- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലക ശക്തികളാണെന്നും വിദ്യഭ്യാസപരമായ ഔന്നത്യത്തിനൊപ്പം സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും യുവജനങ്ങൾ നേതൃത്വം നൽകണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് അഭിപ്രായപ്പെട്ടു. എറണാകുളം ആശിർഭവനിൽ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ സ്വർഗപ്രവേശനത്തിൻ്റെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്നതിന് പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പ സവിശേഷ ജൂബിലി വർഷം (10 ജനുവരി 2026 – 10 ജനുവരി 2027) പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ, ഫ്രാൻസിസ്ക്കൻ ചൈതന്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനെകുറിച്ച് ചിന്തിക്കുന്നതിന് KTA ഒരു വെബിനാർ സീരീസ് ഒരുക്കുന്നു.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കണം. അംശാദായം പഴയ നിലയിലേയ്ക്ക് പുനസ്ഥാപിക്കണം. തണൽ പദ്ധതി പുനരാരംഭിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംസം ഗ്രാൻഡ് കാലോചിതമായി കൂട്ടണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം പാസാക്കിക്കൊണ്ട് കേരള മത്സ്യത്തൊഴിലാളി ഫോറം (കെ എം റ്റി എഫ് ) സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു.
ഡോ. രാജി സി.ജി, അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വകുപ്പ്, അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി, ചീഫ് മിനിസ്റ്ററുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. ആർ. ബിന്ദു യിൽ നിന്ന് ഏറ്റുവാങ്ങി.
നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ കെ സി ബി സി, മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 10 മുതൽ 18 വരെ വയസ്സുള്ള വിദ്യാർതികൾക്കായ് നാടക ശിൽപ്പശാല നടത്തപ്പെടുന്നു
സിസിബിഐ വൊക്കേഷൻ കമ്മീഷൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാം, പുരോഹിതരുടെയും സന്യസ്ത രൂപീകരണത്തിൽ ഒരു മാതൃകാപരമായ മാറ്റത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു. പാരമ്പര്യ രീതിയിലുള്ള പരിശീലനത്തെക്കാൾ കൂടുതൽ സമഗ്രവും പരിവർത്തനപരവുമായ സമീപനത്തിലേക്ക് നീങ്ങാൻ സഭാ നേതാക്കളെ പ്രേരിപ്പിക്കുന്നു.
ആധുനിക യൂറോപ്പിന്റെ സ്ഥാപക പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന അഡെനോവർ, ഡി ഗാസ്പെരി, ഷൂമാൻ തുടങ്ങിയ വ്യക്തികളിൽ നിന്ന് രാഷ്ട്രീയ പ്രചോദനം ഉൾക്കൊണ്ട യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗങ്ങളുമായി പരമ്പരാഗതമായി തുടരുന്ന, പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക്, ഈ വർഷം അവസരമൊരുങ്ങിയതിൽ ലിയോ പതിനാലാമൻ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് , വത്തിക്കാനിൽ വച്ച്, കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ന് നല്ലയിടയനായ യേശുവിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്ന ആഗോള ദൈവവിളി ദിനത്തിന് മുന്നോടിയായി, ഏപ്രിൽ 24 ന് വൈകുന്നേരം, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ, ദൈവവിളികൾക്കുവേണ്ടി, പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തി. റോം രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദസാരെ റെയ്ന, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
തീക്ഷ്ണതയാർന്ന പ്രവർത്തനം കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നു അറിയപ്പെട്ട കപ്പൂച്ചിൻ സന്യാസ വൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ ധന്യ പദവി പ്രഖ്യാപനം കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ പ്രഖ്യാപന ചടങ്ങും തിരുക്കർമങ്ങളും നടത്തപ്പെട്ടു. രാവിലെ 9.30നു തിയോഫിനച്ചൻറെ സമാധിയിൽ ദീപം തെളിച്ചു പ്രാർത്ഥനാശുശ്രൂഷയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടൊപ്പമായിരുന്നു, ധന്യപദവി പ്രഖ്യാപനം.
1533-ൽ സുവിശേഷവൽക്കരണം ആരംഭിച്ച് ഏകദേശം 500 വർഷങ്ങൾക്ക് ശേഷം, 2033-ൽ അര സഹസ്രാബ്ദ ജൂബിലി ആഘോഷിക്കുന്ന. വിയറ്റ്നാമിലെ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാരായ മെത്രാന്മാർ, വത്തിക്കാനിൽ ആദ് ലിമിന സന്ദർശത്തിനായി എത്തിച്ചേർന്നു. ഏപ്രിൽ 20 മുതൽ 25 വരെയുള്ള തീയതികളിലായിട്ടാണ്, സന്ദർശനം നടക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
