ഇസ്രായേൽ :ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ‘റൂട്ട് 60’ (Route 60) എന്ന ഹൈവേയെ ഔദ്യോഗികമായി ‘The Biblical Highway’ എന്ന് പ്രഖ്യാപിച്ചു.
വടക്ക് നസ്രത്തിൽ നിന്ന് തെക്ക് ബെർഷെബയിലേക്ക് പോകുന്ന പ്രധാന റോഡായ ‘റൂട്ട് 60’ നെ “ബൈബിൾ ഹൈവേ” എന്ന നാമകരണം നടത്താനാണ് ഇസ്രായേൽ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.വിശുദ്ധ ബൈബിളിലെ പ്രധാന സംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട ഇസ്രായേലിലെ പ്രധാന സ്ഥലങ്ങൾ ഉള്‍പ്പെടുന്ന പാതയാണിത്.
പുരാവസ്തു കണ്ടെത്തലുകളും ചരിത്രപരമായ തെളിവുകളും ക്രൈസ്തവ യഹൂദ ജനതയ്ക്ക് ഈ ഭൂമിയുമായുള്ള ബൈബിൾ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്യാഭ്യാസ, പൈതൃക, ടൂറിസം ആവശ്യങ്ങൾക്കായി ഈ പദ്ധതി ഉപകാരപ്പെടുമെന്നും നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോ വര്‍ഷവും വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്ന ലക്ഷകണക്കിന് ക്രൈസ്തവ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം പദ്ധതിയ്ക്കു പിന്നിലുണ്ട്. അമേരിക്കയുടെ പ്രസിദ്ധമായ റൂട്ട് 66 പാതയ്ക്കു സമാനമായ ടൂറിസം പാത സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യവും

