Author: admin

ഏറനാടിന്റെ ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ ആരാകും ഇക്കുറി വിജയക്കൊടി നാട്ടുക ? നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും പുറമെ പിവി അൻവറും ബിജെപി സ്ഥാനാർഥി മോഹൻ ജോർജുമുണ്ട് രംഗത്ത് . നിലമ്പൂരുകാർ പോളിങ് ബൂത്തിലേക്ക് പോവുമ്പോൾ വിജയപരാജയങ്ങൾ നിശ്ചയിക്കുക സർക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവർത്തനമാകുമോ? അതോ അടിവലികളാകുമോ?. അടുത്ത തിങ്കളാഴ്ച വരെഫലം അറിയാൻ കാത്തിരിക്കേണ്ടതുണ്ട് . നിലമ്പുർ അസംബ്ലി മണ്ഡലം ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്നതാണ് . 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ സഖാവ് കുഞ്ഞാലിയിൽ തുടങ്ങി 2021ൽ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അൻവറിൽ എത്തിനിൽക്കുന്നത് വരെ കോൺഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച ഏറെക്കാലം ആര്യാടൻ മുഹമ്മദ് കയ്യടക്കിവച്ച രാഷ്ട്രീയ ഭൂമിയാണ് നിലമ്പൂർ. 2,32,384 പേരാണ് വോട്ടർമാർ. 1,18,889…

Read More

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ പിജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ഇന്നലെ ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായി . 1965 വോട്ടിനായിരുന്നു ഫ്രാന്‍സിസിന്റെ വിജയം.ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു . ഫ്രാന്‍സിസ് ഏറെക്കാലം ഡിസിസി വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതുൾപ്പടെ നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായി .ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു . 2134 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജൂലായിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ മെയ് 14 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തു . അതിനുമുമ്പേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകി. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയത്.ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ…

Read More

ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിന്പകരം വാർഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു . 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ പുറത്തിറക്കുന്ന ഈ പാസ്, വാണിജ്യ വാഹനങ്ങൾക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുകയെന്നും വാൾഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ ഉപയോഗിക്കാമെന്നും മന്ത്രി എക്‌സിൽ കുറിച്ചു. ഇതിൽ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകും. ആക്ടിവേഷനും പാസ് പുതുക്കുന്നതിനുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും…

Read More

തെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലിൽ പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ടാസ്‌നിം വാർത്താ ഏജൻസിയാണ് ഇക്കാര്യമാണ് റിപ്പോർട്ട് ചെയ്തത് . ടെലിവിഷൻ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്ത്. എന്നാൽ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിച്ചത്.ഇറാനികൾ കീഴടങ്ങുന്നവരല്ല,അതറിയാവുന്നർ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖമേനി മറുപടി നൽകി. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല’, ഖമേനി പറഞ്ഞു . അടിച്ചേൽപ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നിൽക്കുന്നത് പോലെ തന്നെ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാൻ നിലകൊള്ളുമെന്നും ഖമേനി പറഞ്ഞു.ഇറാന്റെ ആകാശം യു എസിന്റ നിയന്ത്രണത്തിലാണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയത് , ‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം…

Read More

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ തീ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 2.4 മു​ത​ൽ 3.6 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മുന്നറിയിപ്പ് .ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ത്യേ​ക ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ), എ​റ​ണാ​കു​ളം (മു​ന​മ്പം FH മു​ത​ൽ മ​റു​വ​ക്കാ​ട് വ​രെ), തൃ​ശൂ​ർ (ആ​റ്റു​പു​റം മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ), മ​ല​പ്പു​റം (ക​ട​ലു​ണ്ടി​ന​ഗ​രം മു​ത​ൽ പാ​ല​പ്പെ​ട്ടി വ​രെ), കാ​സ​ർ​ഗോ​ഡ് & ക​ണ്ണൂ​ർ (കു​ഞ്ച​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ (വ്യാ​ഴാ​ഴ്ച രാ​വി​ലെ 05.30 വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള​ത്. ഈ ​തീരങ്ങളിലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ജനങ്ങൾ മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത്…

Read More

കൊച്ചി : സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു . സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോൾ പമ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുന്നതിന് സംസ്ഥാന സർക്കാറിനെയും തിരുവനന്തപുരം കോർപറേഷനെയും ഹൈക്കോടതി വിലക്കിയിട്ടുണ്ട് . പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി വ്യക്തമാക്കി .

Read More

തിരുവനന്തപുരം : മിൽമയുടെ പേരും ഡിസൈനും അനുകരിച്ച മിൽനയെന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും പാലുൽപ്പന്നങ്ങളും വിപണിയിലിറക്കിയ കമ്പനിക്കെതിരെ പിഴയിട്ടത്. മിൽമ നൽകിയ പരാതിയിലാണ് ഈ നടപടി. മിൽമക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും മിൽന കമ്പനിയെ കോടതി വിലക്കിയിട്ടുണ്ട് . ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയുമാണ് ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളുണ്ടായാൽ ഇനിയും നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.

Read More

ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപം അഗ്‌നിപർവത സ്‌ഫോടനം റിപ്പോർട്ട് ചെയ്തതിന് തുടർന്നാണ് വിമാനം തിരികെ പോന്നത് .ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു. ബാലിയിലെ മൗണ്ട് ലെവോട്ടോബി ലക്കി ലക്കി അഗ്‌നിപർവതമാണ് പൊട്ടിതെറിച്ചത്. നവംബറിൽ ഈ അഗ്‌നിപവർതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചിരുന്നു. നിലവിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കുമെന്നും അറിയിച്ചു.ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് പൂർണമായ റീഫണ്ട് നൽകും. മറ്റ് വിമാനങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഗ്നി പർവ്വത സ്‌ഫോടനത്തെ തുടർന്ന് എയർഇന്ത്യയെ കൂടാതെ ബാലിയിലേക്കുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിർജിൻ ഓസ്‌ട്രേലിയ, സിംഗപ്പൂർ എയർലൈൻ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ തുടങ്ങിയ കമ്പനികളുടെ വിമാന സർവീസുകളെല്ലാം റദ്ദാക്കി.

Read More