വത്തിക്കാൻ സിറ്റി: അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി.
അപ്പസ്തോലന്മാരുടെയും ആദ്യകാല സഭയുടെയും കാര്യത്തിലെന്നപോലെ, ദരിദ്രരെയും ഏറ്റവും ആവശ്യക്കാരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം വ്യക്തിപരവും, സ്ഥാപനപരവുമായ തലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക സ്വാഭാവികമാണെന്നും, എന്നാൽ നിരുത്സാഹപ്പെടാതെ, ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണമെന്നു പാപ്പാ പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിൽ, ജീവ കാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ പ്രകടമാകുന്ന വിവിധ വെല്ലുവിളികളിൽ നിന്ന്, ഈ സംഘടനകളും മുക്തമല്ലെന്നും, എന്നാൽ അത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ്, “ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്!” എന്ന യേശുവിന്റെ ശബ്ദം കേൾക്കാൻ നാം പഠിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു.
“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്” ശരിയാണെന്നും പാപ്പാ പറഞ്ഞു. അയൽക്കാരനെ ആധികാരികമായി സ് നേഹിക്കുന്നവർ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാപ്പാ അടിവരയിട്ടു. അംഗങ്ങളുടെ ജീവിത സാക്ഷ്യത്തിനും പാപ്പാ നന്ദിയർപ്പിച്ചു. സംഘടനയുടെ ദൗത്യങ്ങൾക്ക് പാപ്പാ ആശംസകളും നേർന്നു.
Trending
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
