Author: admin

ടെഹ്‌റാൻ : ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഏഷ്യൻ വിപണികൾ ഇടിയുകയും ചെയ്തിട്ടുണ്ട് . ലോകത്തെ 20 ശതമാനം എണ്ണ ടാങ്കർ നീക്കമുള്ള ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വില കൂടുന്നതിന് കാരണമാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോർമുസ് കടലിടുക്ക് വ‍ഴിയാണ്.ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാൻ. എണ്ണവില ഇപ്പോൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. ക‍ഴിഞ്ഞ അഞ്ച് മാസത്തെ ഉയർന്ന വിലയാണിത്.യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി.ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നതായാണ് കണക്ക് . ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്.

Read More

ബഹ്‌റൈൻ: ഇറാനിലെ അമേരിക്കൻ ആക്രമണം കനത്തതോടെ ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലായി. ബഹ്റൈനിൽ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട് . കെട്ടിടങ്ങളിൽ ഷെൽട്ടർ ഒരുക്കാൻ കുവൈത്ത് സർക്കാരും നിർദേശം നൽകിയിട്ടുണ്ട് . ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളാണ് അവരുടെ ജാഗ്രതയ്ക്ക് കാരണം. യു.എസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം ഉണ്ടാകുമെന്ന കരുതലിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ രാജ്യത്തെ പ്രധാനറോഡുകൾ ഉപയോഗിക്കുന്നതിന് ബഹ്റൈൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് . സർക്കാർ ജീവനക്കാരിൽ എഴുപതുശതമാനത്തിന് വർക്ക് ഫ്രം ഹോം സംവിധാനം ഏർപെടുത്തിയിട്ടുമുണ്ട് . സൗദിയും ജാഗ്രതാനിർദേശം നൽകിയെന്നാണ് വിവരം . അമേരിക്കൻ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ പറഞ്ഞു . സംഘർഷം മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാനിൽ ആണവച്ചോർച്ചയ്ക്കുള്ള സാധ്യതയും ഗൾഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്. ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു.

Read More

അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് കാനഡയ്ക്ക് യോഗ്യത ഏഴ് വിക്കറ്റിനു ബഹാമാസിനെ പരാജയപ്പെടുത്തിയാണ് കാനഡ യോഗ്യത സ്വന്തമാക്കിയത്. സീസണിലെ കാനഡയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്‌ത ബഹാമ 19.5 ഓവറിൽ 57 റൺസ് മാത്രമാണ് എടുത്തത് . കലീം സനയും ശിവം ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കാനഡ 5.3 ഓവറിലാണ് ലക്ഷ്യം പിന്തുടർന്നത്. ദിൽപ്രീത് ബജ്‌വ 14 പന്തിൽ നിന്ന് 36 റൺസ് നേടി ടീമിന് ഗംഭീര ജയം സമ്മാനിച്ചു. ഹർഷ് ഠാക്കൂർ 8 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 14 റൺസ് നേടി . കാനഡ 2025 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി.

Read More

ന്യൂഡൽഹി: അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു . നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും മോദി പറഞ്ഞു. ഇരുവരും തമ്മിലുള്ള 45 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തിൽ, നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇറാൻ പ്രസിഡൻ്റ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച കാര്യം മോദി തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് മോദി ആവശ്യമുന്നയിച്ചു . മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനു സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു- എന്ന് മോദി എക്‌സിൽ കുറിച്ചു.നിലവിലെ സംഘർഷത്തിന് കാരണം അമേരിക്കയാണെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു . അമേരിക്കൻ ആക്രമണങ്ങളെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ ഒരു യുദ്ധമാണ് അമേരിക്ക തുടങ്ങിവച്ചതെന്നും ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമ ലംഘനമാണ് അമേരിക്ക നടത്തിയത്.ഇറാൻ ആണവ പദ്ധതി തുടരും. യുഎസിന് ധാർമികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും…

Read More

മലപ്പുറം: പി വി അൻവർ രാജിവച്ചതോടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. ജനവിധിയെ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . വോട്ടെണ്ണലിന് വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയായി. വോട്ടെണ്ണലിനായി 120 ലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽവഴിക്കടവ് പഞ്ചായത്തിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ നടക്കും . പത്തു സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി വി അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു…

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ സർക്കാർ അനുവദിച്ചു . ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പിൽ അറിയിച്ചു. വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവർഷം ബജറ്റിൽ വകയിരുത്തിയത് . തുക നേരത്തെ അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം ഉറപ്പാക്കാൻ കഴിയുമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Read More

തിരുവനന്തപുരം :കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് . ബീഹാറിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദവും രാജസ്ഥാന് മുകളിലെ ചക്രവാതചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട് . മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിലുള്ളത് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 22 മുതൽ…

Read More

കടൽ ക്ഷോഭവും മഴയും കുറഞ്ഞതോടെ തീയനാക്കാനുള്ള ശ്രമങ്ങൾ വീടിനും തുടങ്ങി. അകത്തു പ്രവേശിച്ചു കപ്പൽ പരിശോധിക്കാനും സാധിക്കും എന്നാണു വിദഗ്ധാഭിപ്രായം. ഇതിനുള്ള 13 അംഗ അംഗിസുരക്ഷാ അംഗങ്ങളുമായി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗ് കപ്പലിന് അടുത്തായി എത്തിയിട്ടുണ്ട്.

Read More

വാഷിംഗ്ടൺ: ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നുകഴിഞ്ഞു . ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കി, അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക പറയുന്നു . യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ഇറാന് പിന്മാറാൻ രണ്ടാഴ്ച സമയം അനുവദിച്ചിരുന്ന അമേരിക്കയുടെ പൊടുന്നനെയുള്ള ആക്രമണം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകുയാണ് .

Read More

മനാമ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി യെമനിലെ ഹൂതി വിമതർ. ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കിൽ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലിൽ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് ഇക്കാര്യം അറിയിച്ചത് . ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചപ്പോൾ പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഇസ്രയേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത് . പിന്നാലെ യുഎസ് ഹൂതികൾക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് . ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ലെന്നാണ് കരാർ. കരാർ നിലവിൽ വന്നതോടെ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിർത്തിയിരുന്നു.

Read More