കൊച്ചി :മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ആരംഭിച്ച “Canticle Garden” (കാന്റിക്കിൾ ഗാർഡൻ) ഹരിത പദ്ധതിക്ക് തുടക്കമായി. ദൈവാലയമുറ്റവും പരിസരവും മനോഹരമായ ചെടികൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്നതിനായാണ് ഈ പദ്ധതി. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പ്രകൃതിസ്നേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് ഈ വേറിട്ട നന്മയ്ക്ക് തുടക്കം കുറിച്ചത്.ഇടവക വികാരി ഫാ. ഷാജു കുരിശിങ്കൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ. ഡയസ് വലിയമരത്തിങ്കൽ, ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ, അൽമായ ശുശ്രൂഷ സമിതി കൺവീനർ, ജോയിന്റ് കൺവീനർ, മറ്റ് സമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Trending
- ദൈവം നൽകിയ കഴിവുകൾ പരസ്പരം സേവിക്കുന്നതിനായി വിനിയോഗിക്കണം: കത്തോലിക്കാ ജീവകാരുണ്യ പ്രവർത്തകരോട് ലെയോ പതിനാലാമൻ പാപ്പാ
- ദൈവദാസൻ അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേക വാർഷികം ഇന്ന്
- മനുഷ്യനും പ്രകൃതിക്കും നന്മയേകാൻ ദൈവിക താലന്തുകൾ ഉപയോഗിക്കണം: ലെയോ പതിനാലാമൻ പാപ്പ
- സാമൂഹിക പ്രവർത്തന മികവ്; സിബി ജോയിക്ക് സേവന അവാർഡ്
- മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ബിജെപി നേതാവിന്റെ പരാമർശം; ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ
- പാപ്പയ്ക്ക് നേരെ വിശ്വാസി എറിഞ്ഞ ജപമാല മുഖത്തു തട്ടി; ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് ലെയോ പതിനാലാമൻ
- പാക്കിസ്ഥാനിൽ പത്തു മാസത്തിനിടെ 84 ന്യൂനപക്ഷ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി
- വയോധികരെ ചേർത്തുപിടിക്കുന്ന ഭവനങ്ങൾ കാരുണ്യത്തിന്റെ മരുപ്പച്ചകൾ: ലെയോ പതിനാലാമൻ പാപ്പ

