- ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ്,നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിക്ക്
- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
Author: admin
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറയുന്നു . മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആൻറണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. 1995ൽ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാൽ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിർഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി പറഞ്ഞു . ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്. ശിവഗിരിയിൽ കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് ജഡ്ജി വ്യക്തമാക്കിയതോടെയാണ്…
ബെംഗളൂരു: ദുരൂഹത തുടരുന്ന കർണാടകയിലെ ധർമസ്ഥലയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയത് . വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ നേരത്തെ ഇതുസംബന്ധിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബ്രസീൽ: ബ്രസീലിലെ ഉഷ്ണമേഖലാ തീരപ്രദേശമായ കൊറൂറിപ്പിൽ വിമാനം തകർന്നുവീണതിനെ തുടർന്ന് വ്യാജ സ്‌പേസ് എക്‌സ് പാക്കേജിംഗിൽ പൊതിഞ്ഞ നിലയിൽ ഏകദേശം 200 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തി. വിമാനം തകർന്നതിനെത്തുടർന്ന് ഓസ്‌ട്രേലിയക്കാരനായ പൈലറ്റിനെ വിമാനത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിമോത്തി ജെ. ക്ലാർക്ക് എന്ന പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനാവശിഷ്ടങ്ങൾക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമമായ ജി1 ഗ്ലോബോ റിപ്പോർട്ട് ചെയ്തു.. ഏകദേശം ഒമ്പത് ദശലക്ഷം ബ്രസീലിയൻ റിയാൽ (ഏകദേശം 16 മില്യൺ ഡോളർ) മൂല്യം വരുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്. 187 ലധികം പായ്ക്കറ്റുകളിലായാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ അപകടം നടന്നത്. കരിമ്പിൻ തോട്ടത്തിലാണ് വിമാനം തകർന്നുവീണത്. സാംബിയയിൽ രജിസ്റ്റർ ചെയ്ത വിമാനം രണ്ട് വർഷമായി ബ്രസീലിൽ പ്രവർത്തിച്ചുവരുന്നതായാണ് പൊലീസ് പറയുന്നത്. വിമാനം എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടേക്ക് പോകുകയായിരുന്നെന്നോ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിൻറെ ഇന്ധന ടാങ്കുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ദീർഘദൂര പറക്കലിനായി സജ്ജീകരിച്ചതായാണെന്നാണ്…
സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗമായി, പ്രമുഖ ശിശുരോഗ വിദഗ്ദനും, ജനകീയനായ ഡോക്ടരും, സാമൂഹ്യ പ്രവർത്തകനും ആയ ഡോ: ബെനറ്റ് സൈലത്തിനെ സർക്കാർ നിയമിച്ചു. നെയ്യാറ്റിൻകര രൂപതയിലെ ഉച്ചക്കട ഇടവക അംഗവും അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിൻ്റെ ഇളയ സഹോദരനുമാണ് ഡോ: ബെനറ്റ് സൈലം .
വിനയവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനവധി വിശ്വാസികൾക്കു പ്രചോദനമായി മാറി, ദൈവസഭയോടുള്ള അദ്ദേഹത്തിൻ്റെഅടക്കവും, ജനങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹവും കാലങ്ങളോളം ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും
1997 മുതൽ 2007 വരെ തൃശൂർ രൂപത അധ്യക്ഷനായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിലും സേവനം ചെയ്തു.
പലസ്തീന്‍ സംവിധായിക ‘ആന്‍മേരി ജാസിര്‍’ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘വെന്‍ ഐ സൊ യു’
ലിയൊ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭാംഗവുമൊത്ത് (ANSA)
ഉച്ചയോട് കൂടി കരയാക്രമണം കൂടി ആരംഭിച്ചതോടെ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ നഗരം.
ചൊവ്വാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്
Subscribe to Updates
Get the latest creative news from FooBar about art, design and business.
