തുടരും. അതേസമയം 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും സൂചന. ഹരിയാന,പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും…

Read More

തിരുവനന്തപുരം: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും നൽകണമെന്നാണ് സർക്കാർ നിലപാട്. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവും. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചെന്ന് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി താനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി സ്വകാര്യ ചാനലിൽ പറഞ്ഞു . ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായും ഷൈജു ആന്റണി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സുരേഷ് ഗോപി നേരിട്ടുപോയി കണ്ടതായാണ് മനസിലാക്കുന്നത്. ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കാന്‍ സാധിക്കുമോ? അത് നടപ്പിലാക്കുന്നത് എങ്ങനെ?, അതിന്റെ സങ്കീര്‍ണതകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ജെ ബി കോശി കമ്മീഷനോട് ചോദിച്ച് മനസിലാക്കിയതായാണ് അറിയുന്നത്. അവര്‍ ഇതേപ്പറ്റി നാളുകള്‍ക്ക് മുന്‍പ് തന്നെ പഠിച്ചു തുടങ്ങി. കൃത്യമായ ഒരു സമയത്ത് അവര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റ് ചെയ്യുമെന്നാണ് മനസിലാക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട്…

Read More

കൊച്ചി:മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത കൂട്ടായ്മ സംഘടിപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വൈദികർക്ക് നേരെയുള്ള സംഘപരിവാർ ആക്രമണത്തിൽ, വൈപ്പിൻ ജങ്കാറിന് സമീപമാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. മതസ്വാതന്ത്ര്യം നമുക്ക് ഏവർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശമാണെന്നും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പലയിടങ്ങളിലും ഈ അവകാശം ചോദ്യപ്പെടുന്ന സ്ഥിതിയിലാണ് കെ.സി.വൈ.എം. കൊച്ചി രൂപത ഈ ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി പറഞ്ഞു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ്‌ ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്‌ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ലേ അനിമേറ്റർ ലിനു തോമസ്, വൈസ് പ്രസിഡന്റ് ക്ലിന്റൺ…

Read More

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണത്തിൽ ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തുരൻ എന്നിവർ സമീപം. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, സംരക്ഷണം, പരിചരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലൂർദ് സ്കൂൾ ഓഫ്…

Read More

കൊട്ടിയം: ലോകാരോഗ്യദിനമായ 2025 ഏപ്രിൽ 6 ഞായറാഴ്ച്ച കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊട്ടിയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പുല്ലിച്ചിറ പാരിഷ് ഹാളിൽ കൊട്ടിയം പോലീസ് പ്രൊബേഷൻ എസ്. ഐ ശ്രീ. സൗരവ് കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. അമൽരാജ് ആമുഖപ്രഭാഷണം നടത്തി. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് പ്രസിഡന്റ്‌ ജോസ് ഫ്രാൻസിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കൂടാതെ കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ ഡോക്ട്ടേഴ്‌സും സന്നിഹിതരായിരുന്നു. ജനറൽ മെഡിസിൻ, ദന്തൽ വിഭാഗം ശിശുരോഗ വിഭാഗം ഇഎൻടി, എന്നീ പരിശോധനാ വിഭാഗങ്ങൾ സേവനങ്ങൾ ലഭ്യമായിരുന്നു. കൂടാതെ ബി.പി, ബ്ലഡ്‌ ഷുഗർ എന്നീ പരിശോധനയും ലാബ് ടെസ്റ്റുകൾക്ക് 30% കിഴിവും ലഭ്യമായിരുന്നു.

Read More

കോട്ടപ്പുറം: ജബൽപ്പൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിണമെന്നും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി മതബോധന കമീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കോട്ടപ്പുറം രൂപതയിലെ വൈദികരടക്കമുള്ള രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും സാഹചര്യങ്ങളും യോഗം വിലയിരുത്തി.

Read More

വത്തിക്കാന്‍ സിറ്റി: രോഗികളുടെയും ആരോഗ്യപ്രവര്‍ത്തരുടെയും ജൂബിലിയാഘോഷവേളയില്‍ അപ്രതീക്ഷിതമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെയും തീര്‍ഥാടകരെയും ആനന്ദതുന്ദിലരാക്കി.

