Author: admin

കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചത്തീസ്ഗഡിൽ കള്ളക്കേസ്ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന സിസ്റ്റർ പ്രീതി മേരി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ജയിൽ മോചിതരാക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലിയും ധർണയും കൊടുങ്ങല്ലൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ

Read More

ട്രംപ് പ്രസിഡൻ്റായി അധികാരത്തിൽ വന്നതുമുതൽ പ്രതിമാസത്തിൽ ശരാശരി ഒരു സമാധാന കരാർ എങ്കിലും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം നോബൽ സമാധാന പുരസ്കാരത്തിന് അർഹനാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരോളിൻ ക്ലെയർ ലീവിറ്റ് പ്രസ്താവിച്ചു.

Read More

എഴുപത്തിയൊന്നാമത് ദേശീയചലച്ചിത്ര പുരസ്കാരങ്ങൾപ്രഖ്യാപിച്ചു. ബോളിവുഡ്താരങ്ങളായ ഷാറൂഖ് ഖാനുംവിക്രാന്ത് മാസിയും മികച്ച നടനുള്ളപുരസ്കാരം പങ്കിട്ടു.

Read More

ഫോർട്ട്കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും മൗനം അവലംബിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ KLCA ഫോർട്ട്കൊച്ചി മേഖല സമിതി കണ്ണ് കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടന പൗരന് നൽകുന്ന മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് എന്നും, എത്രയും വേഗം തുറങ്കിലടക്കപ്പെട്ട നിരപരാധികളായ കന്യാസ്ത്രീകളുടെ പേരിൽ ചാർത്തപ്പെട്ട വ്യാജ കുറ്റം പിൻവലിച്ച് ഇതിന് കാരണക്കാരായ വ്യക്തികൾക്കെതിരെ നടപടികൾ സ്വീകരിച്ച് കൊണ്ട് അധികാരികൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിഷേധം സംഗമം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻ്റണി കുഴിവേലിൽ ഉത്‌ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു.രൂപത വൈസ് പ്രസിഡൻ്റ് ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി മെൽവിൻ ജോസഫ്, സി. മാർഗരറ്റ്, കെ.പി സേവ്യർ, ഷാജി ചക്കാട്ടിൽ, ജോൺസൺ മാക്കൽ, ഉഷ ആൻ്റണി, ബെനഡിക്ട് റാഫേൽ തുടങ്ങിയവർ സംസാരിച്ചു.

Read More

കൊച്ചി : മതേതര ഇന്ത്യയിൽ ഒട്ടാകെ ക്രൈസ്തവർ നേരിടുന്ന മറ്റ് അക്രമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ ആർട്ടിക്കിൾ 25- മതസ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.ഛത്തീസ്ഗഡിൽ നടന്നത് ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയുടെ മതേതരത്വവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് പെരുമ്പടപ്പ് തിരുകുടുംബ ആശ്രമം സുപ്പീരിയർ ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ OCD പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നമുക്ക് പ്രധാനം ചെയ്യുന്ന മൗലിക അവകാശങ്ങളിൽ ഒന്നായ ആർട്ടിക്കിൾ 25 പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മതത്തിൽ വിശ്വസിക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവണതകളാണ് സമീപകാലങ്ങളിൽ ഇന്ത്യയിൽ കണ്ടുവരുന്നത്, ഇത്തരം വർഗീയതയെ ഒറ്റക്കെട്ടായി നാം എല്ലാവരും നേരിടണം എന്ന് പറഞ്ഞുകൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ സന്ന്യസ്തർ ഭയന്നു ജീവിക്കേണ്ട അവസ്ഥയാണ് മതേതര ഇന്ത്യയിൽ നിലവിലുള്ളത് എന്നും…

Read More

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എഫ്)ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും കെ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു. ക്രൈസ്തവർക്കെതിരെയുള്ള വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കാൻ കെ.സി.എഫ് അഭ്യർത്ഥിച്ചു.ദൗർഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്നും തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ…

