Author: admin

2025 മെയ് രണ്ടാം തിയതി രാവിലെ 8.30നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ ആലപിക്കപ്പെട്ട മലയാളഗാനത്തിന്‍റെ സൃഷ്ടാവ് എറണാകുളത്തുകാരനാണെന്നത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിലെ ഒരു കൊച്ചു ഭാഷയെ കത്തോലിക്കാ സഭയുടെ ആസ്ഥാന രാജ്യത്ത്, അതും ഒരു പാപ്പായുടെ ചരമശുശ്രൂഷയുടെ ഭാഗമായ വിശുദ്ധബലിയില്‍ പങ്കു ചേര്‍ത്തുവെന്നതില്‍ ദൈവത്തിനു നന്ദി പറയാം.

Read More

അപ്രതീക്ഷിതമായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്തിന്റെ അത്യുന്നത പദവിയിലേക്കുള്ള വരവെന്ന് മാധ്യമങ്ങള്‍ വാദിക്കുമ്പോഴും ദീര്‍ഘമായ പ്രവര്‍ത്തനമേഖലകളിലൂടെ കടന്നുവരികയും മിഷണറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതനാള്‍ വഴിയിലൂടെ കടന്നുപോകുമ്പോള്‍, ഏറ്റവും അനുയോജ്യനായ, പത്രോസിന്റെ പിന്‍ഗാമിയെ തന്നെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന് ബോധ്യമാകും.

Read More

ആമുഖം ആവശ്യമില്ലാത്ത പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ് എന്ന പി.എഫ് മാത്യൂസിന്റെ ലഘുപുസ്തകം. ചരിത്രത്തിലേക്ക് നേരിട്ട് ഒറ്റക്കയറ്റമാണ്. എറണാകുളത്തിന്റെ തീരദേശചരിത്രത്തെയും ഉള്‍നാടന്‍ കത്തോലിക്ക ജീവിത രീതികളെയും ധന്യമാക്കുന്ന, ഒരു കൈപ്പുസ്തകം. പാവപ്പെട്ടവരായ പച്ചമനുഷ്യരായിരുന്നവരുടെയും അവരുടെ ജീവിതാവസ്ഥാന്തരങ്ങളെയും സ്വന്തം അനുഭവങ്ങളുടെ വര്‍ണ്ണ ശോണിമയാല്‍ എളുപ്പത്തില്‍ വരക്കുകയാണ് മാത്യൂസ്.

Read More

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു

Read More

ഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം. ഇതിന്റെ ഭാ​ഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ​ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോ​ഗ്യ, ദുരന്ത നിവാരണ വിഭാ​ഗങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കിൽ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

Read More

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പി.​ആ​ർ ചേ​ന്പ​റി​ൽ ന​ട​ക്കു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ ഇം​പ​യേ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. 4,26,697 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഫ​ലം PRD LIVE മൊ​ബൈ​ൽ ആ​പ്പി​ലും https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in, https://sslcexam.ke rala.gov.in, https://results.kite.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http://sslchi exam.kerala.gov.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http:// thslc hiexam. kerala. gov.inലും ​എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം http:// ahslcexam.kerala.go v.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം https://t hslcexam.kerala. gov.in/ thslc/index.php എ​ന്നീ വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

Read More

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്ന സാഹചര്യ​ത്തി​ല്‍ ശ്രീ​ന​ഗ​റി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍. ഡി​സൈ​നിം​ഗ് കോ​ഴ്‌​സ് ചെ​യ്യു​ന്ന അ​മ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തിരികെ പോരാൻ കഴിയാതെ വലയുന്നത് . അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഇ​വ​ര്‍ ടി​ക്ക​റ്റെ​ടു​ത്തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി. റോ​ഡ് മാ​ര്‍​ഗം ജ​മ്മു​വി​ലെ​ത്തി ട്രെ​യി​ൻ ക​യ​റി വ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തി​നും സാ​ധി​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​മ്മു-​ശ്രീ​ന​ഗ​ർ ഹൈ​വേ​യി​ലു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് വി​വ​രം.

Read More

കൊടുങ്ങല്ലൂർ: വേനൽ പറവകൾ സമ്മർ ക്യാമ്പ് സമാപിച്ചു.കരോൾ മീഡിയ റിസോഴ്സ് സെൻ്റർ KLCA കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ പറവൂരിൽ വച്ച് കുട്ടികൾക്കായി നടത്തിയ 3 ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കോട്ടപ്പുറം രൂപത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയാക്ടർ അലക്സ് താളൂപ്പാടത്ത് അദ്ധ്യക്ഷതവഹിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ നിർവ്വഹിച്ചു. രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തുർ അദ്ധ്യക്ഷതവഹിച്ചു. കെ. എൽ സി എ ഭാരവാഹികളായ ജെയിംസ്, കൊച്ചുത്രേസ്യ എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പിൻ്റെ രണ്ടാം ദിനം പറവൂർ വടക്കുംപുറത്ത് ക്യാമ്പംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ,സംഘ നൃത്തം, തെരുവുനാടകം എന്നിവജനശ്രദ്ധ പിടിച്ചുപറ്റി. ചേന്ദമംഗലം വാർഡുമെമ്പർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ അഞ്ചാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട 35 പേർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്

Read More

സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്‌ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.

Read More