റോം : ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് പാപ്പ.റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ പാപ്പ.മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർദ്ധിക്കുന്നതും സൈനിക ചിലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയ്യാറാകണമെന്നും, ഐക്യദാർഢ്യം എന്നത് കേവലം ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും അദ്ദേഹം പറഞ്ഞു.
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

