വത്തിക്കാൻ സിറ്റി : സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നുവെന്നും, അപ്രകാരം അവർക്ക് ദൈവസ്നേഹം അനുഭവിക്കുവാനുള്ള മാർഗമായി നാം തീരുന്നുവെന്നും എടുത്തു പറഞ്ഞുകൊണ്ട്, സമൂഹമാധ്യമമായ എക്സിൽ (X) ലിയോ പതിനാലാമൻ പാപ്പാ സന്ദേശം പങ്കുവച്ചു.
“അവശത അനുഭവിക്കുന്നവർക്ക് നൽകുന്ന പ്രായോഗിക സഹായം, അവർക്ക് ദൈവസ്നേഹം അനുഭവിക്കാൻ അവസരം നൽകുകയും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള വഴി തുറക്കുകയും ചെയ്യുന്നു. അതേസമയം, നമ്മുടെ സഹോദരീസഹോദരന്മാരിൽ ക്രിസ്തുവിനെ കാണാനും, അവനെ സേവിക്കാനും പരിശ്രമിക്കുമ്പോൾ. കർത്താവിന്റെ ശരീരവുമായി സമ്പർക്കം പുലർത്താൻ നമ്മെ പ്രാപ്തരാക്കുന്നു (മത്തായി 25:31-46). ഈ വിധത്തിൽ, നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ഇടയിൽ സന്നിഹിതനായിരിക്കുന്ന കർത്താവുമായുള്ള ഒരു പരസ്പര കൂടിക്കാഴ്ചയായി മാറുന്നു.”
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