ഗുരുതരമായ ശ്വാസകോശരോഗബാധയ്ക്ക് റോമിലെ അഗൊസ്തീനോ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ച് ആഴ്ച നീണ്ട ചികിത്സകള്‍ക്കുശേഷം രണ്ടു മാസത്തേക്ക് തുടര്‍ചികിത്സയും പൂര്‍ണവിശ്രമവും നിര്‍ദേശിക്കപ്പെട്ട് രണ്ടാഴ്ച മുന്‍പ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ തിരിച്ചെത്തിയ പരിശുദ്ധ പിതാവ് മാര്‍ച്ച് 23ന് ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ഹ്രസ്വമായി പൊതുദര്‍ശനം നല്‍കിയതിനു ശേഷം ആദ്യമായി ഇന്ന് വത്തിക്കാനില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മുന്നറിയിപ്പും കൂടാതെയാണ്.

സഹനം, രോഗീപരിചരണം, നമ്മെ പരിവര്‍ത്തനം ചെയ്യാനുള്ള രോഗാവസ്ഥയുടെ കഴിവ്, പീഡകളുടെയും സൗഖ്യത്തിന്റെ ആധ്യാത്മിക മാനങ്ങള്‍ എന്നീ വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ധ്യാനവിചിന്തനമായ പാപ്പായുടെ സുവിശേഷ സന്ദേശം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ജൂബിലി ദിവ്യബലിയില്‍ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രോ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റീനൊ ഫിസിക്കേല്ല വായിക്കുകയുണ്ടായി. തിരുകര്‍മങ്ങളുടെ സമാപനത്തില്‍, പ്രാദേശിക സമയം 11.45ന് ഫ്രാന്‍സിസ് പാപ്പായെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നഴ്‌സ് മസിമിലാനോ സ്ത്രപ്പേത്തി ഒരു വീല്‍ചെയറിലിരുത്തി കൊണ്ടുവരികയായിരുന്നു.

ജനക്കൂട്ടം ആശ്ചര്യഭരിതരായി ഹര്‍ഷാരവത്തോടെയാണ് പരിശുദ്ധ പിതാവിനെ വരവേറ്റത്. ‘വിവാ ഇല്‍ പാപ്പാ’ (പാപ്പാ നീണാള്‍ വാഴട്ടെ!) ‘പാപ്പാ ഫ്രാന്‍ചെസ്‌കോ’ എന്നിങ്ങനെ ഉറക്കെ വിളിച്ചും കരഘോഷം മുഴക്കിയും അവര്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.

ശ്വസനപ്രക്രിയയ്ക്ക് സഹായകമായ സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള കന്യൂല ട്യൂബ് പാപ്പായുടെ മൂക്കില്‍ കാണപ്പെട്ടു.

”സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച നിങ്ങള്‍ക്കേവര്‍ക്കും നേരുന്നു. വളരെ നന്ദി,” ദിവ്യബലിയുടെ സമാപന ആശീര്‍വാദം നല്‍കിയതിനെ തുടര്‍ന്ന് പാപ്പാ ബസിലിക്കാ അങ്കണത്തിലെ തീര്‍ഥാടകരെയും വിശ്വാസികളെയും നേരിട്ട് അഭിസംബോധന ചെയ്തു. ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ആശുപത്രി അങ്കണത്തില്‍ തടിച്ചുകൂടിയിരുന്നവരെ അഭിവാദ്യം ചെയ്തപ്പോള്‍ കേട്ടതിനെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ ശബ്ദം. മൈക്രോഫോണില്‍ തട്ടി ശബ്ദം പരിശോധിച്ച് ‘ഹാപ്പി സണ്‍ഡേ’ ആശംസ പാപ്പാ ആവര്‍ത്തിച്ചതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി ആന്‍സ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ന്യൂമോണിയ രോഗബാധയുടെയും തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ തെറപ്പിയുടെയും അനന്തരഫലമായി ശബ്ദവും സംസാരശേഷിയും വീണ്ടെടുക്കാന്‍ കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്.

പൊതുദര്‍ശനം നല്‍കുന്നതിനു മുന്‍പായി പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ച് പ്രാര്‍ഥിക്കുകയും വിശുദ്ധവാതിലിലൂടെ കടക്കുകയും ചെയ്തതായി വത്തിക്കാന്‍ മാധ്യമകാര്യാലയം വെളിപ്പെടുത്തി.

