തിരുവനന്തപുരം : മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡ് നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയ്ക് ലഭിച്ചു.
കെ.സി. ബി.സി & ജസ്റ്റിസ് പീസ് ഡവലപ്മെൻ്റ് കമ്മീഷൻ്റെ 2024 – 25 വർഷത്തെ മികച്ച വാർഷിക റിപ്പോർട്ടിനുള്ള ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡാണ് നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ സാമൂഹൃ ശുശ്രൂഷ സംഘടനായ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയ്ക് ലഭിച്ചത്. പ്രസ്തുത അവാർഡ് നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ പിതാവ് എന്നിവരിൽ നിന്നും സ്വീകരിച്ചു.

