വത്തിക്കാൻ: മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്.മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ്, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്. 2025 ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും.അതേസമയം ഡിക്കസ്റ്ററിയുടെ കാര്യദർശിയായി അടുത്ത അഞ്ചു വർഷത്തേക്ക് ഇൽസോൺ ഡി ജെസുസ് മൊന്തനാരിയെയും പാപ്പാ നിയമിച്ചു. ഉപകാര്യദർശിയായി, അടുത്ത അഞ്ചു വർഷത്തേക്ക്, മോൺസിഞ്ഞോർ ഇവാൻ കോവാക്കിയെയും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
Trending
- ഡല്‍ഹി സ്ഫോടനം; 13 മരണം സ്ഥിരീകരിച്ചു, 30ഓളം പേർക്ക് പരുക്ക്
- പൊന്തിഫിക്കൽ ഭവനത്തിനു പുതിയ ഉപാധ്യക്ഷൻ
- കെസിയ ഹോപ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
- വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ പോസ്റ്റൽ കവർ പുറത്തിറക്കി
- സ്വര്‍ണ വില ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ
- തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് ഡിസം. 9, 11 തീയതികളിൽ; വോട്ടെണ്ണൽ 13-ന്
- സത്യം എന്നായാലും പുറത്തുവരും: ബിഷപ് ഡോ. അലക്സ് വടക്കുംതല
- രണ്ടാം ഘട്ടത്തിനൊരുങ്ങി ബിഹാര്‍; നാളെ വോട്ടെടുപ്പ്
