നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ റിസോഴ്സ് ടീം അംഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. ഓഗസ്റ്റ് 8 ശനിയാഴ്ച ബിഷപ്പ് ഹൗസിൽ നടന്ന പരിശീലന പരിപാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ ഡി. ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ ബിസിസി ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ വിജയിച്ചവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. തുടർന്ന് വിവിധ ശുശ്രൂഷാ സമിതികളുടെ നേതൃത്വത്തിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.സാമൂഹിക ശുശ്രൂഷ, അൽമായ ശുശ്രൂഷ, മാധ്യമ ശുശ്രൂഷ എന്നീ മേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ചും ശുശ്രൂഷകൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരിശീലനത്തിൽ വിശദീകരിച്ചു. രൂപതയുടെ വിവിധ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റിസോഴ്സ് ടീം അംഗങ്ങളെ കൂടുതൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചത്.

