Author: admin

പക്ഷം /ഡോ. ഗാസ്പര്‍ സന്ന്യാസി നസ്രാണി ദീപിക 1918-ല്‍ എഴുതിയ ഒരു മുഖപ്രസംഗം (ആ വര്‍ഷം നവംബറില്‍ പ്രസിദ്ധം ചെയ്തത്), ഈ കഴിഞ്ഞ ദിവസത്തെ, ശ്രീ. വെള്ളാപ്പള്ളി നടേശന്റെ കോട്ടയം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒന്ന് വായിച്ചുനോക്കണമെന്ന്തോന്നി. അവശത അനുഭവിക്കുന്ന ഒരു സഹോദര സമുദായ സമൂഹത്തെ, ഈഴവ സമൂഹത്തെ അവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് ദീപിക അന്ന് എഴുതിയിട്ടുള്ള മുഖപ്രസംഗമാണത്. ആ സമയത്തുതന്നെമിതവാദി സി. കൃഷ്ണന്‍, മിതവാദി പത്രത്തില്‍ ഈ മുഖപ്രസംഗം എടുത്തെഴുതി പ്രചാരം കൊടുക്കുകയും ചെയ്യുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്റെ ‘നാരായണഗുരു’ സമാഹാരത്തില്‍ ഈ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ എടുത്തെഴുതിയിട്ടുണ്ട്. ഇപ്പോഴിത് ഓര്‍മിക്കാനും പറയാനുമുള്ള കാരണം കോട്ടയം എസ്എന്‍ഡിപി ശാഖാ നേതൃസംഗമം ഉദ്ഘാടനംചെയ്തുകൊണ്ട് ശ്രീ. നടേശന്‍ നടത്തിയ പ്രസംഗത്തിന്റെ തീവ്രത പൊള്ളിച്ചതുകൊണ്ടാണ്. കേരളത്തിന്റെ ജനാധിപത്യസമൂഹത്തില്‍ മത-സമുദായങ്ങള്‍ അവരവരുടെ രീതിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് വാസ്തവമായ കാര്യമാണ്. ചില നേരങ്ങളില്‍ സാമുദായിക ബലാബലങ്ങളുടെ ഞാണിന്‍മേല്‍ക്കളിയില്‍ നിയന്ത്രണങ്ങള്‍ വിട്ടുപോകുമെങ്കിലും, സംഗതി കൈവിട്ടുപോകുന്നത് ശരിയല്ലല്ലോ…

Read More

പുസ്തകം / ഷാജി ജോര്‍ജ് ജൂലൈ 19ന് സ്വാതന്ത്ര്യസമരസേനാനിയും തിരുക്കൊച്ചിയിലെ മന്ത്രിയും ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയംഗവും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റംഗവുമായിരുന്ന ആനിമസ്‌ക്രീന്റെ ഓര്‍മ്മദിനമായിരുന്നു. 1963 ജൂലൈ 19നാണ് ആനിമസ്‌ക്രീന്‍ അന്തരിച്ചത്. ഈയാഴ്ച , ആനിമസ്‌ക്രീനെക്കുറിച്ച് ചെറുകാട് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിരുന്ന ചെറുകാട് ഗോവിന്ദപിഷാരടി എഴുതിയ കവിതയും അത് ഉള്‍പ്പെടുത്തിയിട്ടുള്ള മേത്താപ്പ് എന്ന കവിതാ സമാഹാരത്തെ കുറിച്ചുമാണ് ഈ കോളത്തില്‍ പരാമര്‍ശിക്കുന്നത്. സത്യം പറയട്ടെ കവിതയും മേത്താപ്പ് പുസ്തകവും ഞാന്‍ കണ്ടിട്ടില്ല; വായിച്ചിട്ടുമില്ല. (തീര്‍ച്ചയായും കണ്ടെത്തി വായിക്കും) ആനിമസ്‌ക്രീനെ കുറിച്ച് ചെറുകാട് എഴുതിയ കവിത ഏറെ പ്രസക്തവും ചരിത്രപ്രാധാന്യവുമുള്ളതുമാണ്. അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ആനിമസ്‌ക്രീന്‍ മികച്ച പാര്‍ലമെന്റേറിയനായിരുന്ന ആനിമസ്‌ക്രീന്‍ ആദ്യ പാര്‍ലമെന്റില്‍ നടത്തിയ ഒരു ശ്രദ്ധ ക്ഷണിക്കല്‍ ജൂലൈ 19ലെ ദേശാഭിമാനി പത്രത്തില്‍ ‘റേഷനരി കവിതയില്‍ വരുമ്പോള്‍” എന്ന ലേഖനത്തിലൂടെ ജി. സാജന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രനായ സാജന്‍ ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിലെ പോഗ്രാം മേധാവിയുമായിരുന്നു.ആദ്യ…

