Author: admin

പുതുവത്സര രാത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ വോണ്ടൽചർച്ചിൽ പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 1872-ലാണ് ഈ പള്ളിയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്.

Read More

ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.

Read More

യുവ കത്തോലിക്കരും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത 48-ാമത് യൂറോപ്യൻ മീറ്റിംഗിന് സമാപനം. ഡിസംബർ 28 മുതൽ നടന്നു വരുന്ന സമ്മേളനത്തിന് 2026 ജനുവരി 1നു സമാപനം കുറിചു. 18-35 വയസ്സ് പ്രായമുള്ള 15,000 യുവജനങ്ങളിൽ യുദ്ധഭൂമിയായ യുക്രൈനിൽ നിന്നുള്ള ആയിരത്തോളം യുക്രേനിയൻ യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. “സഭയിലും മനുഷ്യകുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുക” എന്ന ദൗത്യത്തോടെ 1940-ൽ സ്ഥാപിതമായ ടൈസ് എക്യുമെനിക്കൽ കമ്മ്യൂണിറ്റിയാണ് പരിപാടി ഒരുക്കിയത്.

Read More

വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ

Read More

2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. പ്രത്യാശയുടെ ജൂബിലി വർഷമായ 2025 -ൽ വിശ്വാസത്തെ പ്രതി മരിച്ചവരിൽ വൈദികർ, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവർ ഉൾപ്പെടുന്നു.

Read More

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.

Read More

കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി KRLCC Latin Day ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം MP Sir Stephen Timms ഉദ്‌ഘാടനം ചെയ്തു

Read More

ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

Read More

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.

Read More

സിനിമ / പ്രൊഫ.ഷാജി ജോസഫ് രസകരമെന്നു പറയട്ടെ, ‘ലിയാരി’ എന്ന പേര് ‘ലിയാര്‍’ എന്ന ശ്മശാനത്തില്‍ നിന്നാണ് വന്നത്. അത് ശ്മശാനങ്ങളില്‍ വളരുന്ന ഒരു മരമാണ്. ഈ പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് നിരവധി ശവക്കുഴികള്‍ ഉണ്ടായിട്ടുണ്ട്. ലിയാരിയുടെ ഈ ലോകത്താണ് റഹ്മാന്‍ ദകൈത്ത് ജനിച്ചത്. 2001നും 2009നും ഇടയില്‍, പാക്കിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെട്ട കുറ്റവാളികളില്‍ ഒരാളായിരുന്നു റഹ്മാന്‍ ദകൈത്ത്. റഹ്മാന്റെ കുപ്രസിദ്ധിയുടെ കഥകള്‍ പാക്കിസ്ഥാനിലെ ലിയാരിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സെല്ലുലോയിഡിലേക്കും എത്തിയിരിക്കുന്നു.യഥാര്‍ഥ ജീവിതത്തിലെയും അധോലോകത്തിലെയും കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആദിത്യ ധറിന്റെ ‘ധുരന്ധര്‍’ എന്ന സിനിമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാനിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്ഷയ് ഖന്ന ജീവന്‍ നല്‍കിയ പാക്കിസ്ഥാന്‍ ഗുണ്ടാ നേതാവ് റഹ്മാന്‍ ദകൈത്താണ്. ചിത്രത്തില്‍ അക്ഷയ് ഖന്ന പ്രത്യക്ഷപ്പെടുന്ന ഒരു നൃത്ത രംഗം ഇതിനോടകം വൈറലുമായി കഴിഞ്ഞു. ചിത്രത്തില്‍ അക്ഷയ് ഖന്നയുടെ…

Read More