കൊച്ചി : സാമൂഹിക, മാധ്യമ, ബോധവൽക്കരണ രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് സിബി ജോയിയെ സേവന അവാർഡിന് തിരഞ്ഞെടുത്തു.
ഐ.എം.എ. മധ്യകേരള, ജനസേവ ശിശുഭവൻ, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം, കേരള ആക്ഷൻ ഫോഴ്സ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷംതോറും സാമൂഹിക രംഗത്തെ മാതൃകാ പ്രവർത്തകർക്ക് നൽകിവരുന്ന അവാർഡിനാണ് സിബി ജോയി അർഹനായത്.
മാധ്യമപ്രവർത്തനം, സാമൂഹിക പ്രവർത്തനം, ബോധവൽക്കരണം, കാർഷിക മേഖല എന്നിവയിൽ കാൽനൂറ്റാണ്ടിലേറെയായി നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.ഡോ. കെ. ലേഖ, ഡോ. വിജയകുമാർ, ഡോ. ജോബി തോമസ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഡിസംബർ 8-ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് അവാർഡ് സമ്മാനിക്കും.