Read More

കവര്‍ സ്‌റ്റോറി / ജെക്കോബി എക്സിം ഗേറ്റ് വേ ഇനിയും തുറന്നിട്ടില്ല, ഒരു കണ്ടെയ്നര്‍ ട്രക്കും റോഡില്‍ ഇറങ്ങിയിട്ടില്ല രാജ്യത്തെ പ്രഥമ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ചരക്കുകപ്പലുകള്‍ അടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു, എന്നാല്‍ ഇന്നേവരെ ഒരു കണ്ടെയ്നര്‍ ചരക്കു പോലും റോഡിലൂടെയോ റെയില്‍ വഴിയോ വിഴിഞ്ഞത്ത് എത്തുകയോ അവിടെനിന്ന് പുറത്തുകടക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് കമ്പനിയുമായുള്ള പങ്കാളിത്ത ഉടമ്പടിപ്രകാരം പത്തുവര്‍ഷം കൊണ്ട് വിഴിഞ്ഞത്ത് ഗ്രീന്‍ഫീല്‍ഡ് സെമി ഓട്ടോമേറ്റഡ് തുറമുഖം വികസിപ്പിച്ചെടുത്ത്, ട്രയല്‍ റണ്‍ തുടങ്ങി ഒരു കൊല്ലത്തിനകം ലോകത്തിലെ ഏറ്റവും വലുപ്പമുള്ള 23 ‘അള്‍ട്രാ ലാര്‍ജ്’ യാനങ്ങള്‍ ഉള്‍പ്പെടെ 410 കണ്ടെയ്നര്‍ കപ്പലുകള്‍ ഇവിടെ എത്തിച്ച് 8.5 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി ട്രാന്‍സ്ഷിപ്മെന്റ് വിപണിയില്‍ റെക്കോര്‍ഡ് വിജയം കൈവരിച്ചിരിക്കുന്നു. പക്ഷേ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യക്ഷത്തില്‍ ഇതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ല.…

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ സ്‌നേഹത്തിന്‍ മലരുകള്‍ തേടി തേടിവരുന്നു വരുന്നു ദൈവംഹൃദയത്തില്‍ പാര്‍പ്പിടം തേടി തേടിവരുന്നു വരുന്നു ദൈവംആരു നീ പാപിയാമെന്നില്‍വന്നു വാഴുവാനാശ കൊള്ളുന്നുസ്‌നേഹമേ മണല്‍ക്കാട്ടില്‍ ശീതളനീര്‍ത്തടാകം തീര്‍ത്തിടുന്നു നീമലരുകള്‍ വിരിച്ചില്ലല്ലോനിനക്കായ് തോരണം ചാര്‍ത്തിയില്ലല്ലോവരണമേ പരിമളം തൂകി എന്റെകരളിനുള്ളില്‍ കതിരു വീശാന്‍… സുവര്‍ണജൂബിലി ആഘോഷിക്കുന്നൊരു ദിവ്യകാരുണ്യഗീതമാണിത്. 1975-ല്‍ റിലീസ് ചെയ്ത ‘ക്രൈസ്റ്റ് ദി സേവിയര്‍’ എന്ന എല്‍.പി. റെക്കോര്‍ഡിലെ ഗാനം. ഫാ.ആബേല്‍ സിഎംഐ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ.കെ. ആന്റണി മാസ്റ്ററാണ്. വാണി ജയറാമിന്റെ മനോഹരമായ ആലാപനം കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം അന്നത്തെ ദേവാലയ ഗായകസംഘങ്ങള്‍ക്കു പ്രിയതരമായി മാറി. ഫാ.ആബേല്‍ സിഎംഐ ഇന്നത്തെപ്പോലെ അനേകം ഗാനങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല. ഒരു ആല്‍ബം നിര്‍മിക്കുന്നതിനു വലിയ ചെലവ് വരും. കേരളത്തില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോകളും അപൂര്‍വമായി മാത്രം. എല്ലാറ്റിനും മദ്രാസില്‍(ചെന്നൈ) പോകണം. ലഭ്യമായ പാട്ടുകള്‍ എല്ലാം പള്ളിയില്‍ പാടുന്നതിനു യോഗ്യമായവ ആയിരിക്കണമെന്നില്ല. ആരാധനാക്രമങ്ങളില്‍ പാടുന്നതിനു അനുവാദവും വേണം. പാട്ടുകളുടെ വരികള്‍…

