- തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി
- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
Author: admin
മുംബൈ: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോയ എയർ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കിയത് .വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് എയർഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകൾ നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മടക്കിനൽകാമെന്ന് അറിയിച്ചു . യാത്രക്കാർക്കായി ഡൽഹിയിലേക്ക് പോകാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വിമാനക്കമ്പനി പറഞ്ഞു .
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു . ഗവർണ്ണറുടെ ഭരണപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു . ഈ വർഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമ്പോഴും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് നിത്യ ജീവിതത്തിൽ പകർത്താൻ ആവശ്യമായ പരിശീലനവും സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകുവാൻ പൊതുവിദ്യാഭ്യാസവകുപ്പ് മുൻഗണന നൽകും. ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്നാണ് പറയുന്നത് . ആ പരാമർശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ലെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി .…
കാലികം / ബിജോ സിൽവേരി കടലിപ്പോള്‍ പലരുടേയും വീട്ടുമുറ്റത്ത് കുശലമന്വേഷിച്ച് എത്തിക്കഴിഞ്ഞു. കോപിക്കുമ്പോള്‍ രാത്രിയും പകലുമെന്നില്ലാതെ വീടുകള്‍ക്കുള്ളില്‍ റെയ്ഡ് നടത്തും. എല്ലാം നശിപ്പിക്കും. കേരളത്തിലെ മിക്കവാറും എല്ലാ കടല്‍ത്തീരഗ്രാമങ്ങളിലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കു പുറമേയാണ് അശാസ്ത്രീയ ഖനനങ്ങളും വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന 17 ഹോട്ട്‌സ്‌പോട്ടുകളില്‍ ഇന്ത്യന്‍ തീരങ്ങളും ഉള്‍പ്പെടും. ഈ മേഖലകള്‍ ലോകത്തെ മറ്റു സമുദ്രതീരങ്ങളേക്കാള്‍ 90 ശതമാനം വേഗത്തില്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 390 കിലോമീറ്ററോളം കേരളതീരം പല കാരണങ്ങളാല്‍ ശോഷണത്തിനു വിധേയമാകുന്നതായാണ് കണക്ക്. അതായത്, മുഴുവന്‍ തീരത്തിന്റെ 63 ശതമാനത്തിലധികം കടലെടുക്കുന്നു.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആലപ്പുഴയില്‍ ആറാട്ടുപുഴയടക്കമുള്ള തീരങ്ങള്‍ ഇല്ലാതാക്കിയത്.…
ബിഷപ്പ് റാഫേൽ തട്ടിലിന്റെയും ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെയും നേത്യത്വത്തിൽ വൈദീകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ കൊച്ചി: കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ നേരിടുന്ന ഭീകരമായ കലേറ്റത്തിന് പരിഹാരം കാണുന്നതുവരെ സഹനസമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇന്ന് രാവിലെ കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെയാണ് സമരം. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്തനേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം – കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സമരം.രാവിലെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപവാസ…
രാജ് ഭവനിൽ സംഘടിപ്പിച്ച സ്കൗട്സ് ആൻഡ് ഗൈഡ്സ് പുരസ്കാര വിതരണച്ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി
വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോ പ്രദേശത്തുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ജൂലൈ ആറാം തീയതി ലെയോ പതിനാലാമൻ പാപ്പ, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകും ജൂലൈ 20-ന് വത്തിക്കാനിൽ തിരികെയെത്തും ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും പാപ്പ ഈ കൊട്ടാരത്തിലായിരിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരമൂട് സെയ്ന്റ് വിൻസെന്റ് സെമിനാരിയിൽ 2025 – 26 അധ്യായന അധ്യായന വർഷത്തിനു ആരംഭംകുറിച്ചു. ഇതിന്റെ ഭാഗമായി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടന്നു. സത്യത്തിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദിവ്യബലിയർപ്പണത്തിന് ശേഷം നടന്ന പൊതുയോഗവും അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. സെമിനാരി റെക്ടർ വെരി. റവ. ഫാ. ആൻഡ്രൂസ് കോസ്മോസ്, സെമിനാരി പ്രീഫെക്ട്സ് ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ്, കൂടാതെ നിരവധി അധ്യാപകരും പങ്കെടുത്തു
ഡോ.ജേക്കബ് പ്രസാദ് ആമുഖം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഈശോസഭാംഗങ്ങളില്‍നിന്ന് പരമാചാര്യശുശ്രൂഷ നടത്തിയ ഏക വ്യക്തിയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്റെ നാലാമത്തെയും ഒടുവിലത്തേതുമായ ചാക്രികലേഖനമാണ് ‘ഡിലെക്‌സിറ്റ് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു). യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പുരസ്‌ക്കരിച്ച് എഴുതിയ ഈ ലേഖനം ഒരര്‍ഥത്തില്‍ പാപ്പാ ഫ്രാന്‍സിസിന്റെ ഒസ്യത്താണ്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പാരയ്-ലെ-മോണിയല്‍ എന്ന സ്ഥലത്തുവെച്ച് വിശുദ്ധ മാര്‍ഗരറ്റ് മേരി അലകൊക്കിന് ലഭിച്ച ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും തിരുഹൃദയഭക്തി സഭയില്‍ പ്രചുരപ്രചാരം നേടിയത്. ഈ സമര്‍പ്പിതയുടെ അധ്യാത്മിക ഗുരുക്കന്മാര്‍ ഈശോസഭക്കാരായ വൈദികരായിരുന്നു; പ്രസ്തുത സഭാംഗങ്ങളായ വൈദികര്‍തന്നെ തുടര്‍ന്ന് ഈ ഭക്തിയുടെ തീവ്രപ്രചാരകരായി മാറുകയുംചെയ്തു.2013-ല്‍ ആരംഭിച്ച ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷ 12 വര്‍ഷം നീണ്ടപ്പോള്‍ അദ്ദേഹം നാല് ചാക്രികലേഖനങ്ങള്‍ എഴുതി: ഹൃദയം നഷ്ടപ്പെടുന്ന ലോകം ഈ ചാക്രികലേഖനത്തിന് ആമുഖവും ഉപഹസംഹാരവും ഒഴികെ അഞ്ച് അധ്യായങ്ങളാണുള്ളത്. ഒന്നാം അധ്യായത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കക്കുറിച്ചു പറയുന്നു. പുരാതന യവനസംസ്‌കാരത്തിലും ബൈബിളിലും ഹൃദയത്തെക്കുറിച്ചു സംസാരിക്കുക എന്നു പറഞ്ഞാല്‍…
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി കഴിഞ്ഞ ഞായറാഴ്ചത്തെ വചനസന്ദേശത്തില്‍, ലെയോ പതിനാലാമന്‍ പാപ്പ നൈജീരിയയില്‍ നടന്ന കൂട്ടക്കുരുതിയെ പരാമര്‍ശിച്ചു. ജൂണ്‍ പതിമൂന്നിന്, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ, ഗുമ പ്രവിശ്യയില്‍, യല്‍വാത എന്ന കാര്‍ഷിക സമൂഹത്തില്‍പ്പെട്ട ഇരുന്നൂറിലധികം വരുന്ന ഗ്രാമീണരെയാണ്, ഫുലാനി ജിഹാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച നരാധമന്‍മാര്‍ കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കാ വിശ്വാസികളാണ്. മെയ് 25-ന് ഔണ്‍ഡാന പ്രദേശത്തും,ജൂണ്‍ 1-ന് അംഗ്പാലി ദേശത്തും, ജൂണ്‍ 12-ന് മകൗര്‍ദി പ്രവിശ്യയിലും അക്രമിസംഘം ആക്രമണങ്ങള്‍ നടത്തിയിരുന്നു. മകൗര്‍ദിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള യല്‍വാത കാര്‍ഷിക ഗ്രാമീണ സമൂഹത്തിലുള്ളവരില്‍ 98%പേരും കത്തോലിക്കാ വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരാണ്. തങ്ങളുടെഗ്രാമീണ ജീവിതവുമായി ഒതുങ്ങി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നവര്‍ തങ്ങളുടെ മതത്തിന്റെ പേരിലുള്ള അക്രമമാണ്അഴിച്ചുവിടുന്നത്. തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ആക്രമണശൈലിയും രീതികളും സമാനമാണ്. യന്ത്രത്തോക്കുകളുമായി എത്തുന്ന അക്രമികള്‍, തങ്ങളുടെ മതത്തിന്റെ മേന്മ ഘോഷിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ നേരെ നിറയുതിര്‍ക്കുന്നു. എന്തിനാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
