കൊച്ചി: വരാപ്പുഴ അതിരൂപതാംഗങ്ങളായ വിശുദ്ധ സിൽവെസ്റ്റർ പാപ്പായുടെ ഓർഡറിലെ ഷെവലിയർ പദവിയാണ് ഇരുവർക്കും ലഭിച്ചത്.
ഇൻഫന്റ് ജീസസ് ഇടവകാംഗമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗൊൺസാൽവസും ചാത്യാത്ത് മൗണ്ട് കാർമ്മൽ ഇടവകാംഗമായ ശ്രീ ജോസ് ആന്റണി പുത്തൻവീട്ടിലുമാണ് ഈ ബഹുമതിക്ക് അർഹരായത്.വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് ബഹുമതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് പാപ്പായുടെ അംഗീകാര വിവരം യോഗത്തിൽ അറിയിച്ചത്.

