Author: admin

മുംബൈ :അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. 4൦ വസ്തുക്കളാണ് കണ്ടുകെട്ടിയത് .മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കള്‍ ഉൾപ്പടെയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഒക്ടോബര്‍ 31-ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി എം എല്‍ എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടെത്തുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.

Read More

ലക്‌നൗ: സനാതനധർമ്മം പൂണ്ട് വിളയാടുന്ന യോഗിയുടെ യു പിയിൽ കൂലി ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.അമേഠിയില്‍ ആണ് സംഭവം . ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്താവുന്നത്. ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേർന്നാണ് കൊല നടത്തിയത്. വയലിൽ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീർത്തി പറയുന്നത്.

Read More

വത്തിക്കാൻ : മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണത്തോടനുബന്ധിച്ചു ആഞ്ചലസിൽ നടന്ന ചടങ്ങിൽ , ലിയോ പതിനാലാമൻ പാപ്പ പുനരുത്ഥാന പ്രത്യാശയെയും മരിച്ചുപോയവരെ ഓർക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു . ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, സഭ എല്ലാ വിശുദ്ധരുടെയും തിരുനാളും മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണവും ആഘോഷിക്കുന്ന നവംബറിന്റെ ആദ്യ ദിവസങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പ സംസാരിച്ചു. ഈ ദിവസങ്ങളിൽ, “ക്രൂശിക്കപ്പെട്ട യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം നമ്മുടെ ഓരോരുത്തരുടെയും വിധിയിലേക്ക് വെളിച്ചം വീശുന്നു” എന്ന് അദ്ദേഹം പറഞ്ഞു. യോഹന്നാന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട്, അദ്ദേഹം യേശുവിന്റെ വാക്കുകൾ ഓർമ്മിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ഇതാണ്, അവൻ എനിക്ക് തന്നതിൽ ഒന്നും ഞാൻ നഷ്ടപ്പെടുത്തരുത്, മറിച്ച് അവസാന ദിവസം അതിനെ ഉയിർപ്പിക്കണം.” ഈ ഭാഗത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, “ദൈവത്തിന്റെ ആശങ്കകളുടെ കേന്ദ്രബിന്ദു വ്യക്തമാണ്” എന്ന് മാർപ്പാപ്പ എടുത്തുപറഞ്ഞു, അതായത്, “ആരും എന്നെന്നേക്കുമായി നശിക്കരുത് എന്നും എല്ലാവർക്കും അവരുടേതായ…

Read More

തിരുവനന്തപുരം: വര്‍ക്കലയില്‍ വച്ചു ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് . ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തെറിപ്പിച്ചത് . പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു . പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ച്‌ . ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു . എ​സ്ഐ​ടി. എ​സ്.​പി. ശ​ശി​ധ​ര​നാ​ണ് എ​ൻ. വാ​സു​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. വാ​സു​വി​ന്‍റെ പി​എ ആയിരുന്ന സു​ധീ​ഷ് കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റി​ന് പി​ന്നാ​ലെ​യാ​ണ് വാ​സു​വി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തത്. എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്നാണ് വിവരം .അതേസമയം ,ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ മോ​ഷ​ണ​ക്കേ​സി​ൽ പ്രതി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്നുണ്ടാകും . റി​മാ​ൻ​ഡി​ൽ ഉ​ള്ള പ്ര​തി​യു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി കോ​ട​തിയെ സ​മീ​പി​ക്കും. പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കുമെന്നറിയുന്നു .

Read More

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

Read More

കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്നും അറിവാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

Read More

1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം. ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിത ടീം നേടിയെടുത്തിരിക്കുന്നത്.

Read More

ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു.

Read More