ഏതാണ്ട് 90 രാജ്യങ്ങളില്‍ നിന്നായി എത്തിയ രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഫാര്‍മസിസ്റ്റുകളും ഫിസിയോതെറപ്പിസ്റ്റുകളും രോഗികള്‍ക്ക് ആധ്യാത്മികശുശ്രൂഷ നല്‍കുന്ന ചാപ്ലിന്‍മാരും, ഫ്രാന്‍സിലെ ലൂര്‍ദ്മാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ സൗഖ്യം തേടിയെത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്ന സന്നദ്ധസേവകരും അവരുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തരും ഉള്‍പ്പെടെ 20,000 തീര്‍ഥാടകരോടൊപ്പം, രോഗിയായ പരിശുദ്ധ പാപ്പായും പ്രത്യാശയുടെ ജൂബിലിയുടെ ദണ്ഡവിമോചനത്തിനായുള്ള പ്രക്രിയകളില്‍ പങ്കുചേരുകയായിരുന്നു.

രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള ജൂബിലിയുടെ തിരുകര്‍മങ്ങള്‍ നടക്കുമ്പോള്‍ പാപ്പായുടെ ആത്മീയസാന്നിധ്യത്തിന്റെ അടയാളമായി പരിശുദ്ധ പിതാവിന്റെ സ്ഥാനികചിഹ്നത്തിന്റെ ബാനര്‍ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ കാണാമായിരുന്നു.

”വേദനാപൂര്‍ണമാണെങ്കിലും രോഗാവസ്ഥയ്ക്ക് ഓരോ നാളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും നമ്മെ പഠിപ്പിക്കാനാവും – കൂടുതലായൊന്നും ആവശ്യപ്പെടാതെ, പിടിവാശിയില്ലാതെ, തിരസ്‌കരിക്കാതെ, പശ്ചാത്താപമില്ലാതെ, നിരാശയില്ലാതെ. വേദനയുടെയും അസുഖങ്ങളുടെയും മാനുഷിക ബലഹീനതകളുടെയും നടുവിലും ദൈവം നമ്മെ ഒറ്റയ്ക്കാക്കുന്നില്ല. നമ്മുടെ ശക്തി ക്ഷയിക്കുമ്പോള്‍, നാം നമ്മെ പൂര്‍ണമായും അവനു സമര്‍പ്പിച്ചുകഴിയുമ്പോള്‍, അവന്റെ സാന്ത്വന സാമീപ്യം നമുക്ക് അനുഭവപ്പെടും,” പാപ്പാ സുവിശേഷ സന്ദേശത്തില്‍ കുറിച്ചു. ”മനുഷ്യനായതിലൂടെ അവന്‍ നമ്മുടെ ബലക്കുറവുകളിലെല്ലാം പങ്കുചേരുകയായിരുന്നു. സഹനമെന്തെന്ന് അവന് അറിയാം.”

ബലഹീനരെയും വ്രണിതരെയും സമൂഹത്തിന്റെ അരുകുകളിലേക്കു മാറ്റരുതെന്നും അവരെ സമൂഹത്തിലെ ഏറ്റവും ആവശ്യമുള്ള അംഗങ്ങളായി പരിഗണിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. വേദന അനുഭവിക്കുന്ന അംഗങ്ങളെ സ്വീകരിക്കാന്‍ കഴിയാത്ത സമൂഹം ക്രൂരവും മനുഷ്യത്വഹീനവുമായതുമാണെന്ന ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു.

”പ്രിയപ്പെട്ടവരേ, ആശുപത്രിവാസത്തിലും ഇപ്പോള്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും, ദൈവത്തിന്റെ കരസ്പര്‍ശം ഞാന്‍ അറിയുന്നുണ്ട്, അവന്റെ കരുതലിന്റെ തലോടല്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. രോഗികളുടെയും ആരോഗ്യമേഖലയിലെ ശുശ്രൂഷകരുടെയും ജൂബിലിദിനത്തില്‍, ഈ സ്‌നേഹസ്പര്‍ശം വേദനകള്‍ സഹിക്കുന്നവരും അവരെ പരിപാലിക്കുന്നവരുമെല്ലാം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,” ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ നല്‍കാറുള്ള സന്ദേശത്തില്‍ പാപ്പാ ഇന്നലെ പറഞ്ഞു. ഫെബ്രുവരി 14ന് ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ഏഴു ഞായറാഴ്ചകളിലും പാപ്പായുടെ ആഞ്ജലുസ് സന്ദേശം വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വഴി പുറത്തുവിടുകയായിരുന്നു. ഇന്നലെയും ആ പതിവ് തുടര്‍ന്നു.

