Author: admin

കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്സ് മീറ്റ് 2025’ കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. പ്രസിഡൻറ് ജെൻസൻ ആൽബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ മെമ്പറും, രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി ജെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഇന്നിന്റെ യുവത’ എന്ന വിഷയത്തിൽ സെഷൻ നയിച്ചു. തുടർന്ന് രൂപതയുടെ വരും കാല പ്രവർത്തനങ്ങൾ യൂണിറ്റ് ഭാരവാഹികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. യൂണിറ്റിലെ പ്രവർത്തനങ്ങളും ഇതര വിഷയങ്ങളും യൂണിറ്റ് ഭാരവാഹികൾ അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി അനഘ ടൈറ്റസ് നന്ദി അർപ്പിച്ച് യോഗം അവസാനിച്ചു.രൂപത കെ.സി.വൈ.എം ഭാരവാഹികളായ ആമോസ് മനോജ്, ജീവൻ ജോസഫ്, ആൽബിൻ, ഹിൽന പോൾ, അക്ഷയ് കെ.ആർ എന്നിവർ ലീഡേഴ്സ് മീറ്റിന് നേതൃത്വം നൽകി.

Read More

‘അഴികള്‍ക്കകത്തു കിടക്കുന്ന സഹോദരീസഹോദരന്മാര്‍’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിളിച്ചിരുന്ന തടവുകാര്‍ക്കാണ് അദ്ദേഹം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 200,000 യൂറോ (1.94 കോടി രൂപ) അവസാനമായി സമ്മാനിച്ചത്.

Read More

കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥിച്ചു. ഫ്രാൻസിസ് പിതാവിൻ്റെ കബറടക്ക ശുശ്രൂഷകളിൽ മുഴുവനും പങ്കെടുത്ത മെത്രാപ്പൊലീത്ത കേരളത്തിലെ എല്ലാ ലത്തീൻ ക്രൈസ്തവരുടേയും പ്രതിനിധിയായാണ് കല്ലറ സന്ദർശിക്കുകയും സഭയുടെ ഒഫീഷ്യൽ പ്രെയർ ചൊല്ലി സമർപ്പിക്കുകയും ചെയ്തത്. പിതാവിൻ്റെ മുൻ സെക്രട്ടറിമാരായ ഫാ. അർജുൻ ,ഫാ. നിതിൻ ബറുവ, റോമിലെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന പോൾ സണ്ണിയച്ചൻ, ജിൻസി എന്നിവരും പിതാവിനൊപ്പം ഉണ്ടായിരുന്നു.

Read More

ഉദാത്തമായ ഇടയശുശ്രൂഷയുടെപാരമ്പര്യമനുസരിച്ച്ഇടവക വികാരിമാർ സ്ഥലം മാറി പോകുമ്പോൾ അവരുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാൻ യാത്രയപ്പ് സമ്മേളനങ്ങൾ സംഘടിപ്പിച്ച് സ്നോഹോപഹാരങ്ങൾ നൽകിയാണ് യാത്രയക്കുന്നത്. എന്നാൽ മിൽട്ടൺ അച്ചൻ അപൂർവ്വമായ ഒരു യാത്രയപ്പ് സമ്മാനമാണ് ജനത്തിനോട് ചോദിച്ചത്. തൻ്റെ സ്ഥലം മാറ്റുവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളോ ഉപഹാരങ്ങളോ വേണ്ടായെന്നും അതിനായി ഒരു സമ്പത്തും വിനിയോഗിക്കരുതെന്നും അദ്ദേഹം ജനത്തിനോട് ദിവ്യബലി മധ്യേ അറിയിച്ചു. ഞാൻ കോവിൽത്തോട്ടം മണ്ണിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു എന്നും അതിനാൽ മരിച്ചു കഴിയുമ്പോൾ ഈ സെമിത്തേരിയിൽ എന്നെ അടക്കം ചെയ്യാൻ അനുവദിക്കണമെന്നും അച്ചൻ അഭ്യർത്ഥിച്ചു. അന്ത്യ വിശ്രമത്തിനായി ആറടി മണ്ണാണ് എനിക്ക് നിങ്ങൾ തരേണ്ട യാത്രയപ്പ് സമ്മാനം. വളരെ വൈകാരിമായിട്ടും അതിലേറെ സങ്കടത്തോടെയാണ് ജനം ഇത് ശ്രവിച്ചത്. പുരോഹിതർ മരിച്ചാൽ സാധാരണയായി അവരവരുടെ മാതൃഇടവകയിലാണ് സംസ്ക്കരിക്കുക. ശുശ്രൂഷ ചെയ്ത ഇടവകയിൽ സംസ്ക്കരിക്കണമെന്ന് ഒരു പുരോഹിതൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഒരു പക്ഷേ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കാം. അച്ചൻ ഈ മണ്ണിനെയും ഇവിടുത്തെ…

