Author: admin

സെപ്റ്റംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ എഴുപതാമത് ജന്മദിനദിനത്തോടനുബന്ധിച്ച്, പത്രപ്രവർത്തക എലിസ് ആൻ അലനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.

Read More

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്‍. ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് രംഗത്ത് വന്നു . അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കില്‍ മരണമാണ് നല്ലതെന്നുമാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്ക് പ്രസ്താവിച്ചത് . വലത് സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന നഗരത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായതെന്നാണ് റിപ്പോർട്ട് . പിന്നാലെയാണ് ശനിയാഴ്ച ലണ്ടൻ നഗര മധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രതിഷേധക്കാർ മാർച്ച് നടത്തി.

Read More

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. വഖഫ് ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത നടപടി ഭരണഘടനാ മൂല്യങ്ങളുടെ വിജയം എന്നാണ് വിധിയെ കോൺഗ്രസ് വിശേഷിപ്പിച്ചത്. നിയമം ലക്ഷ്യമിട്ട ദുഷ്ട ഉദ്ദേശ്യങ്ങളെ മറികടക്കാൻ സുപ്രീം കോടതിയിടെ ഇടക്കാല വിധി കരുത്ത് നൽകുമെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് പ്രതികരിച്ചു.ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സമത്വം, സാഹോദര്യം എന്നിവ ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതിയുടെ ഇടപെടലോടെ നിയമ നിർമാണത്തെ പാർലമെന്റിൽ എതിർത്ത പാർട്ടികൾ കൂടിയാണ് വിജയിക്കുന്നത്. ഇപ്പോൾ കോടതി ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ നിയമം പരിഗണിച്ച പാർലമെന്ററി കമ്മിറ്റിയിലെ അംഗങ്ങൾ എഴുതി നൽകിയിട്ടുള്ളതാണ്.

Read More

കൊടുങ്ങല്ലൂർ : എറിയാട് ഫാത്തിമ മാത ഇടവകയിൽ യുവജനങ്ങൾക്കായിവി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു. ഇടവകയിലെ KCYM – ജീസസ് യൂത്ത് പ്രവർത്തകരുടെ ഒരുപാട് നാളത്തെ സ്വപ്നം പൂവണിഞ്ഞു. പുതിയ ഓഫീസ് ഇടവക വികാരി ഫാ.ആൽബർട്ട് കോണത്ത് ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും, യുവജനങ്ങൾക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് ഓഫീസിൻ്റെ പ്രവർത്തനം നടക്കുക. കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങളും, കളിക്കാനായി ക്യാരം ബോർഡ്, ചെസ് ബോർഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇടദിവസങ്ങളിലും മറ്റും കുട്ടികൾക്ക് വന്ന് കളിക്കാനും, വായിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഇടവകയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് KCYM_ജീസസ് യൂത്ത് പ്രവർത്തകരാണ് . ഇടവകയിലെ സുമനസുകളുടെ സഹായം കൊണ്ടാണ് ഓഫീസ് നിർമ്മാണം പൂർത്തികരിച്ചത് . പാരീഷ് ഹാളിന് സമീപം ഉപയോഗശൂന്യമായിരുന്ന ഒരു ഭാഗം വികാരിയച്ചൻ്റെ പിന്തുണയോടെ ഇത്തരത്തിൽ ഓഫീസായി നവീകരിക്കുകയായിരുന്നു..രൂപതയിൽ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും വിശുദ്ധ കാർലോ അക്യൂട്ടീസിൻ്റെ പേരിൽ ഒരു ഓഫീസ് യുവജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കുന്നത്.

Read More

ലക്‌നൗ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തി. ഇന്ന് രാവിലെ 11 മണിക്ക് ലക്‌നൗ-ഡല്‍ഹി വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കാരണം പറന്നുയരാന്‍ സാധിക്കാതെ വന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്നു കൊച്ചിയില്‍ തിരിച്ചിറക്കിയിരുന്നു.

Read More

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേ നൽകി സുപ്രിം കോടതി. ഇന്ത്യയിൽ വലിയ കോളിളക്കങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിർദേശം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമ വ്യവസ്ഥകൾ രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷൻ (3)(ആർ) സ്റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്കാവുമെന്നും കോടതി പറഞ്ഞു.കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ വിധി പ്രസ്താവിക്കാൻ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാടെടുത്തത്‌ . വഖഫ് തർക്കവിഷയങ്ങളിൽ ട്രൈബ്യൂണൽ വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങൾ നൽകാൻ കഴിയില്ലെന്നും കോടതി നേരത്തെ…

Read More