- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
ലത്തീൻ പാത്രിയാർക്കേറ്റിന്റെ വസ്തുവകകൾ കൈയേറ്റം ചെയ്തതിനെതിരെ സൈനിക, സിവിൽ നേതൃത്വങ്ങളുമായി സഭാനേതൃത്വം ചർച്ച നടത്തി. ഇക്കാര്യം ഏപ്രിൽ 23ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റ് സ്ഥിരീകരിച്ചു.
മണ്ണെണ്ണയുടെ വില വർദ്ധനവ് പിൻവലിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഏപ്രിൽ 26 ഞായറാഴ്ച 8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്കും.
സാമൂഹിക ഗവേഷണരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 11 ഗ്രന്ഥങ്ങളും ഇരുന്നൂറോളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ എൻ വി പൈലി സ്മാരക മാധ്യമ പുരസ്കാരം ജീവൻ ടി വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായക്ക് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു.
ലെബനോനിലെ ഡെബെൽ ഗ്രാമത്തിൽ ഇസ്രായേൽ സൈനികർ തകർത്ത കുരിശ് പുനഃസ്ഥാപിച്ച ഇറ്റാലിയൻ സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്രായേൽ പ്രതിരോധ സേനയിലെ (IDF) സൈനികൻ അശുദ്ധമാക്കി നശിപ്പിച്ച ക്രൂശിത രൂപം, ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ (UNIFIL) ഇറ്റാലിയൻ സൈനികരാണ് പുനഃസ്ഥാപിച്ചത്.
മാനവരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്, ലോകത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളാന് കത്തോലിക്കാ സഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില് നിന്ന് തുടങ്ങി, ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ഇറാന് ഉള്പ്പെടെയുള്ള പശ്ചിമേഷ്യന് മേഖലകളില് പുകയുന്ന യുദ്ധാഗ്നി വരെ എത്തിനില്ക്കുമ്പോള്, സഭ ഉയര്ത്തുന്ന സമാധാന സന്ദേശങ്ങള്ക്ക് പ്രസക്തിയേറുകയാണ്. ഓരോ യുദ്ധവും പരാജയപ്പെടുന്നത് മനുഷ്യത്വമാണെന്ന യാഥാര്ത്ഥ്യം സഭ വീണ്ടും വീണ്ടും ലോകത്തെ ഓര്മ്മിപ്പിക്കുന്നു.
ഇന്നത്തെ സാഹചര്യത്തില് ക്രൈസ്തവര്ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്ത്തലുകള്ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം ചെയ്യാന് പോലും മടിക്കാത്ത രാഷ്ട്രീയ അധികാരികളുടെയും ഗവണ്മെന്റുകളുടെയും മുന്പില് നമ്മുടെ നിലപാട് എന്തായിരിക്കും….? ലൂയിസ് തണ്ണിക്കോട്ട് അന്ധകാര ശക്തികളോട് അപ്രിയ സത്യങ്ങള് പറയുന്നത്, ആപല്ക്കരമാണ്. ചിലപ്പോള് ജീവന് തന്നെ വിലയായ് കൊടുക്കേണ്ടി വന്നേക്കാം. ചരിത്രം അത്തരം കഥകള് നമ്മോട് പറയുന്നുണ്ട്. അതില് ഒരാളാണ് സോക്രട്ടീസ്. ആതന്സിലെ ആസ്ഥാന ദൈവങ്ങളെ നിരാകരിച്ചതിനും, അധികാരികളെ ചോദ്യം ചെയ്യാന് ചെറുപ്പക്കാരെ പ്രേരിപ്പിച്ചതിനുമാണ് സോക്രട്ടീസിനു വധശിക്ഷ ലഭിച്ചത്. അങ്ങിനെ ഭരണകൂടങ്ങളോട് കലഹിച്ച് വധശിക്ഷ ഏറ്റുവാങ്ങിയവരുടെ നീണ്ട നിരയുണ്ട് ചരിത്രത്തില്, അത് ഇപ്പോഴും തുടരുന്നുമുണ്ട്. യേശു തമ്പുരാന് ഇതിന് മറ്റൊരു ഉദാഹരണം ആണ്. മതവും ഭരണകൂടവും കൈകോര്ത്തു നിന്ന, അവിശുദ്ധ കൂട്ടുകെട്ടായിരുന്നു അക്കാലത്തെ ഭരണാധികാരികള്.ഭരണത്തിന്റെ പല്ചക്രങ്ങളില് ഞെരിഞ്ഞമര്ന്ന പാവങ്ങളോട്, കരളും കരുണയും ഇല്ലാതെ പെരുമാറിയതിനെയും, മൂല്യം നഷ്ടമായ മതസംവിധാനങ്ങളെ ചോദ്യം ചെയ്തതിനുമാണ്, യേശുതമ്പുരാനെ മത- ഭരണകൂടം കാല്വരി മലയില് കുരിശില് തറച്ച് കൊന്നതും. പറഞ്ഞു…
വിശ്വാസവും ജീവിതവും തമ്മിലുള്ള അതിര്വരമ്പുകള് മായുന്ന നിമിഷങ്ങളുണ്ട്. ചിലപ്പോള് ഒരു പുരാതന വചനഭാഗം നൂറ്റാണ്ടുകള്ക്കിപ്പുറം നമ്മുടെ തന്നെ ജീവിതവഴികളില് മാംസം ധരിച്ചു പ്രത്യക്ഷപ്പെട്ടേക്കാം. ലൂക്കായുടെ സുവിശേഷത്തിലെ വിഖ്യാതമായ എമ്മാവൂസ് യാത്ര വെറുമൊരു ചരിത്ര വിവരണമല്ല; അത് ഓരോ മനുഷ്യന്റെയും ജീവിതയാത്രയിലെ നിരാശയുടെ നിമിഷങ്ങളില് ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ നേര്ചിത്രമാണ്. ക്രിസ്തുവിന്റെ മരണശേഷം പ്രത്യാശകള് അസ്തമിച്ച് ജറൂസലേം വിട്ടകന്ന ആ രണ്ടു ശിഷ്യന്മാരുടെ ഹൃദയവേദന ഇന്നും പല രൂപത്തില് നമ്മെ പിന്തുടരുന്നു. വഴിമുട്ടി നില്ക്കുന്ന ജീവിതയാത്രകളില് അപ്രതീക്ഷിതമായി കടന്നുവരുന്ന അപരിചിതര് എങ്ങനെ നമ്മുടെ കാവല്ദൈവങ്ങളായി മാറുന്നു എന്ന് തെളിയിക്കുന്ന ഒരു അനുഭവസാക്ഷ്യമാണ് ഈ ലേഖനം. പുരാതനമായ ആ എമ്മാവൂസ് വഴികളെയും, പതിറ്റാണ്ടുകള്ക്ക് മുമ്പ് കേരളത്തിലെ ഒരു ദേശീയപാതയില് തനിക്കുണ്ടായ ഒരു ഹൃദയസ്പര്ശിയായ യാത്രാനുഭവത്തെയും ലേഖകന് ഇവിടെ കോര്ത്തിണക്കുന്നു.
എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
