Browsing: kerala

തീരദേശ, കായലോര മേഖലകളിലെ ഭവനങ്ങൾ ക്രമവൽക്കരിക്കുക, താൽക്കാലിക UA നമ്പറുകൾ സ്ഥിരം കെട്ടിട നമ്പറുകളാക്കി മാറ്റുക, CRZ നിയമങ്ങളിൽ ആവശ്യമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ യോഗവും ജനകീയ ഒപ്പുശേഖരണവും സംഘടിപ്പിച്ചു

പുനലൂർ രൂപതയിലെ ശൂരനാട് ഫെറോനയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ അംഗങ്ങൾക്കായി പരിശീലനവും വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു.

രൂപതയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആധുനിക മാധ്യമസാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇടവകകളെയും കുടുംബങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ മീഡിയ വർക്‌ഷോപ്പ് സംഘടിപ്പിച്ചു.

തലമുറകളിലേക്ക് വിശ്വാസം പകർന്നുനൽകുന്നതിൽ കുടുംബങ്ങൾക്കും പരിശുദ്ധ അമ്മയോടുള്ള ഭക്തിക്കും വലിയ പങ്കുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ.

കുടുംബങ്ങളെ വീണ്ടെടുക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ.

സംസ്ഥാനത്തെ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ

കേരള പത്രപ്രവർത്തക യൂണിയന്റെ (KUWJ) പുതിയ സംസ്ഥാന പ്രസിഡന്റായി മലയാള മനോരമയിലെ ഡോ. ജിജോ മാത്യുവിനെയും ജനറൽ സെക്രട്ടറിയായി ന്യൂസ് 18 കേരളത്തിലെ ആർ. കിരൺ ബാബുവിനെയും തിരഞ്ഞെടുത്തു.

കേരളത്തെയാകെ തുറമുഖ നഗരമാക്കാനുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതിക്കായി മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന മാരിടൈം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും മാരിടൈം സാമ്പത്തിക ഇടനാഴിയും ആവാസവ്യവസ്ഥയും വികസിപ്പിക്കാനുമുള്ള സമഗ്ര നിയമഭേദഗതികളുമായി യുഡിഎഫ്

രാജ്യത്ത് ആദ്യമായി ജാതി വിവരങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന സെൻസസിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കൊപ്പം ഒബിസി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി ആവശ്യപ്പെട്ടു.