Author: admin

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്

Read More

കമ്മീഷൻ സെക്രട്ടറി Rev. Fr. Marydasan OCD യുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ Rev. Fr. Benedict OSJ, Rev. Fr. Thomas Shibi ODeM, Rev. Sr. Rose Mary FDZ എന്നിവരാണ് സ്കൂൾ സന്ദർശിച്ചത്.

Read More

കൊച്ചി : ധന്യ മദർ എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ വരുന്ന പേപ്പൽ പ്രതിനിധി മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ സ്വീകരിച്ചു. സിറ്റിസി മദർ ജനറൽ സി.ഷഹില ,വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ.സ്റ്റാൻലി മാതിരപ്പള്ളി,സാബു ജോർജ്,റോക്കി എട്ടുരുത്തിൽ,ബെന്നി പാപ്പച്ചൻ,ജോർജ് നാനാട്ട്,ഫാ യേശുദാസ് പഴമ്പിള്ളി,സി. സൂസി കിണറ്റിങ്കൽ എന്നിവരും ഒപ്പം .

Read More

ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്.

Read More

എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

Read More

വത്തിക്കാൻ : 2025 നവംബർ 4, ചൊവ്വാഴ്ച, വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാന്റെ ഡിക്കാസ്റ്ററി (DDF), “സഹരക്ഷക” (Co-Redemptrix), “എല്ലാ കൃപകളുടെയും മദ്ധ്യസ്ഥ” (Mediatrix of all graces) എന്നീ സ്ഥാനപ്പേരുകൾ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. ഇത്തരം പ്രയോഗങ്ങൾ ലോകത്തിന്റെ ഏക രക്ഷകനും മദ്ധ്യസ്ഥനുമായ യേശുക്രിസ്തുവിന്റെ അനന്യവും ആവർത്തിക്കാനാവാത്തതുമായ പങ്കിനെ മറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഡിഡിഎഫ് ഊന്നിപ്പറഞ്ഞു.​’മാതേർ പോപുലി ഫിദേലിസ്’ (വിശ്വാസികളുടെ അമ്മ – The Mother of the Faithful People) എന്ന തലക്കെട്ടിലുള്ള പുതിയ ഒരു പ്രബോധന കുറിപ്പിൽ, “സഹരക്ഷക” എന്ന പദം “എപ്പോഴും അനുചിതമാണ്” എന്ന് ഡിഡിഎഫ് പറഞ്ഞു. കാരണം, ക്രിസ്തു തനിച്ചാണ് തന്റെ മരണത്തിലൂടെയും ഉയിർപ്പിലൂടെയും മനുഷ്യരാശിയെ വീണ്ടെടുത്തത് എന്ന രക്ഷയുടെ അടിസ്ഥാന സത്യത്തെ അത് ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്.​ അതുപോലെ, “മദ്ധ്യസ്ഥ” എന്ന പദം ക്രിസ്തുവിൽ നിന്ന് സ്വതന്ത്രമായ ഒരു മദ്ധ്യസ്ഥ ശക്തി മറിയത്തിനുണ്ടെന്ന് സൂചിപ്പിക്കും വിധം വ്യാഖ്യാനിക്കുന്നതിനെതിരെയും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു.…

Read More

മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ൽ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ണ്ണ​പ്പു​റം ക​ഞ്ഞി​ക്കു​ഴി വെ​ള്ളാ​പ്പി​ള്ളി​ൽ അ​ൻ​വ​ർ ന​ജീ​ബിനെ​തി​രെ​യാ​ണ് (25) പേ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇന്നലെ രാ​ത്രി എ​ട്ടോ​ടെ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം സി​ഗ്ന​ലി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പാ​ലാ​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷം​ഷ​ബാ​ദ് സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ സ​ഞ്ച​രി​ച്ച കാ​ർ പെ​രു​മ്പാ​വൂ​രി​ൽ വ​ച്ച് ലോ​റി​യി​ൽ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അതിക്രമം . പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു കാ​റി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ലോ​റി​യി​ലെ ഡ്രൈ​വ​ർ വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു നേ​രെ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ൻറെ ലൈ​റ്റു​ക​ളും മ​റ്റും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നു മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിന് എസ്എസ്കെ ഫണ്ട് അനുവദിച്ചു. ആദ്യ ഗഡുവായ 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് . ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ആദ്യ ഗഡു ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണിത്. കേരളം സമർപ്പിച്ച 109 കോടിയിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി 17 കോടിയാണ് ലഭിക്കാനുള്ളത്. തടഞ്ഞുവെച്ച ഫണ്ട് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിര്‍ണ്ണായക നിലപാടറിയിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നിലപാടെടുത്തത്.

Read More

പട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 121 മണ്ഡലങ്ങളിലേക്കുള്ള 1314 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത് . പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദപ്രചാരണമാണ്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. പതിനാലിനാണ് ഫലപ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത് . ഇന്ത്യന്‍ പ്രതിരോധ സേനയിലും ജാതി മേധാവിത്വമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. പത്ത് ശതമാനം വരുന്ന ഉന്നത ജാതിക്കാരാണ് പ്രതിരോധ സേനയേയും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

Read More