കൊച്ചി. വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൂനമ്മാവ് സെൻഫിലോമിനാസ് ഇടവക ദേവാലയത്തിൽ വെച്ച് “ഹൃദയസ്പർശം” നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
എഡ്റൂട്സ്ഇന്റർനാഷണൽ കോഡിനേറ്റർ വിനീത് ചന്ദ്രൻ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപകാരങ്ങൾ നൽകി. നൂതന സംവിധാനങ്ങളോടും വിദഗ്ധ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്റെയും സാന്നിധ്യത്തിലുമായിരുന്നു പരിശോധന.നൂറിൽപ്പരം ആളുകൾ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു.
ഇനിയും തുടർന്ന് കൂടുതൽ പ്രയോജനമായ രീതിയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ ടൈറ്റസ് പ്രസ്താവിച്ചു. ഇടവക സഹവികാരി ഫാദർ സിനു ക്ലീറ്റസ് ചമ്മിണിക്കോടത്ത് അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ , ജോയിൻ സെക്രട്ടറി ആൻഡ് മേരി, വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഡോ.നേഹ ആൻ ഫ്രാൻസിസ് , കൂനമ്മാവ് ഇടവക സി എൽ സി പ്രസിഡന്റ് ജസ്വിൻ , മറ്റു ഇടവക സിഎൽസി അംഗങ്ങളും സന്നിഹിതരായിരുന്നു.