- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Browsing: latest
കലൂർ കതൃക്കടവ് സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വയോജന സംഗമം “ഓർമക്കൂട്ട്” മേയര്‍ വി കെ മിനിമോള്‍ ഉദ്ഘാടനം ചെയ്യുന്നു.
വികാരി ഫാ.പോള്‍സണ്‍ സിമേതി, റിയ ലോറന്‍സ്,
ഫാ.യേശുദാസ് പഴമ്പിള്ളി,
ഡോ.വിക്ടര്‍ ജോര്‍ജ്ജ്,
ജോണ്‍സണ്‍ ജേക്കബ്,
അലക്‌സ് ആന്റണി,
ഫാ.നിബിന്‍ കുര്യാക്കോസ് പാപ്പാളിപ്പറമ്പില്‍,
ഫാ.റെനില്‍ തോമസ് ഇട്ടിക്കുന്നത്ത്,
ഫാ.ആഷിഖ് ലെനിന്‍ മുക്കത്ത്,
ജോസഫ് എഡ്വിന്‍
ടി.പി. ബെന്നി,
ഫ്രെഡി ഫ്രാന്‍സിസ്,
സ്റ്റെന്‍സിലാവോസ്,
ജെയിംസ് എ ജി എന്നിവർ സമീപം.
പുനലൂർ സെൻറ്. മേരീസ് കത്തീ ഡ്രലിൽ KLCWA പുനലൂർ യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 8ന് കത്തീഡ്രലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫാ ബിനോയ് സി.കെ വനിതകളെ ആദരിച്ചു.
ബഹ്‌റൈനിലെ കത്തോലിക്കാ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് അവാലിയിലെ ഔർ ലേഡി ഓഫ് അറേബ്യയിലെ കത്തീഡ്രലിൽ ക്രിസ്ത്യൻ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
വൈകല്യങ്ങളെ അതിജീവിച്ചു സ്നേഹവും വിശ്വാസവുംകൊണ്ട് ഒരു നാടിനെ മുഴുവൻ പ്രചോദിപ്പിക്കുകയാണ് ബ്രസീലിലെ മിഗുവേൽ എന്ന ബാലൻ. ഡോക്ടർമാർ ഗർഭഛിദ്രം ശുപാർശ ചെയ്തപ്പോൾ, അവന്റെ മാതാപിതാക്കൾ ദൈവവിശ്വാസത്തിൽ അടിയുറച്ചു അവനു ജന്മം നൽകാൻ തീരുമാനിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എൽ.എം. കൊച്ചിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. മട്ടാഞ്ചേരി ജീവമാത ഹാളിൽ നടന്ന ചടങ്ങിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോയായി, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന, മോൺസിഞ്ഞോർ ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. അപ്പസ്തോലിക നുൺഷ്യോ ആയിരുന്ന, കർദിനാൾ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30 ന് 80 വയസ്സ് തികഞ്ഞതിനെ തുടർന്നാണ് ഈ പുതിയ നിയമനം.
കെ ആർ എൽ സി ബി സി വിമൺസ് കമ്മീഷൻ കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം, കൊല്ലം രൂപത വികാർ ജനറൽ റവ.ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു. വിമൻസ് കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ അവസരത്തില്‍ തന്നെ 57-ാം റാങ്ക് നേടി തിരുവനന്തപുരം നെയ്യാറ്റിൻകര നരുവാമൂട് സ്വദേശിനിയായ ജെ.എസ് ശ്രീജ. നെയ്യാറ്റിൻകര അമ്മാനിമല ക്രിസ്തുരാജ ഇടവകഅംഗമായ, കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് എത്തുന്നത്.
ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിക്കുന്നു. ഫാ. വിക്ടർ OFM Cap , ഫാ. ജോയ് സ്രാമ്പിക്കൽ, ഫാ. ആന്റണി ബിനോയ് അറക്കൽ, ബ്രദർ ജോയ് എന്നിവർ സമീപം
ഇറാൻ യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം വ്യാപിക്കുന്നതിനാൽ, യൂറോപ്പിലെയും ഏഷ്യയിലെയും കത്തോലിക്കാ ബിഷപ്പുമാർ യുദ്ധത്തിന് എത്രയും വേഗം അറുതിയുണ്ടാവാൻ ആഹ്വാനം ചെയ്യുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
