വത്തിക്കാന് സിറ്റി: പരിശുദ്ധ പിതാവിന്റെ സംരക്ഷണച്ചുമതലയുള്ള സ്വിസ്സ് ഗാർഡുകളുടെ വാർഷിക പ്രതിജ്ഞാച്ചടങ്ങുകൾ മെയ് 6 ബുധനാഴ്ച വൈകുന്നേരം നടക്കാനിരിക്കെയാണ് പാപ്പാ ഈയൊരു കൂടിക്കാഴ്ച അനുവദിച്ചത്.
പരിശുദ്ധ സിംഹാസനവും സ്വിറ്റസർലണ്ടും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ചും, പരിശുദ്ധ പിതാവിന്റെ സംരക്ഷണചുമതലയുള്ള പൊന്തഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ വിശ്വസ്തതാപൂർവ്വമായ സേവനത്തെ പരാമർശിച്ചും ലിയോ പതിനാലാമൻ പാപ്പായും സ്വിസ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗുയ് പാർമലിനും.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ഗുയ് പാർമലിൻ കണ്ടുമുട്ടി.
ഉക്രൈനിലേയും മദ്ധ്യപൂർവ്വദേശങ്ങളിലെയും സംഘർഷങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യപ്പെട്ടുവെന്ന് വിശദീകരിച്ച പരിശുദ്ധ സിംഹാസനം, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച പ്രവർത്തിക്കാനുള്ള താത്പര്യവും ചർച്ചകളിൽ പരാമർശിക്കപ്പെട്ടതായും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Trending
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