Read More

അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടി പ്പോയതോടെ ആണ് അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസും റോസിലിയും രണ്ടാമതും വീടിനു പുറത്തായത്.

Read More

ഇന്നലെ ആണ് മൃതദേഹങ്ങൾ മാറിപ്പോയി എന്ന ആക്ഷേപം ഉയർന്നത്. അതിനെ തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റുമായി ആശയവിനിമയം നടത്തുകയും പ്രശ്നപരിഹാരത്തിനായി വേണ്ട നടപടികൾ എല്ലാം ചെയ്‌തെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Read More

നൈജീരിയൻ സംസ്ഥാനമായ ബോർണോയിലെ മൈദുഗുരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. അൽഫോൻസസ് അഫീനയ്ക്കാണ് ദീര്‍ഘനാളുകള്‍ക്ക് ശേഷം മോചനം ലഭിച്ചിരിക്കുന്നത്.

Read More

യു‌കെയുടെ ക്രിസ്തീയ ഉണർവിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനിൽ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്.

Read More

എഡിറ്റോറിയൽ / ജെക്കോബി ‘കണ്ണേ കരളേ വിഎസ്സേ’ എന്ന നെഞ്ചകം പിളരുമാറുള്ള വിളി ആ വിലാപയാത്രയിലുടനീളം അന്ത്യാഭിവാദ്യമായി ഉയര്‍ന്നുകൊണ്ടിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ബോധത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള വിപ്ലവഗാഥയിലെ ജനപ്രിയ വീരനായകന് വിടചൊല്ലാന്‍ തലസ്ഥാനനഗരത്തില്‍ നിന്ന് ആലപ്പുഴ പുന്നപ്ര വലിയ ചുടുകാട്ടിലെ രക്തസാക്ഷിമണ്ഡപം വരെ കോരിച്ചൊരിയുന്ന മഴയത്തും പാതയോരത്ത് കാത്തുനിന്ന് അനുയാത്ര ചെയ്ത വന്‍ജനസഞ്ചയത്തില്‍ നിറയെകണ്ട ചെറുപ്പക്കാരുടെ വികാരതീവ്രതയാര്‍ന്ന സാന്നിധ്യത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന സന്ദേശം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിചിന്തനം ചെയ്യുന്നുണ്ടാകാം. കുട്ടനാട് മേഖലയിലെ കര്‍ഷകതൊഴിലാളികളെയും ആലപ്പുഴയിലെ കയര്‍തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കിറങ്ങിയതും, ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഡൊമീനിയനില്‍ ചേരാതെ തിരുവിതാംകൂര്‍ സ്വതന്ത്ര രാഷ് ട്രമായി നില്‍ക്കുന്നതിന് ‘അമേരിക്കന്‍ മോഡല്‍’ ഭരണസംവിധാനം നിര്‍ദേശിച്ച ദിവാന്‍ സര്‍ സി.പിയുടെ ‘ഭീകരവാഴ്ചയ്ക്കെതിരെ’ വാരിക്കുന്തവുമായി പോരാടുന്നതിന് പുന്നപ്രയിലും വയലാറിലും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന് കാല്‍വെള്ളയില്‍ പൊലീസ് ബയനറ്റ് കുത്തിയിറക്കിയതും, ഒളിവുജീവിതവും ജയില്‍വാസവും സഖാവ് വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റെയും അഗ്‌നിസ്നാനമായിരുന്നു. രാജ്യത്തെ മാര്‍ക്സിസ്റ്റ്…

Read More

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ക​ന​ത്ത മ​ഴ തു​ട​രും.ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യിപ്പ് . നാളെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഡോ​ഡ് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More