- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
Author: admin
രാഷ്ട്രപതിക്ക് ക്രൈസ്തവ നേതാക്കൾ നിവേദനം നൽകി
ചങ്ങനാശ്ശേരി : ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ, നായർ സർവീസ് സൊസൈറ്റി നിയമനടപടിക്ക് ഒരുങ്ങുന്നു. ജാതി സെൻസസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുമെന്നാണ് എൻ എസ് എസ് പറയുന്നത്.ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനെതിരെ എൻഎസ്‌എസ് ആവർത്തിച്ച് എതിർപ്പുകൾ ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ, എൻ എസ് എസ് ഉന്നയിച്ച ആശങ്കകൾ നിരന്തരം നിരാകരിക്കുകയാണുണ്ടായത് . ഇതോടെയാണ് കോടതിയെ സമീപിക്കാൻ എൻ എസ് എസ്സിനെ പ്രേരിപ്പിക്കുന്നത് . രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിൽ മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്ന് ആവശ്യമുയർത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് കത്ത് അയച്ചിട്ടുണ്ട്. ജാതി സെൻസസ് സംബന്ധിച്ച എതിർപ്പുകളെ വിമർശിക്കുന്ന എസ്‌എൻഡിപി, കെ എൽ സി എ മറ്റ് പിന്നോക്ക ജാതികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ സമുദായങ്ങളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്ക് വലിയ പിന്തുണയാണുള്ളത് . ജാതി സെൻസസ് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും…
ജൂൺ പത്തിന് കീവിലും ഓഡേസയിലും നടന്ന റഷ്യൻ വ്യോമക്രമണത്തിൽ കീവിലെ ചരിത്ര പ്രസിദ്ധമായ ഹോളി വിസ്ഡം കത്തീഡ്രൽ തകർന്നു
തൃശ്ശൂർ: ഇന്റേൺഷിപ്പിന് പോയ മലയാളി വിദ്യാർത്ഥികൾ ഒഡീഷയിൽ ആക്രമിക്കപ്പെട്ടു. തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് ഇന്റേൺഷിപ്പിന് പോയ നാല് വിദ്യാർത്ഥികളാണ് ദുരനുഭവം . ഫോണും പഴ്സുമുൾപ്പെടെ കവർന്നു . വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട വിദ്യാർഥികൾ ആദ്യ വർഷ എംടെക് പവർ സിസ്റ്റം പഠിക്കുന്നവരാണ് . ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു . സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും മോഷ്ടിക്കപ്പെട്ടു . ശേഷിച്ച ഒരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നാട്ടിലേക്ക് വിവരങ്ങൾ അറിയിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അടുത്തദിവസം തന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.
കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ MSC 3 എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ . അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്‌സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകി . ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനി കാലതാമസം വരുത്തിയെന്ന് കാട്ടി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പലായ എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. അപകടം കേരള തീരത്തെ ഇതിനകം ബാധിച്ചു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ധനം നീക്കുന്നത് ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കുന്നതിനുള്ള നടപടി…
കോംഗോ രക്തസാക്ഷി ഫ്ലോറിബർത്ത് ചുയി ഇനി വാഴ്ത്തപ്പെട്ടവൻ
കൊച്ചി: കണ്ണൂർ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായി തീപിടിച്ച ‘വാൻ ഹായ് 503’ കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ച് പുറംകടലിലേക്ക് നീക്കിത്തുടങ്ങി. കപ്പൽ പിളരാനും മുങ്ങാനുമുള്ള സാദ്ധ്യത വിലയിരുത്തി രാസവസ്‌തുക്കളും കണ്ടെയ്‌നറുകളും തീരത്തേയ്‌ക്ക് ഒഴുകിയെത്തുന്നത് തടയാനാണ് ഈ ശ്രമം. ഹെലികോപ്‌ടറിൽ കപ്പലിൽ തീപിടിക്കാത്ത ഭാഗത്ത് ഇറങ്ങിയ വിദഗ്ദ്ധരാണ് കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ചത്.കപ്പലിന് പുറത്തെ തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് . കപ്പൽക്കമ്പനി നിയോഗിച്ച മറൈൻ എമർജൻസി റെസ്‌പോൺസ് സെന്ററിലെ (എം.ഇ.ആർ.സി) വിദഗ്ദ്ധർ വൈകിട്ട് മൂന്നരയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്‌ടറിൽനിന്ന് കപ്പലിൽ ഇറങ്ങിയത്. കപ്പലിന് മുന്നിലെ വലിയകൊളുത്തിലാണ് വടം ബന്ധിപ്പിച്ചത് . കപ്പലുകളെ വലിച്ചുനീക്കുന്ന ‘വാട്ടർ ലില്ലി’ എന്ന ടഗ്ഗുമായി ബന്ധിപ്പിച്ചാണ് ചരക്ക് കപ്പൽ ദൂരേയ്ക്ക് നീക്കുന്നത്.
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ. ജന്മഭൂമി ദിനപത്രത്തിലെ ലേഖകൻ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത് .ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു . കോതമംഗലം എം എ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗം ഡീൻ ആയ പ്രൊഫസർ ബി ബിജുവിനെ എൻജിനീയറിംഗ് വിഭാഗം മേധാവിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കി. ഇതോടെ വീണ്ടും വിദ്യാർത്ഥികളും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ് .എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പറഞ്ഞു . സർവ്വകലാശാല കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും നേതാക്കൾ പ്രതികരിച്ചു.
കൊച്ചി: എംഎസ് സി എൽസ -3 എന്ന ചരക്കുകപ്പലിനെതിരെ അപകടത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എംഎസ് സി എൽസ -3 എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പൽ ക്രൂ മൂന്നാം പ്രതിയുമാണ്. അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപമാണ് കപ്പൽ അപകടത്തിൽ പെട്ടത് .മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കൾ കയറ്റിയ കപ്പൽ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത് .സ്‌ഫോടക വസ്തുക്കൾ, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കടലിൽ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തു . ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു .ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗമാണ് കപ്പൽ അപകടം മൂലം ഇല്ലാതായതെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം : കപ്പൽ എൽസ-3 മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും ലോക പരിസ്ഥിതി ദിന സന്ദേശത്തെ അപമാനിച്ചിരിക്കുകയാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ്. കേരളത്തിന്റെ കടലും, തീരവും, പ്ലാസ്റ്റിക്കിനാൽ മലിനമായിട്ട് ഇന്നേ13 ദിവസമായി . പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കാൽ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന ആചരണത്തിന്റെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തുള്ള തീരപ്രദേശമായ തുമ്പയിലെ കടൽ തീരത്തിലെ കാഴ്ചകൾ കണ്ടാൽ ഏതൊരു പരിസ്ഥിതി സ്നേഹിയും ലജ്ജിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്രയും വലിയൊരു ദുരന്തത്തിന്റെ ഭാഗമായി മണലിൽ ഒരടി താഴ്ചയിൽ അടിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റസുകൾ എത്ര തലമുറയെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കടലോര ജനത. ചെറിയ ഒരു അരിപ്പിൽ (Netmesh) ഒരു ജീവനക്കാരൻ രണ്ട് കൈയിലും കാലിടുന്ന ചെരിപ്പ്(Chapel) ഉപയോഗിച്ചു കൊണ്ട് അരിച്ചു മാറ്റുന്നത് എത്ര നാണംകെട്ട പ്രവർത്തിയാണ് .ഇങ്ങനെ പോയാൽ എത്ര കാലം കൊണ്ട് ശുചീകരണം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
