Author: admin

കൊടുങ്ങല്ലൂർ : ഛത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് കള്ളക്കേസിൽ അറസ്റ്റുചെയ്ത നടപടിയിൽ കെ.സി.വൈ.എം കോട്ടപ്പുറം രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കോട്ടപ്പുറം കീത്തോളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ നിരവധി യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തു. “നിഷ്കളങ്കരായ സന്ന്യാസിനികളെ അന്യായമായി ലക്ഷ്യമിട്ടുള്ള പോലീസിന്റെ നടപടി കേരളത്തിലെ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സത്യവും നീതിയും ഉറപ്പുവരുത്താൻ സമൂഹം ശക്തമായി ഒന്നിച്ചു നിലകൊള്ളും,” കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ ഉദ്ഘാടനപ്രസംഗത്തിൽ പ്രസ്താവിച്ചു.രൂപത പ്രസിഡന്റ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൺ ജോയ് സ്വാഗതവും ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രസംഗവും നടത്തി. “അസത്യാരോപണങ്ങൾ കൊണ്ടു സമൂഹത്തെ ഭീഷണിപ്പെടുത്താനോ തളർത്താനോ കഴിയില്ലെന്ന് കെ.സി.ബി.സി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗവുമായ ജെസ്സി ജെയിംസ് പറഞ്ഞു. കെ.സി.വൈ.എം…

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. സെൽവരാജൻ ഉത്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്, KLM സംസ്ഥാന സമിതി പ്രസിഡൻ്റ് ജോസ് മാത്യു, KLM സംസ്ഥാന സമിതി സെക്രട്ടറി ഡിക്സൻ മനീക്, KLM സംസ്ഥാന സമിതി ഖജാൻജി തോമസ് മാത്യു, പ്രോജക്ട് ഓഫീസർ മൈക്കിൾ, KLM രൂപത പ്രസിഡൻ്റ് ദേവരാജൻ, KLM രൂപത സെക്രട്ടറി ബീനറാണി, രൂപത NIDS സെക്രട്ടറി പ്രതിനിധി ശശിധരൻ,KLM രൂപത ഖജാൻജി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. “KLM എന്ത്?എന്തിന്?” എന്ന വിഷയത്തെ ആസ്പദമാക്കി ജോസ് മാത്യു , “KLM തൊഴിലാളി…

Read More

സമ്പാളൂർ: ചത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സമ്പാളൂർ വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ യുവജന സമിതിയുടെ നേതൃത്വത്തിൽ, ശക്തമായ പ്രതിഷേധമുയർത്തി . ഇടവക സമൂഹം മുഴുവൻ പ്രതിഷേധത്തിൽ പങ്കെടുത്തു . സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൻ പങ്കേത്ത്, അധ്യക്ഷത വഹിച്ചു. KRLCBC യൂത്ത് ഡയറക്ടർ ഫാ .അനൂപ് കളരിത്തറ osj പ്രതിഷേധസമര ജ്വാലയ്ക്ക് തിരി കൊളുത്തി. ക്രൈസ്തവമക്കളുടെ നിശബ്ദ സേവനത്തെ, ആരും കടന്നുചെല്ലാൻ മടിക്കുന്ന നിസ്സഹായരായ മക്കൾക്കായി തങ്ങളുടെ ജീവിതത്തെ നല്കിയ സമർപ്പിതർക്കെതിരെയുള്ള, ഭരണകൂട്ടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഈ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വികാരി ഡോ. ജോൺസൻ പങ്കേത്ത് പറഞ്ഞു . സഹവികാരി ഫാ. റെക്സൻ പങ്കേത്ത് ക്രൈസ്തവരോടുള്ള ഈ അവഗണനയെ അപലപിച്ചു സംസാരിച്ചു. സി . ചൈതന്യ CSST, ഡോട്ടേഴ്സ് ഒഫ്…

Read More

ബംഗളൂരു: ധര്‍മസ്ഥലയില്‍ ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. നൂറോളം സ്ത്രീകളുടെ മൃതദേഹം മുന്‍ ശുചീകരണത്തൊഴിലാളി നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിനുള്ളിൽ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തൽ . ഇയാൾ ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.കേസിൽ ഭരണകക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷമായ ബിജെപിയും അന്വേഷണത്തിന് എതിരാണ് .അത്രയേറെ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ക്ഷേത്ര ഭാരവാഹികൾ .

