Browsing: latest

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിന് സമീപം ജലാൽഖാലിയിലുള്ള ഡിവൈൻ ലവ് ധ്യാനകേന്ദ്രത്തിൽ സാന്താളി ഭാഷയിൽ നടന്ന ബൈബിൾ കൺവെൻഷനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു.

മനുഷ്യന്റെ അലംഘനീയമായ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് വധശിക്ഷയെന്നും, അതിനാൽ കത്തോലിക്കാ സഭ അതിനെ അംഗീകരിക്കുന്നില്ലെന്നും ലെയോ പതിനാലാമൻ പാപ്പ.

ലെയോ പതിനാലാമൻ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദമ്പതിസംഗമം ‘കൂടെ’ ഹൈബി ഈഡൻ എംപിയും ഭാര്യ അന്ന ലിഡ ഈഡനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി മോൺസിഞ്ഞോർ വിത്തോറിയോ ഫ്രാഞ്ചെസ്‌കോ വിയോളയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി

എറണാകുളം കണ്ണങ്കുന്നത്ത് സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് നടന്ന ജപമാല, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ദേവാലയ സുപ്പീരിയർ ഫാ. പോൾ മുണ്ടയ്ക്കൽ ഒസിഡി മുഖ്യകാർമികത്വം വഹിച്ചു

കെസിവൈഎം കണ്ണൂർ രൂപത സംഘടിപ്പിച്ച ദൈവദാസൻ ഫാ. എൽ. എം. സുക്കോൾ എസ്.ജെ. സ്മാരക പ്രഥമ എവർ റോളിംഗ് ട്രോഫി ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ പരിയാരം സെന്റ് മേരീസ് ഇടവക ജേതാക്കളായി

സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ ആത്മീയ പ്രതിരോധമൊരുക്കുവാൻ ഒരു പുതിയ കുടുംബസ്നേഹ സംസ്കാരം രൂപീകരിക്കാൻ വിളിക്കപ്പെട്ടവരാണ്‌ പ്രൊ ലൈഫ് പ്രവർത്തകരെന്ന് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ പറഞ്ഞു.