Read More

ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന 133 കര്‍ദിനാള്‍മാരില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട് – അവരില്‍ പലരും ഭൂമിയുടെ ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നു വരുന്നവരാണ്. അവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സഭാനൗകയെ നയിക്കേണ്ടത് ആരാകണം എന്നു നിശ്ചയിക്കുന്നത്.

Read More

റോമില്‍ നിന്നും സിസ്റ്റര്‍ റുബിനി സിടിസി കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലഘട്ടത്തില്‍ അതിന്റെ നാഴികക്കല്ലായി മാറിയ ഒന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഗൗഡിയം എത് സ്പെസ് അഥവാ സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖയുടെ ജനനം സംഭവിച്ച സുപ്രധാന സംഭവമായി മാറിയ, സഭയുടെ മുഖത്തിനു പുതിയ ചൈതന്യം നല്‍കിയ കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സില്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ വത്തിക്കാനില്‍ ഒരുമിച്ചു കൂട്ടിയ ഒരു മഹാ സംഭവമായിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മുതല്‍ ഫ്രാന്‍സിസ് പാപ്പാ വരെ ആറു പേപ്പല്‍ കോണ്‍ക്ലേവുകളിലൂടെ കത്തോലിക്കാസഭ പരിവര്‍ത്തനാത്മക നേതൃത്വത്തിലൂടെ കടന്നു പോയി. ക്രിസ്തുവിനെ പോലെ പുറത്തിറങ്ങി ജനങ്ങളുടെ ഇടയില്‍ സഞ്ചരിക്കാന്‍ സഭയെ ക്ഷണിച്ച പാപ്പയായിരുന്നു ജോണ്‍ ഇരുപത്തി മൂന്നാം പാപ്പാ. വെനിസിന്റെ പാത്രിയാര്‍ക്കായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാലിയെ 1958 ഒക്ടോബര്‍ 25-28ന് നടന്ന കോണ്‍ക്ലേവ് പതിനൊന്ന് വോട്ടെടുപ്പുകള്‍ക്കുശേഷമാണ് സഭയുടെ 261മത് പാപ്പയായി തിരഞ്ഞെടുത്തത്. ജോണ്‍ ഇരുപത്തി മൂന്നാമന്‍ എന്ന…

Read More

സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും ചരിത്രപാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ കഥാതന്തു വികസിപ്പിച്ച് ഇത്തരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചമയ്ക്കുന്നത് കാലാനുസൃതമായ സഭാനവീകരണത്തിനായുള്ള ആഹ്വാനമാണെന്ന വ്യാഖ്യാനം ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?    

Read More

കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. സമരത്തിന്റെ ഇരുന്നൂറാം ദിവസം ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം. വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസ്സംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ: ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ബിജു ജോസി, ആക്ട്‌സ് സംസ്ഥാന ജന: സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റിയന്‍, ഫാ. ആന്റണി തറയില്‍, വിന്‍സ്…

Read More

തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

Read More

കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും അനുഗ്രഹീത വചനപ്രഘേഷകനും മാതൃകാ കര്‍മ്മലീത്താ സന്ന്യാസ വൈദികനുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. – ദിവംഗതനായതിന്റെ 25-ാം വാര്‍ഷികമാണിത്. പ്രവാചക തീക്ഷ്ണതയോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള, കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തെ (സിആര്‍ഡി) കേരളക്കരയിലെ ആദ്യകത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രേഷിത കേന്ദ്രമായി ഉയര്‍ത്തിയത്.

Read More