Read More

റായ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് തട്ടിക്കൊണ്ട് പോയെന്ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്ന പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തി.’കന്യാസ്ത്രീകളെ ജയിലില്‍ നിന്ന് മോചിപ്പിക്കണം, ഞങ്ങളെ ആരും ബലപ്രയോഗിച്ച് കൊണ്ടുപോയില്ല. പ്രലോഭനമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല, എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം തിരിച്ചത്’ യുവതികളിലൊരാളായ കമലേശ്വരി പ്രധാന്‍ (21) പറഞ്ഞു . മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു തങ്ങൾ പോയത് . പരിശീലനത്തിനും ജോലിക്കും വേണ്ടിയാണ് താനുള്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ ആഗ്രയിലേക്ക് പോയതെന്നും ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 25 ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഘത്തിലെ അംഗമായിരുന്ന കമലേശ്വരി പ്രധാന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു . മതംമാറ്റം ഉള്‍പ്പെടെ ആരോപണങ്ങളെല്ലാം നിഷേധിച്ച കമലേശ്വരി താനും കുടുംബവും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും പ്രതികരിച്ചു.

Read More

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും തുടങ്ങിയ കള്ളക്കേസുകളിൽ കുടുക്കി ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേസിനെ സംബന്ധിച്ച് വിവരം തേടിയതായി റിപ്പോര്‍ട്ടുണ്ട് . ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്.ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ എംപിമാര്‍ നല്‍കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

Read More

ഇസ്രായേലിൻറെയും പലസ്തീൻറെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

Read More

കവർ സ്റ്റോറി / ബിജോ സില്‍വേരി കുഞ്ഞുനാളിലേ ഹൃദയത്തില്‍ കുടിയേറിയ ചവിട്ടുനാടകത്തിന്റെ ഹരം അറുപതുകള്‍ പിന്നിട്ടിട്ടും ബ്രിട്ടോ വിന്‍സെന്റിനെ പിന്തുടരുകയാണ്. ഫോര്‍ട്ടുകൊച്ചി വെളിയില്‍ കുരിശിങ്കല്‍ വീട്ടില്‍ വിന്‍സെന്റ് പെഡ്രുവിന്റേയും ട്രീസാ വിന്‍സെന്റിന്റേയും മകനായി ജനിച്ച ബ്രിട്ടോ വിന്‍സെന്റ് പത്തു ചവിട്ടുനാടകങ്ങള്‍ രചിച്ചു. 500ല്‍ അധികം വേദികളില്‍ കാണികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. നൂറുകണക്കിനു ശിഷ്യന്മാരുണ്ട് ബ്രിട്ടോ വിന്‍സെന്റിന്. സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വഹിച്ച പൊന്തിയോസ് പിലാത്തോസ് എന്ന നാടകമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചവിട്ടുനാടകത്തിന്റെ എല്ലാ മേഖലകളിലും ബ്രിട്ടോ വല്ലഭന്‍ തന്നെയാണ്. രചനയിലും സംവിധാനത്തിലും മാത്രമല്ല, ആലാപനം, സംഗീതം, ചമയം, പരിശീലനം, ഗവേഷണം എന്നിവയിലും സജീവമാണ്. കൊച്ചിന്‍ ചവിട്ടുനാടക കളരിയുടെ സ്ഥാപകനാണ്. ചവിട്ടുനാടകം കേരളത്തില്‍ ഗോതുരുത്ത്, തിരുത്തിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പാരമ്പര്യമായി കളിച്ചുവന്നിരുന്നത്. കൊച്ചിക്കാരനായ താങ്കള്‍ക്ക് ഈ കലയോട് ആഭിമുഖ്യം ഉണ്ടായതെങ്ങനെയാണ്? ചവിട്ടുനാടകം ആദ്യകാലത്ത് കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നീ…

