കുഴുപ്പിള്ളി: തീരദേശ, കായലോര മേഖലകളിലെ ഭവനങ്ങൾ ക്രമവൽക്കരിക്കുക, താൽക്കാലിക UA നമ്പറുകൾ സ്ഥിരം കെട്ടിട നമ്പറുകളാക്കി മാറ്റുക, CRZ നിയമങ്ങളിൽ ആവശ്യമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ യോഗവും ജനകീയ ഒപ്പുശേഖരണവും സംഘടിപ്പിച്ചു. കുഴുപ്പിള്ളി ചെറുവൈപ്പ് ABB ഓഡിറ്റോറിയത്തിൽ നടന്ന യോഗം വൈപ്പിൻ എംഎൽഎ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.സുപ്രീം കോടതി പരാമർശങ്ങൾ പരിഗണിച്ച് CRZ വിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തണമെന്നും പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും വൈപ്പിൻകരയെ IITMP പദ്ധതിയിൽ ഉൾപ്പെടുത്തി CRZ നിയന്ത്രണങ്ങളിൽ സ്ഥിരമായ ഇളവുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കൊട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറിജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. CRZ വിജ്ഞാപനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ സബ്മിഷനായി ഉന്നയിക്കുമെന്ന് എംഎൽഎ ടോണി ചമ്മണി ഉറപ്പുനൽകി. ഫാ. ജയിംസ് അറക്കത്തറ അനുഗ്രഹപ്രഭാഷണം നടത്തി.ജനകീയ ഒപ്പുശേഖരണത്തിന് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ് നേതൃത്വം നൽകി. രൂപത വൈസ് പ്രസിഡന്റ് ഡഗ്ലസ് ആന്റണി സ്വാഗതം ആശംസിച്ചു.KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളുപാടത്ത്, രൂപത ഭാരവാഹികളായ ജോൺസൺ വാളൂർ, ജോൺസൺ മക്കുഴി, ജെയ്സൺ ജേക്കബ് കുവമ്പത്തുരുത്ത്, ജോസഫ് കൊട്ടപ്പറമ്പിൽ, ഫൈഷ ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. പ്രമുവൻ, വാർഡ് മെമ്പർ ആന്റണി പുത്തൻങ്ങാടി, മെമ്പർമാരായ പി.ജെ. അനിരുദ്ധൻ, എം.പി. രാധാകൃഷ്ണൻ, മേഖല കൺവീനർ ജോമോൻ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ആന്റണി അരിപറമ്പിൽ നന്ദി പറഞ്ഞു.
Trending
- യുക്രൈനിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 120 വൈദികർ; 800 ആരാധനാലയങ്ങൾക്ക് കേടുപാടുകൾ
- തീരദേശവാസികളുടെ ഭവനപ്രശ്നങ്ങൾക്ക് പരിഹാരം വേണം; കൊട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം
- വിദേശ സർവകലാശാലകളിൽ ബിരുദ പഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 10 വരെ
- ശൂരനാട് ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ അംഗങ്ങൾക്ക് പരിശീലനവും കരിയർ ഗൈഡൻസ് സെമിനാറും
- എറണാകുളം ഇൻഫന്റ് ജീസസ് പള്ളി 200-ാം വാർഷികനിറവിൽ
- ജുവനൈൽ ആക്ട് ദുരുപയോഗം തടയണം :കെ. എൽ. സി. ഡബ്ലിയു .എ. വരാപ്പുഴ അതിരൂപത
- എല്ലാ ഇടവകകളിലും മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗം വേണം: കത്തോലിക്കാ സഭ
- വിശ്വാസസാക്ഷ്യമായി ഷില്ലോങ്ങിൽ ദിവ്യകാരുണ്യ മഹാസംഗമം