Read More

വിജയപുരം: ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തനം നടത്തുന്ന രണ്ടു കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തടവിലാക്കിയതും ജാമ്യം നിഷേധിച്ചതും മഹത്തായ ഭാരത സംസ്‌കാരത്തിനേറ്റ വലിയ മുറിവാണെന്നു വിജയപുരം രൂപതയുടെ വൈദിക സമ്മേളന ത്തിൻ്റെയും രൂപതാ പാസ്റ്ററൽ കൗൺസിലിൻ്റെയും പ്രീസ്റ്റ്സ് കൗൺസിലിൻ്റെയും സംയുക്ത സമ്മേളനം പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഈ മിഷനറിമാരെ മത പരിവർത്തനം നടത്തുന്നവർ എന്ന് ആക്ഷേപിക്കുന്നതു തികച്ചും വേദനാജനകമാണ്.എത്രയും വേഗം നീതി നടപ്പാക്കണമെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. തീർത്തും അന്യായമായ ഈ സംഭവത്തിലുള്ള വിജയപുരം രൂപതയുടെ ശക്തമായ പ്രതിക്ഷേധം സമ്മേളനം രേഖപ്പെടുത്തി. ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തെചേരിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ, ഫാ.വർഗീസ് കോട്ടക്കാട്ട്, ഫാ .അജി ചെറുകാക്രാഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.

Read More

കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അന്യായമായി തുറങ്കിലടച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ പ്രതിഷേധ ധർണ്ണ കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ.അനൂപ് കളത്തിത്തറ OSJ ഉദ്ഘാടനം ചെയ്തു.കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്,കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡൻ്റ് ജെൻസൺ ആൽബി,കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അക്ഷയ് അലക്സ്,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ എന്നിവർ ആശംസ അറിയിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സോഷ്യൽ- പൊളിറ്റിക്കൽ ഫോറം കൺവീനർ മാനുവൽ ബെന്നി നന്ദി പറഞ്ഞു. ട്രഷറർ ജോയ്സൺ പി.ജെ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഫെർഡിൻ ഫ്രാൻസിസ്,ജോമോൻ ആന്റണി,അമല റോസ് കെ. ജെ , തൈക്കുടം – കത്തീഡ്രൽ മേഖല പ്രസിഡൻ്റ് അലൻ ജോസഫ്,വിവിധ മേഖല, യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

Read More

കൊടുങ്ങല്ലൂർ : ഛത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് കള്ളക്കേസിൽ അറസ്റ്റുചെയ്ത നടപടിയിൽ കെ.സി.വൈ.എം കോട്ടപ്പുറം രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കോട്ടപ്പുറം കീത്തോളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ നിരവധി യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തു. “നിഷ്കളങ്കരായ സന്ന്യാസിനികളെ അന്യായമായി ലക്ഷ്യമിട്ടുള്ള പോലീസിന്റെ നടപടി കേരളത്തിലെ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സത്യവും നീതിയും ഉറപ്പുവരുത്താൻ സമൂഹം ശക്തമായി ഒന്നിച്ചു നിലകൊള്ളും,” കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ ഉദ്ഘാടനപ്രസംഗത്തിൽ പ്രസ്താവിച്ചു.രൂപത പ്രസിഡന്റ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൺ ജോയ് സ്വാഗതവും ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രസംഗവും നടത്തി. “അസത്യാരോപണങ്ങൾ കൊണ്ടു സമൂഹത്തെ ഭീഷണിപ്പെടുത്താനോ തളർത്താനോ കഴിയില്ലെന്ന് കെ.സി.ബി.സി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗവുമായ ജെസ്സി ജെയിംസ് പറഞ്ഞു. കെ.സി.വൈ.എം…

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. സെൽവരാജൻ ഉത്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്, KLM സംസ്ഥാന സമിതി പ്രസിഡൻ്റ് ജോസ് മാത്യു, KLM സംസ്ഥാന സമിതി സെക്രട്ടറി ഡിക്സൻ മനീക്, KLM സംസ്ഥാന സമിതി ഖജാൻജി തോമസ് മാത്യു, പ്രോജക്ട് ഓഫീസർ മൈക്കിൾ, KLM രൂപത പ്രസിഡൻ്റ് ദേവരാജൻ, KLM രൂപത സെക്രട്ടറി ബീനറാണി, രൂപത NIDS സെക്രട്ടറി പ്രതിനിധി ശശിധരൻ,KLM രൂപത ഖജാൻജി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. “KLM എന്ത്?എന്തിന്?” എന്ന വിഷയത്തെ ആസ്പദമാക്കി ജോസ് മാത്യു , “KLM തൊഴിലാളി…

Read More