സുഡാൻ: സുഡാനിലെ സംഘർഷഭരിതമായ നുബ പർവതനിര മേഖലയിൽ കൊടിയ ആക്രമണങ്ങള്‍ക്കിടയിലും തന്റെ ജനത്തോടൊപ്പം നിസ്തുലമായ ശുശ്രൂഷയുമായി സേവനം ചെയ്ത കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.
അപകടമായ സംഘര്‍ഷങ്ങള്‍ക്കിടയിലും അദ്ദേഹം പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് സാന്ത്വനം പകര്‍ന്നു. യുദ്ധത്തിനിടയിലും തന്റെ അജപാലന ശുശ്രൂഷ തുടർന്നു.
ആദ്യം ഒരു യുവ സെമിനാരി വിദ്യാര്‍ത്ഥിയായി പ്രദേശത്ത് എത്തിയ അദ്ദേഹം പിന്നീട് ഒരു ഡീക്കനായും വൈദികനായും ഒടുവിൽ ഇടവക വികാരിയായും അജഗണത്തിനൊപ്പം നീങ്ങുകയായിരിന്നു. ഇതിനിടെയാണ് മരണം. നിലവിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രദേശത്ത് കൊല്ലപ്പെട്ട രണ്ടാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യുഹാന അലമിൻ.
Trending
- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു

