- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
Author: admin
കോട്ടയം: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതിയായ മുരാരി ബാബു ,പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തിക ഉറവിടം തേടി അന്വേഷണ സംഘം. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു അന്വേഷണസംഘം കണ്ടെത്തി. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു അന്വേഷണസംഘം കണ്ടെത്തി .സംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പെരുന്നയില്‍ വലിയ ഇരുനില വീട് 2019നു ശേഷമാണ് പണിതത്. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു.വിലയേറിയ തടി ഉരുപ്പടികള്‍ പാകിയിട്ടുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ച് മുരാരി ബാബു വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നാണ് വിവരം. വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്ത തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് . അവിടെ സ്റ്റോക്കില്ലെന്നു അറിയിച്ചതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു തടി നല്കി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികള്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് ശക്തമാക്കി സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ‘പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്. സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ,ഈ വിഷയത്തിൽ കോൺഗ്രസ്സ് നേതാക്കളും നിലപാടില്ലാത്ത അവസ്ഥയിലാണ് .കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പി എം ശ്രീ നടപ്പിലാക്കുന്നുണ്ട് .പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചതില്‍ പ്രതികരിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.…
സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു.
ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ ‘തു മാസാ കിനാരാ’ എന്ന സിനിമയിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ.ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.
സ്കൂളിനെതിരെ കൂടുതൽ നടപടികൾക്കൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.
സുവർണജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മഴ അതിശക്തമാകുന്നതിനാൽ പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് രണ്ട് ഇഞ്ച് (അഞ്ചു സെന്റിമീറ്റർ) വീതം ഉയർത്തുവാൻ തീരുമാനം . കെഎസ്ഇബിയുടെ ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യമാണുള്ളത് .അതിനാലാണ് ഷട്ടറുകൾ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഷട്ടറുകൾ ഉയർത്തുന്നതിലൂടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലേതിൽ നിന്നും ഏകദേശം 20 സെന്റിമീറ്റർ കൂടി ഉയന്നേക്കും . അതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പാലിക്കണം .
തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും. സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് വിവരം . പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്. കഴിഞ്ഞ വ്യാഴാഴ്ച മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്നത് .
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
