നെടുമങ്ങാട്: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) പെൺകുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കേശദാനം സ്നേഹദാനം’ പദ്ധതിക്ക് തുടക്കമായി.
രൂപത വികാരി ജനറലും എൻ ഐ ഡി എസ് പ്രസിഡൻ്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ പെൺകുട്ടികളുടെ മുടി മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം മുടി നഷ്ടപ്പെടുന്നവർക്ക് വിഗ് നിർമിക്കുന്നതിനായി മുടി ദാനം ചെയ്യുന്നതിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.പദ്ധതിയുടെ ഭാഗമായി 24 പെൺകുട്ടികൾ നിസ്വാർത്ഥമായി കേശദാനം നടത്തി.

