കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷന് സെപ്റ്റംബർ 6 ഞായറാഴ്ച തുടക്കമാകും. സെപ്റ്റംബർ 6 മുതൽ 10 വരെ “അഭിഷേകാഗ്നി” എന്ന പേരിൽ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ബൈബിൾ കൺവെൻഷൻ നടക്കും.
എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെ ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വരാപ്പുഴ അതിരൂപതയിലെ വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനും ദൈവവചനത്തിൽ ആഴപ്പെടുന്നതിനുമുള്ള അവസരമായാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

