- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
കൊച്ചി: കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിലെ കണ്ടെയ്നറുകളിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനറിപ്പോർട്ട് . മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ല. മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതെന്നാണ് വിവരം . അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ ജനങ്ങളിൽ വലിയ ഭയം നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.
കടലിനെയും കടലിന്റെ എല്ലാ ഭാവ മാറ്റങ്ങളെയും തിരിച്ചറിയാനും മനസിലാക്കാൻ കഴിവുള്ളവരാണ് കടലോര ജനത അവർ കടലിനെ കുറിച്ചും കടലേറ്റത്തെ കുറിച്ചും പറഞ്ഞതെല്ലാം കൃത്യമായിരുന്നു. കടലേറ്റം ഉണ്ടാകുന്നതെപ്പോഴെന്നും കടൽ ശാന്തമാകുന്നതെപ്പോഴെന്നും വ്യക്തമായി അവർക്കറിയാം.
സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു
ബ്രിട്ടീഷ് റോയല്‍ നേവിയുടെ യു.എസ് നിര്‍മിത എഫ്-35 ലൈറ്റനിങ്-II എന്ന അത്യാധുനിക യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നത്.
കടൽ കയറ്റത്തിന് പരഹാരം തേടി വൈദീകരുടെ ഉപവാസം
കൊച്ചി: പുറം കടലിൽ വാൻ ഹായ് 503ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേർത്താണ് ഫോർട്ടു കൊച്ചി കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. വടകര സ്വദേശിയായ VP സുനീഷ് നൽകിയ പരാതിയിലാണ് കേസെടുത്തത് .അമിത വേഗതയിൽ കടലിൽ സഞ്ചരിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 282 ആം വകുപ്പ് ചുമത്തിയിട്ടുണ്ട് . വിഷ പദാർത്ഥങ്ങളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തതിന് BNS 286, BNS 287, വകുപ്പുകളും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിന് BNS 288 വകുപ്പും ചുമത്തിയിട്ടുണ്ട് . കപ്പലിനെ കേരളാ തീരത്ത് നിന്ന് പുറംകടലിൽ സുരക്ഷിത അകലത്തിലേക്ക് എത്തിച്ചതായി കോസ്റ്റ് ഗാർഡും നാവിക സേനയും അറിയിച്ചു. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ…
കൊച്ചി. വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൂനമ്മാവ് സെൻഫിലോമിനാസ് ഇടവക ദേവാലയത്തിൽ വെച്ച് “ഹൃദയസ്പർശം” നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എഡ്റൂട്‌സ്ഇന്റർനാഷണൽ കോഡിനേറ്റർ വിനീത് ചന്ദ്രൻ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപകാരങ്ങൾ നൽകി. നൂതന സംവിധാനങ്ങളോടും വിദഗ്ധ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്റെയും സാന്നിധ്യത്തിലുമായിരുന്നു പരിശോധന.നൂറിൽപ്പരം ആളുകൾ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു. ഇനിയും തുടർന്ന് കൂടുതൽ പ്രയോജനമായ രീതിയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ ടൈറ്റസ് പ്രസ്താവിച്ചു. ഇടവക സഹവികാരി ഫാദർ സിനു ക്ലീറ്റസ് ചമ്മിണിക്കോടത്ത് അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ , ജോയിൻ സെക്രട്ടറി ആൻഡ് മേരി, വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഡോ.നേഹ ആൻ ഫ്രാൻസിസ് , കൂനമ്മാവ് ഇടവക സി എൽ സി പ്രസിഡന്റ് ജസ്വിൻ , മറ്റു ഇടവക സിഎൽസി അംഗങ്ങളും സന്നിഹിതരായിരുന്നു.
എരമല്ലൂർ: ജീവിക്കാനുള്ള അവകാശത്തിനായി നടത്തുന്ന പോരാട്ടത്തിന് എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇടവകയുടെ കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM] നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് നിവാസികൾക്ക് ഭക്ഷണവും വെള്ളവുമായി അവർക്കൊപ്പം ചേർന്നു. ഇടവക വികാരി ഫാ. ഡോ. ഫ്രാൻസിസ് കരിശിങ്കൽ ചെറിയകടവ് വികാരി ഫാ.സെബാസ്റ്റ്യൻ പനച്ചിക്കലിന് ഭക്ഷണവും കുടിവെള്ളവും കൈമാറി. കെ.എൽ.എം പ്രസിഡൻ്റ് ജോയി കൊല്ലംപറമ്പിൽ സെക്രട്ടറി ജോണി പാലപ്പറമ്പിൽ, ട്രഷറർ മിനി സജി, പാസ്ട്രൽ കൗൺസിൽ സെക്രട്ടി സോണി പവേലിൽ,സെൻട്രൽ കമ്മിറ്റി കൺവീനർ സി.പി. മൈക്കിൾ, കൈക്കാരൻ ജോസഫ് കട്ടിക്കാട്ട്,കെ.എൽ.എം ഭാരവാഹികളായതോമസ്കുട്ടി, അൽഫോൻസ, എന്നിവർ നേതൃത്വം നൽകി.
ന്യൂ ഡൽഹി: അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എഐ 159 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് ഇന്ന് റദ്ദാക്കിയത്.സാങ്കേതിക കാരണങ്ങളാലാണ് സർവ്വീസുകൾ റദ്ദാക്കുന്നതെന്ന് അനൗദ്യോഗികമായി അറിയുന്നു . ഡൽഹി – ദുബായ് ( എ ഐ 915), ഡൽഹി -വിയന്ന (എ ഐ 153) ഡൽഹി -പാരീസ് (എ ഐ 143 ) ബംഗളുരു -ലണ്ടൻ (എ ഐ 133 ), ലണ്ടൻ -അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റു സർവീസുകൾ. കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ സർവീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത് . ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