Read More

പുരാണം / ജയിംസ് അഗസ്റ്റിൻ മലയാളത്തില്‍ എണ്ണമറ്റ ഭക്തിഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയസംഗീത കച്ചേരികള്‍ക്കുള്ള കീര്‍ത്തനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രീയസംഗീതശൈലിയിലുള്ള കീര്‍ത്തനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കുമ്പളം ബാബുരാജ് ഭാഗവതര്‍ എന്നിവര്‍ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.’ദിവ്യകാരുണ്യനാഥനെ കാണാം കണ്ടുവണങ്ങി ആരാധിക്കാംപലമണിഗോതമ്പിന്നപ്പം മനുഷ്യപ്രയത്‌നത്തിന്നപ്പംദിവ്യമേനിയാകുന്നോരപ്പം കൂട്ടായ്മയൊരുക്കുന്നോരപ്പം”നാഥാ വസിച്ചാലും’ എന്ന ആല്‍ബത്തിലെ ഈ കീര്‍ത്തനം കുമ്പളം ബാബുരാജ് തന്നെയാണ് പാടിയിരിക്കുന്നത്.’പുതുജീവന്‍’ എന്ന ആല്‍ബത്തിലെ ഒരു കീര്‍ത്തനത്തിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.’ദാവീദിന്‍ പുത്രാ യേശുനാഥാകനിയേണമേ അടിയനില്‍ നീരോഗത്തില്‍ നിന്നും മുക്തി നേടാന്‍നിന്നെയെന്നും സ്തുതിച്ചീടാന്‍ ദാവീദിന്‍ പുത്രാ കനിയേണമേ.’ ‘ഈശ്വരധ്യാനം ശാന്തിയേകിടുംഈശ്വരരധ്യാനം ദുഖമകറ്റീടുംഈശ്വരധ്യാനം പകയറ്റീടുംഈശ്വരധ്യാനം സ്‌നേഹം വളര്‍ത്തീടുംഈശ്വരധ്യാനം ജ്ഞാനം നല്‍കീടുംഈശ്വരധ്യാനം ധൈര്യം പകര്‍ന്നീടുംഈശ്വരധ്യാനം പാപമകറ്റീടുംഈശ്വരധ്യാനം ജീവന്‍ നല്‍കീടും’എന്നു തുടങ്ങുന്ന കീര്‍ത്തനം ഈശ്വരധ്യാനം എന്ന ആല്‍ബത്തിലെയാണ്. ദേവാ തുറന്നാലും, നാഥാ വസിച്ചാലും, ഈശ്വരധ്യാനം, പുതുജീവന്‍, ദൈവപിതാവിനെ സ്തുതിച്ചീടാം തുടങ്ങിയ ആല്‍ബങ്ങളിലെ എല്ലാ കീര്‍ത്തനങ്ങളും എഴുതിയത് ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തനാണ്. റവ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത്,…

Read More

പുസ്തകം / ഷാജി ജോര്‍ജ് 1985 മെയ് 21ന് ഈ ലോകത്തോട് വിടവാങ്ങിയ സിസ്റ്റര്‍ മേരി ബനീഞ്ഞ മെല്ലെ മെല്ലെ നമ്മുടെ ഓര്‍മകളില്‍ നിന്ന് മായുകയാണ്. ചില പാഠപുസ്തകങ്ങളില്‍ സിസ്റ്ററിന്റെ കവിതകളുടെ സാന്നിധ്യമുണ്ടെന്നത് വിസ്മരിക്കുന്നില്ല. മിസ്റ്റിക് കവി സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ വിയോഗത്തിന്റെ 40-ാം വാര്‍ഷികത്തില്‍ സിസ്റ്ററിനെ ഓര്‍ക്കാന്‍ ഒരു പുസ്തകം കാരണമായി. 2014ല്‍ പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ഡോ. നോയല്‍ റോസിന്റെ ‘സ്ത്രീയും ആത്മീയതയും.’സ്‌ത്രൈണ ആത്മീയതയൊന്നും ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടാതിരുന്ന കാലത്താണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതം. മേരി ജോണ്‍ തോട്ടം എന്ന പേരില്‍ പൂര്‍വ്വാശ്രമത്തിലും സന്ന്യാസാശ്രമത്തിലും സാഹിത്യപ്രവര്‍ത്തനം നടത്തിയ, മലയാള സാഹിത്യത്തിലെ ഏക കാവ്യവ്യക്തിത്വം എന്ന അപൂര്‍വത ബനീഞ്ഞാമ്മയ്ക്കുണ്ട്. ബനീഞ്ഞാമ്മ എന്ന വാക്ക് പെരുമ്പടവം ശ്രീധരനില്‍ നിന്ന് പലവുരു കേട്ടിട്ടുണ്ട്. തന്റെ വാത്സല്യനിധിയായ അധ്യാപികയോടുള്ള മുഴവന്‍ സ്‌നേഹവും പ്രകടമാക്കുന്നതാണ് ബനീഞ്ഞാമ്മ എന്ന അദ്ദേഹത്തിന്റെ പറച്ചില്‍.സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. സ്‌കറിയ സക്കറിയയാണ്. മതചിന്തയില്‍ ധാരാളം മാറ്റങ്ങള്‍…

Read More