Author: admin

ഒറ്റ കുത്തിവയ്പ്പിലൂടെ ഒടിവുകൾ ചികിത്സിക്കാനും വെറും മൂന്ന് മിനിറ്റിനുള്ളിൽ തകർന്ന അസ്ഥി കഷണങ്ങൾ ബന്ധിപ്പിക്കാനും കഴിയുമെന്ന് പ്രാദേശിക മാധ്യമമായ ഷെജിയാങ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു

Read More

ന്യൂഡൽഹി :വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന് . ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്, മെയ് 22 ന് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല വിധിക്കായി മാറ്റിയത്. വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. മതവിശ്വാസം പാലിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാനാവൂ എന്നത് നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ വ്യവസ്ഥയെന്നും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചിരുന്നു.

Read More

കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) സംസ്ഥാന വ്യാപകമായി 12 രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ രൂപതാ അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭൂമി തരം മാറ്റൽ തടസ്സങ്ങൾ, പൊതുവായ അവകാശനിഷേധങ്ങൾ, ഉയർത്തിക്കൊണ്ട് പറവൂർ ഡോൺ ബോസ്കോ പള്ളി പാരിഷ് ഹാളിലാണ് സംഗമം നടത്തിയത്. കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ്‌ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി യേശുദാസ് പറപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി , സെക്രട്ടറി…

Read More

കൊച്ചി: മൂവാറ്റുപുഴ ടൗൺ റോഡ് നാട മുറിച്ച് തുറന്നുകൊടുത്ത ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ കെപി സിദ്ദിഖിനെ ആണ് വകുപ്പു തല നടപടിയുടെ ഭാഗമായി ഡിഐജി എസ് സതീശ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. പണി തീരാത്ത റോഡിന്റെ നാട മുറിച്ച് ഉത്‌ഘാടനം ചെയ്തത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെയും മുനിസിപ്പല്‍ ചെയര്‍മാന്റെയും സാന്നിധ്യത്തിലായിരുന്നു. ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. പൊലീസ് സേനയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും മേലധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഉദ്ഘാടനം നടത്തി മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി . സംഭവത്തില്‍ ശനിയാഴ്ച മൂവാറ്റുപുഴ ഡിവൈഎസ്പി വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കിഫ്ബിയില്‍ നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും മുന്‍പേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൊലീസ് ഓഫീസര്‍ ഉദ്ഘാടനം നടത്തിയത്…

Read More

ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്

Read More

വല്ലാർപാടം തീർത്ഥാടനത്തിനത്തോടനുബന്ധിച്ചുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുക്കുന്നതിനായി
ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ് ഡോ.പീറ്റർ പറപ്പുള്ളി എന്നിവർ
വേദിയിലേക്ക് അണയുന്നു.

Read More

സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച് ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം

Read More