വത്തിക്കാൻ സിറ്റി: യുദ്ധങ്ങൾ മാനവികതയിലും ദൈവസൃഷ്ടിയായ ലോകത്തും ഏൽപ്പിക്കുന്ന വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് ഓർമിപ്പിച്ച് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ ജി. താഗ്ലെ.
കർത്താവിന്റെ രൂപാന്തരീകരണ തിരുനാളായ ഓഗസ്റ്റ് 6-ന് ഡികാസ്റ്ററിയുടെ കീഴിലുള്ള പ്രൊപ്പഗാന്താ ഫീദെ കൊട്ടാരത്തിലെ വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ചാപ്പലിൽ വിശുദ്ധ ബലി അർപ്പിച്ച വേളയിലാണ് കർദ്ദിനാൾ താഗ്ലെ യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അനുസ്മരിച്ചത്.ദൈവസൃഷ്ടിയായ ലോകത്തെ യുദ്ധം വികൃതമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ യഥാർഥ രൂപാന്തരീകരണം സാധ്യമാക്കുന്നത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ആണവബോംബാക്രമണത്തിന്റെ വാർഷികദിനമായ ഓഗസ്റ്റ് 6-ന്റെ പശ്ചാത്തലത്തിലായിരുന്നു കർദ്ദിനാൾ താഗ്ലെയുടെ സന്ദേശം.
യുദ്ധത്തിന്റെ ദുരന്തങ്ങൾ മനുഷ്യജീവിതത്തിലും സമൂഹങ്ങളിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന ആഴത്തിലുള്ള മുറിവുകൾ മറക്കരുതെന്നും സമാധാനത്തിനും മനുഷ്യഗൗരവത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

