കൊച്ചി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകും.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും കെഎൽസിഎ നേതാക്കൾ തിങ്കളാഴ്ച്ച വീണ്ടും മുതലപ്പൊഴി സന്ദർശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , ഭാരവാഹികളായ നൈജു അറക്കൽ , പൈലി ആലുങ്കൽ , ഉഷ ലാസർ , കോൺക്ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു , അഡ്വ ജസ്റ്റിൻ കരിപാട്ട് , ബേബി ജി ഭാഗ്യോദയം ,വിൻസ് പെരിഞ്ചേരി, മിനിമോൾ ടൈറ്റസ് , പൂവം ബേബി , സാബു കാനയ്ക്കാപള്ളി , സിബി ജോയി , പ്രകാശ് പീറ്റർ , വിൻസെന്റ് വട്ടപറമ്പിൽ , ലൂയിസ് തണ്ണിക്കോട്ട് എന്നിവർ പ്രസംഗിച്ചു .

