കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥിച്ചു.
ഫ്രാൻസിസ് പിതാവിൻ്റെ കബറടക്ക ശുശ്രൂഷകളിൽ മുഴുവനും പങ്കെടുത്ത മെത്രാപ്പൊലീത്ത കേരളത്തിലെ എല്ലാ ലത്തീൻ ക്രൈസ്തവരുടേയും പ്രതിനിധിയായാണ് കല്ലറ സന്ദർശിക്കുകയും സഭയുടെ ഒഫീഷ്യൽ പ്രെയർ ചൊല്ലി സമർപ്പിക്കുകയും ചെയ്തത്.
പിതാവിൻ്റെ മുൻ സെക്രട്ടറിമാരായ ഫാ. അർജുൻ ,ഫാ. നിതിൻ ബറുവ, റോമിലെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന പോൾ സണ്ണിയച്ചൻ, ജിൻസി എന്നിവരും പിതാവിനൊപ്പം ഉണ്ടായിരുന്നു.
