നെടുമങ്ങാട്: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു. നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന പരിപാടി രൂപത വികാരി ജനറലും എൻ ഐ ഡി എസ് പ്രസിഡൻ്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
എൻ ഐ ഡി എസ് നെടുമങ്ങാട് മേഖല കോ-ഓഡിനേറ്റർ റവ. ഫാ. സുനിൽ കപ്പൂച്ചിൻ അധ്യക്ഷത വഹിച്ചു. എൻ ഐ ഡി എസ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ, എൻ ഐ ഡി എസ് കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, സ്ത്രീജ്യോതി പ്രസിഡൻ്റ് ലീലാ ലോറൻസ്, ഗവേണിംഗ് ബോഡി അംഗം ആശ, സ്ത്രീജ്യോതി ട്രഷറർ സത്യസിംല, മേഖല ആനിമേറ്റർ ലീലാമോഹൻ എന്നിവർ പ്രസംഗിച്ചു.
‘മൊബൈൽ ഫോൺ: സ്വാതന്ത്ര്യമോ നിയന്ത്രണമോ’ എന്ന വിഷയത്തെ ആസ്പദമാക്കി ആക്ടിവിസ്റ്റ് അനില ബിനോജ് ക്ലാസ് നയിച്ചു. പെൺകുട്ടികളുടെ സുരക്ഷ, മൊബൈൽ ഫോൺ ഉപയോഗത്തിലെ ഉത്തരവാദിത്വം, ഡിജിറ്റൽ ലോകത്തെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.

