- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്.
ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.
ലണ്ടൻ :കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി. കെ ആർ എൽ സി സി ലാറ്റിൻ ഡേ ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം എം പി സർ സ്റ്റീഫൻ ടിംസ് ഉദ്‌ഘാടനം ചെയ്തു. കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലയിൻ ഫാ . വിങ്സ്റ്റൻ വാവച്ചൻ ആമുഖ സന്ദേശം നൽകി. വെസ്റ്റ് മിനിസ്റ്റർ ഓക്സിലറി ബിഷപ്പ് പോൾ മക്‌ലീൻ ക്രിസ്തുമസ് സന്ദേശം നൽകിയ ചടങ്ങിൽ ചാപ്ലൈൻസി സെക്രട്ടറി ക്ലറിൻ ക്‌ളീറ്റസ് 2025-ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഈസ്റ്റ് ഹാം ഇടവക വികാരി ഫാ . കാനൻ ബോബ് , ഫാ . ജെറാൾഡ് സാവിയോ , ഫാ .ഷജിൻ ജോസ് , ഫാ . സജി ,ഫാ . അനിൽ , ക്ലാര പീറ്റർ , ജോസ് അലക്സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.…
കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെസിവൈഎം) വരാപ്പുഴ അതിരൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുട സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു.എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കെസിവൈഎം സ്ഥാപക പ്രസിഡന്റ് അഡ്വ.ആന്റണി എം. അമ്പാട്ട്, ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർഒസി ഡി, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ.അനൂപ് കളത്തിത്തറ OSJ, അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, അതിരൂപത യൂത്ത് കമ്മീഷൻ…
മൈലം: KLCA മൈലം യൂണിറ്റ് വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ പ്രദീപ് ആന്റോ,രൂപത വൈസ് പ്രസിഡന്റ് അനിത സി. ടി, മുൻ രൂപത വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു .
പാലാരിവട്ടം: ആഗോള കത്തോലിക്കാ സഭയുടെ മഹാ ജൂബിലി ആഘോഷത്തിന് സമാപനo കുറിച്ചുകൊണ്ടുള്ള ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഒരു കാരുണ്ണ്യോത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒരു സ്നേഹ സ്മരണ പുൽക്കൂടിനാണ് സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റർഇത്തവണ രൂപം കൊടുക്കുന്നത്. ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ നിർമിക്കുന്ന 215-)മത്തെ ഈ വീടിന്റെ ശിലാസ്ഥാപനം എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉത്ഘാടനം ചെയ്തു. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കൗൺസിലർ ഗേളി റോബർട്ട്,അർപ്പിത കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ. സുനിത മിഞ്ച്, ഹൗസ് ചലഞ്ച് കോഡിനേറ്റർ ലില്ലി പോൾ, സിസ്റ്റർ മേരി എബ്രഹാം, പാലാരിവട്ടം ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് ഷിജു ജോർജ് തോമസ് , ജിജി റോസ്, ഏലിയാമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ദിവാകരൻ കമ്മത്തിനും ജയ കുമാരിക്കും വേണ്ടിയാണ് ഈ സ്നേഹ ഭവനം നിർമ്മിക്കുന്നത്.
കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചിൻ കാർണിവൽ കമ്മിറ്റിയോട് ചേർന്നുകൊണ്ട് ‘O Natal Bom Natal’ ഓൾ കേരള കരോൾ കോമ്പറ്റീഷൻ നടത്തപ്പെട്ടു. പ്രശസ്ത ഗായകനായ ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. കൺവീനർ ഫാ. ജോഷി ഏലശ്ശേരി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ജോർജ് നിർമൽ, പ്രിൻസ് ജോസഫ്, ടീന മേരി എബ്രഹാം എന്നിവർ അടങ്ങിയ പാനലാണ് മത്സരത്തിൻ്റെ വിധിനിർണയം നടത്തിയത്. മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങ് കൊച്ചി രൂപത മെത്രാൻ ആൻ്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. ഒന്നാം സമ്മാനമായ 25,025 രൂപയ്ക്കും ട്രോഫിക്കും ഓച്ചൻതുരുത്ത് ടീം അർഹരായി. രണ്ടാം സമ്മാനമായ 20,025 രൂപയും ട്രോഫിയും എ ആർ ബാൻഡും, മൂന്നാം സമ്മാനമായ 15,025 രൂപയും ട്രോഫിയും സെൻ്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി ടീമും കരസ്ഥമാക്കി. ജോയിൻ്റ് കൺവീനർ ജിക്സൺ പീറ്റർ, സിൽവെസ്റ്റർ…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം മുസിരീസ് ആംഫി തിയേറ്ററിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗം മുസരീസ് ഹെറിറ്റേജ് പ്രോജക്ട് ഡയറക്ടർ ഷാരോൺ വീട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തീയ ഭക്തിഗാന ഗായകൻ പീറ്റർ ചേരാനല്ലൂർ വിശിഷ്ടാതിഥിയായിരുന്നു. കിഡ്സ് എസ് എച്ച.ജി സംരംഭകർക്കായി ഒരു കോടി രൂപയുടെ ലോൺ വിതരണം ബാങ്ക് ഓഫ് ഇന്ത്യ മൂത്തകുന്നം അസിസ്റ്റൻറ് മാനേജർ ഹിമ ചന്ദ്ര് നിർവഹിച്ചു. കൊടുങ്ങല്ലൂർ വാർഡ് കൗൺസിലർമാരായ ഷൈബി ജോസഫ്, വി എം ജോണി എന്നിവരെ കിഡ്സ് ആദരിക്കുകയും, അവർ ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. കിഡ്സ് അസോ. ഡയറക്ടർ ഫാ. വിനു പീറ്റർ സ്വാഗതവും കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ നന്ദിയും പറഞ്ഞു. തൃശ്ശൂർ എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന കിഡ്സിന്റെ…
പറവൂർ: ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്ക യുളവാക്കുന്നതാണെന്നും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ മതേതരത്വത്തോടുള്ള വെല്ലുവിളി ആണെന്നും കെ എൽ സി എ കോട്ടപ്പുറം രൂപത സെക്രട്ടറിയേറ്റ്. കൈസ്തവർക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ വാട്സാപ്പ് സർക്കാർ ബ്ലോക്ക് ചെയ്‌തിരുക്കുന്നു, ഇതിനെതിരെ KLCA രൂപതാ സമിതിയുടെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു . രൂപതകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ,E.D ഫ്രാൻസീസ്, അലക്സ് താളു പാടത്ത്, ജോൺസൺ മങ്കുഴി, കൊച്ചുത്രേസ്യ, ജോസഫ് കോട്ടപറമ്പിൽ, ഡഗ്ലസ് ആന്റണി, ജിനി ജയ്സൺ, ടോമി തൗണ്ടശ്ശേരി, പോൾസൺ ചക്കാലക്കൽ, ജെയിംസ് ഇലഞ്ഞി വേലിൽ എന്നിവർ പ്രസംഗിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
