- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
പാലക്കാട് : വലിയ നോമ്പിന്റെ ഭാഗമായി കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രലിൽ വച്ച് യുവജന ധ്യാനം സംഘടിപ്പിച്ചു.രൂപത പ്രസിഡന്റ് റെക്സ് പതാക ഉയർത്തി.യുവജനങ്ങളെ എഴുന്നേൽക്കുവിൻ എന്ന വിഷയം മുൻനിർത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത യൂത്ത് ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാൻഡസ് ധ്യാനം നയിച്ചു. ഇന്നത്തെ സമൂഹത്തിൽ ലഹരി എത്രത്തോളം കീഴടക്കി എന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഓഫീസർ ജിനു ജെയിംസ് യുവജനങ്ങളുമായി സംസാരിച്ചു. രൂപത അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂളമുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ് വികാരി ജനറൽ ഫാ. മരിയ ജോസഫ് പ്രോക്യൂറേറ്റർ ഫാ. അമൽ സേവ്യർ ഫാ. വിജീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുമായി 250 ഓളം യുവജനങ്ങൾ ധ്യാനത്തിൽ പങ്കുചേരുന്നു. ദിവ്യ കാരുണ്യ…
ഉത്തരവ് നടപ്പിലാക്കിയാൽ ലത്തീൻ കത്തോലിക്കർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യസത്തിന് 3 ശതമാനം സംവരണം ലഭിക്കും കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. പല തവണ നടപ്പിലാക്കണം എന്നു ആവിശ്യപെട്ടിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് നേരത്തെ ഫോർട്ട്കൊച്ചി സ്വദേശി ആന്റണി നിൽട്ടൻ റെമല്ലോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലെ സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഉത്തരവായിരുന്നു. അക്കാര്യം ഇപ്പോൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ പരിഗണനയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം നീണ്ടു പോകുന്നതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസ് ഫയൽലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി ബോധിപ്പിക്കാൻ ആവശ്യപെട്ടു. ഹർജി വീണ്ടും വേനലവധി കഴിഞ്ഞു…
വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ആഗോള തലത്തിലെ സമുദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 602 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും കൊക്കകോള കമ്പനിയുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സമുദ്ര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ഓഷ്യാനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പറയുന്നത്. 18 ദശലക്ഷം തിമിംഗലങ്ങളുടെ വയറ് നിറയ്ക്കാന്‍ ആകുന്നത്രയാണ് ഈ മാലിന്യങ്ങളെന്നും കണക്കുകള്‍ പറയുന്നു. മൈക്രോപ്ലാസ്റ്റിക്ക് ആഗോളതലത്തില്‍ ജീവന് ഭീഷണിയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൊക്കകോള എന്ന മള്‍ട്ടിനാഷണല്‍ കമ്പനി മാത്രം എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കൊക്കകോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരാകുമ്പോള്‍ മറ്റൊരു ആഗോള ശീതള പാനീയ കമ്പനിയായ പെപ്‌സി കോയാണ് ഈ പട്ടികയില്‍ രണ്ടാമത്. ആഗോള ഭക്ഷണ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തി…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ്.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്‌നേഹിതന്‍മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല്‍ ഒരു വൃദ്ധന്‍ തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.
മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.
ബോസ്‌നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്‌നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
അസാധാരണമായ ഒരു സംഭവവികാസത്തിന് കേരളതീരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ മത്തി അഥവാ ചാളയ്ക്ക് വലിയതോതില്‍ വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നു. ചാളയുടെ ഉല്‍പാദനം വലിയതോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും ‘മത്തി പ്രിയരും’ പുതിയ മാറ്റത്തില്‍ ആശങ്കാകുലരാണ്. ഇത് കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമാണോ?
Subscribe to Updates
Get the latest creative news from FooBar about art, design and business.
