- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
Author: admin
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. പവന് വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 67,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോർഡാണ് ഇവിടെ തിരുത്തിയെഴുതിയിരിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മേഘയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്‌ക്കാരത്തിനെത്തിയത്. സംസ്ഥാനത്ത് തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ഇന്നലെ മാസപ്പിറവി കണ്ടു. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവര്‍ ഇന്നലെ അറിയിച്ചിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫിലെങ്ങും നടന്നത്.
കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെയും, വിൽപ്പനയുടെയും, മറവിൽ തഴച്ചു വളരുന്ന ലഹരി മാഫിയക്കെതിരെ വൈറ്റില ,തൈക്കൂടം സെൻറ് റാഫേൽ ചർച്ച് KLCA യൂണിറ്റിന്റെ അഭിമുഖത്തിൽ പ്രതികരിച്ചു . പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് വികാരി ഫാദർ ജോബി അശീതു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേഴ്സി ടീച്ചർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.സേവിയർ പി ആൻറണി .എം എ ജോളി, ബേബി കൊച്ചുവീട്ടിൽ, ബാബു കൊമരോത്ത് ,ഷൈനി, ബൈജു തോട്ടാളീ എന്നിവർ സംസാരിച്ചു. കെസിവൈഎം ,സി എൽ സി ,വിൻസെൻഡ് പോൾ, കെ എൽ സി ഡബ്ലിയു എ ,ഇടവക കൂട്ടായ്മ ചേർന്നു നടത്തിയ നൈറ്റ് മാർച്ച് സെൻറ് ആൻറണീസ് റോഡ്, എകെജി റോഡ്, തൈക്കൂടം എൻഎച്ച് കൂടി പള്ളിയിൽ എത്തിച്ചേർന്നു,
കണ്ണൂർ: സാമൂഹ്യ നീതിയിലൂടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇതാവട്ടെ ഭരണ കർത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാsനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നിൽക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹിക നീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, ന്യുനപക്ഷ വിദ്യാർഥികൾക്ക് കാലങ്ങളായി നൽകിക്കൊണ്ടിരുന്ന സ്കോളർഷിപ്പുകളും പുനസ്ഥാപിക്കണമെന്നും മെത്രാൻ പറഞ്ഞു.ലഹരിവിരുദ്ധ പ്രവർത്തനം തലമുറകൾക്കുവേണ്ടിയുള്ള മഹത്തായ ശുശ്രൂഷയാണെന്നും അതിനായി സമുഹം ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും മെത്രാൻ ആഹ്വാനം ചെയ്തു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ കെഎൽസിഎ യൂണിറ്റ് ഇടവകകളിലും കെഎൽസിഎ പതാക ഉയർത്തൽ ചടങ്ങുകളും നടന്നു.കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ്…
കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി നടത്തി . യുവജനങ്ങൾ ലഹരിയിൽ നിന്ന് മുക്തി നേടി ലക്ഷ്യബോധമുള്ളവരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. കെ.ആർ. എൽ.സി.ബി. സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടറുമായ ഡോ. ജിജു ജോർജ്ജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ.തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ആർ. എൽ. സി. ബി. സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ. എൽ. സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ എന്നിവർ സംസാരിച്ചു. കെ. സി. വൈ. എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനുദാസ് സി.എൽ, വൈസ് പ്രസിഡന്റ് മാരായ…
ന്യൂഡൽഹി: മോദി ഭരണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 70 ല്‍ നിന്ന് 284 ആയി വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇക്കാല അളവില്‍ ഉണ്ടായത് 13% വര്‍ധനയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാണിക്കുന്നതാണ് ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍. 2014 ല്‍ 70 ആയിരുന്നത് 284 ആയി വര്‍ധിച്ചതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് പത്തു വര്‍ഷത്തിനിടെയുണ്ടായത് നാലിരട്ടി വര്‍ധന. ആഗോളതലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത് പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
മലപ്പുറം: പത്ത് പേര്‍ക്ക് എച്ച്ഐവിബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രക്തപരിശോധന തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. ലഹരി ഉപയോഗിക്കുന്നതിനായി സിറിഞ്ച് മാറി ഉപയോഗിച്ച പത്തുപേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ ഉള്ളവരാണെന്നും നഗരസഭാ ചെയമാൻ പറഞ്ഞു. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരിശോധയ്ക്കൊപ്പം ബോധവത്ക്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
കൊച്ചി: അഡ്വ. ജോസഫ് റോണി ജോസ് കേരളാ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയി വീണ്ടും നിയമിതനായി. കേന്ദ്ര സർക്കാർ എതൃകക്ഷിയായ് വരുന്ന ഹർജികളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാവണം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ ഇന്ത്യൻ പ്രസിഡൻ്റ് ശരിവച്ച് ഉത്തരവ് ഇറക്കി. മായിത്തറ ഇടവകയിൽ അഡ്വ. ഇ എ ജോസ്, പരേതയായ പ്രൊഫ.അന്നാ ജോസ് ദമ്പതികളുടെ മകൻ ആണ്. ഭാര്യ ഡോ.അഡ്വ. ജ്യോതി എബ്രഹാം, മക്കൾ ജോയൽ റോണി, ഇഷാൻ ജോ റോണി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