”നമുക്ക് സമാധാനത്തിനായി പ്രാര്‍ഥിക്കാം: പീഡിതയായ യുക്രെയ്‌നുവേണ്ടി, ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പെടെ അവിടെ സിവിലിയന്‍ ഇരകള്‍ ആക്രമണത്തിന് ഇരകളായിക്കൊണ്ടിരിക്കയാണ്. അതിനു സമാനമാണ് ഗാസയിലെ അവസ്ഥയും. അവിടെ ജനങ്ങള്‍ നമുക്ക് സങ്കല്പിക്കാനാവാത്ത ദുരിതാവസ്ഥയിലാണ് – കിടക്കാനിടമില്ല, ഭക്ഷണമില്ല, കുടിനീരില്ല. ആയുധങ്ങള്‍ നിശബ്ദമാകട്ടെ, സംഭാഷണം ആരംഭിക്കട്ടെ. ബന്ദികളെല്ലാം മോചിതരാകട്ടെ, ജനങ്ങള്‍ക്ക് സഹായമെത്തട്ടെ.”

”മധ്യപൂര്‍വദേശത്തു മുഴുവന്‍ സമാധാനമുണ്ടാകാനായി പ്രാര്‍ഥിക്കാം: സുഡാനിലും, തെക്കന്‍ സുഡാനിലും, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും, കനത്ത ഭൂകമ്പത്താല്‍ പരീക്ഷിക്കപ്പെട്ട മ്യാന്‍മറിലും, അക്രമങ്ങള്‍ പെരുകുന്ന ഹെയ്റ്റിയിലും – അവിടെ ഏതാനും ദിവസം മുന്‍പ് രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു,” പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു.

ഇരുശ്വാസകോശങ്ങളിലെയും ന്യൂമോണിയ ശമിച്ചുവെങ്കിലും പാപ്പായ്ക്ക് രോഗാണുബാധയില്‍ നിന്നു പൂര്‍ണമുക്തിക്ക് കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു. അണുബാധയെ സംബന്ധിച്ച സൂചകങ്ങള്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളില്‍ നടത്തിയ രക്തപരിശോധനകള്‍ വ്യക്തമാക്കുന്നുണ്ടെന്നും, മരുന്നുചികിത്സ, ചലന-ശ്വസന ഫിസിയോതെറപ്പി എന്നിങ്ങനെ വിവിധതരം ചികിത്സകള്‍ തുടരുന്നതായും വെള്ളിയാഴ്ച വത്തിക്കാന്‍ മാധ്യമകാര്യാലയം അറിയിച്ചു. സപ്ലിമെന്റല്‍ ഓക്സിജന്‍ നല്കുന്നത് നേരിയതോതില്‍ കുറച്ചിട്ടുണ്ടെന്നും പകല്‍ സമയത്ത് സാധാരണ രീതിയിലും രാത്രിയില്‍ ആവശ്യമായി വരുന്ന പക്ഷം, ഉയര്‍ന്ന പ്രവാഹത്തോടെയും ഓക്സിജന്‍ നല്കുന്നുണ്ടെന്നും അതില്‍ സൂചിപ്പിക്കുകയുണ്ടായി.

വെള്ളിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അപ്പസ്‌തോലിക അരമനയിലെ കപ്പുച്ചിന്‍ ധ്യാനപ്രസംഗകന്‍ ഫാ. റൊബേര്‍ത്തൊ പസൊളീനി നടത്തിയ നോമ്പുകാലധ്യാനപ്രസംഗം പാപ്പാ ദൃശ്യമാധ്യമത്തിലൂടെ ശ്രവിക്കുകയും, കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രൊ പരോളിന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മാധ്യമസഹായത്തോടെ പാപ്പാ പങ്കുചേരുകയും ചെയ്തു.

Read More

മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയുടെ ജന്മനാടാണിത്. മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്നാണ് വിവരം. സെലെൻസ്‌കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിസ്റ്റിക് മിസൈൽ ഒരു ജനവാസ മേഖലയിൽ പതിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഇതുവരെ റഷ്യ യുക്രെയ്നിൽ നടത്തിയതിൽ ഏറ്റവും മാരകമായ ആക്രമണമാണ് ക്രിവി റിഹിൽ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റഷ്യൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത വന്നിട്ടുണ്ട്. ഒരു വീഡിയോയിൽ 10 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഒരു വലിയ ഭാഗം നശിപ്പിക്കപ്പെടുന്നതും ഇരകൾ റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിനിടെ ഒരു റസ്റ്റോറന്റിൽ “യൂണിറ്റ് കമാൻഡർമാരുടെയും പാശ്ചാത്യ ഇൻസ്ട്രക്ടർമാരുടെയും” ഒരു മീറ്റിംഗിനെ ലക്ഷ്യമിട്ട് ഒരു മിസൈൽ ആക്രമണം നടന്നതായും 85 പേർ വരെ കൊല്ലപ്പെട്ടതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്.

Read More